'ആദി'യാണ് എല്ലാം

Aadi Review CiniDiary

2018-ൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്,​ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ 'ആദി' എന്ന ചിത്രം. മോഹൻലാലിനെ നായകനാക്കി ദൃശ്യം എന്ന എക്കാലത്തേയും ഹിറ്റ് സിനിമയൊരുക്കിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന സിനിമയാണ്. ബാലതാരമായി വന്ന ശേഷം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് നിന്ന പ്രണവ് പക്ഷേ,​ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോൾ തുടക്കക്കാരന്റെ ഭ്രമങ്ങൾ ഇല്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്.

സംഗീത സംവിധായകനാവുകയെന്ന ലക്ഷ്യത്തോടെ ജീവിതം നയിക്കുന്ന ആദിത്യ മോഹൻ എന്ന യുവാവിന്റെ കഥയാണ് ജീത്തു ജോസഫ് പറയുന്നത്. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ ബംഗളൂരുവിലെ ഒരു വന്പൻ ബിസിനസുകാരന്റെ മകനുമായി ആദിക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. ഇത് അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. ഇതിലൂടെയാണ് ആദിയുടെ സിനിമാ സഞ്ചാരം നീളുന്നത്.

മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രമായ മഞ്ഞിൽ വിരി‍ഞ്ഞ പൂക്കൾ എന്ന സിനിമയിലെ മിഴിയോരം നനഞ്ഞൊഴുകും എന്ന് തുടങ്ങുന്ന ഗാനം ആദി ആലപിക്കുന്നതാണ് സിനിമയുടെ തുടക്കം തന്നെ. വില്ലനായി ആ സിനിമയിൽ മോഹൻലാൽ അരങ്ങേറ്റം കുറിച്ച് 37 വർഷങ്ങൾക്കിപ്പുറത്ത് പ്രണവ് അരങ്ങേറുന്പോൾ മറ്റൊരു ചരിത്രത്തിന് കൂടിയാണ് പ്രേക്ഷകർ സാക്ഷിയാകുന്നത്. സാധാരണ പോലെ ആരംഭിക്കുന്ന സിനിമ,​ വേഗം കൂടി നാടകീയതകളിലൂടെ കടന്ന് അന്ത്യത്തിലെത്തുന്ന യാത്രയാണ്. മോശമല്ലാത്ത ആദ്യ പകുതി പ്രണവിന്റേയും അച്ഛൻ മോഹന്റേയും ഭാര്യ റോസിക്കുട്ടിയുടേയും കുടുംബത്തിന്റേയും കാര്യങ്ങളാണ് അനാവരണം ചെയ്യുന്നത്.

ആദ്യ പകുതിയിൽ പ്രണവ് മോഹലാൽ കാണിക്കുന്ന പാർക്കൗർ പ്രകടനങ്ങൾ ശരിക്ക് അനുഭവിക്കാൻ പ്രേക്ഷകർക്ക് അവസരമുണ്ടാവുന്നത് രണ്ടാം പകുതിയിലാണ്. പാർക്കൗർ സ്കില്ലിന്റെ മേന്മകൾ അറിയുന്ന സീനുകൾ കൊണ്ട് സന്പുഷ്ടമാണ് രണ്ടാം പകുതി. ആക്ഷൻ രംഗങ്ങളിൽ പ്രണവിന്റെ പ്രകടനങ്ങൾക്കും ഈ സ്കിൽ മുതൽക്കൂട്ടാവുന്നുണ്ട്.

ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഊഴം എന്ന സിനിമയൊരുക്കിയ ജീത്തു ജോസഫ് ത്രില്ലർ സ്വഭാവത്തിൽ മാത്രം കേന്ദ്രീകരിച്ചത്. എന്നാലിവിടെ അതിൽ നിന്ന് ഒരുപടി കൂടി കടന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം സാങ്കേതികവിദ്യ കൂടി വേണ്ടവണ്ണം പ്രയോജനപ്പെടുത്തിയതോടെ ആദി മറ്റൊരു തലത്തിലേക്ക് മാറുക കൂടി ചെയ്യുന്നു.

ആദിയും വില്ലന്മാരുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങൾ മികച്ച രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ,​ ചിലപ്പോഴെങ്കിലും ഇതൊരു എലിയും പൂച്ചയും കളിയായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ 158 മിനിട്ടിലേക്ക് നീളുന്നതും. എഡിറ്റിംഗിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ ഈ പോരായ്മ മറികടക്കാമായിരുന്നു. ക്ലൈമാക്സ് രംഗങ്ങളിൽ സിനിമ അതിനാടകീയതയിലേക്ക് വഴുതിവീഴുന്നുണ്ട്.

പ്രണവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം നിരാശപ്പെടുത്തുന്നില്ല. നടൻ എന്ന നിലയിൽ തന്റെ കഥാപാത്രത്തോട് തികച്ചും നീതി പുലർത്തുന്ന പ്രകടനമാണ് പ്രണവിന്റേത്. കുടുംബത്തിലെ ഏകമകനായും തന്റെ ലക്ഷ്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന യുവാവായും പ്രണവ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. പൗർക്കൗറാണ് പ്രണവിന്റെ കഥാപാത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഓടിയും ചാടിയും ഉരുണ്ടും കെട്ടിടങ്ങളുടെ ചുവരുകളുമൊക്കെ ഓടിക്കയറിയും തടസങ്ങളെ മറികടന്ന് മുന്നോട്ട് പോകുന്ന ഒരു അക്രോബാറ്റിക് പരിശീലന രീതിയാണ് പാർക്കൗർ എന്ന് പറയുന്നത്. ഹോളിവുഡ് സിനിമകളിൽ ഈ പാർക്കൗർ രീതി ധാരാളമായി കണ്ടുവരാറുണ്ടെങ്കിലും മലയാള സിനിമയിൽ ഇത് ആദ്യമാണ്. ഇത്തരമൊരു അപകടം പിടിച്ച രീതി അതിന്റെ വന്യതയും വശ്യതയും ചോരാതെ തന്നെ പ്രണവ് അവതരിപ്പിച്ചു. ഇതിന് വേണ്ടി പ്രണവ് എടുത്ത പ്രയത്നം ചെറുതൊന്നുമല്ല. പ്രണവിന്റെ,​ അതിസാഹസികമായ പാർക്കൗർ രംഗങ്ങൾക്ക് പ്രേക്ഷകർ പലപ്പോഴും കൈയടിക്കുന്നതും കാണാനായി.

2015ലെ ഹിറ്റുകളിലൊന്നായ പ്രേമം എന്ന സിനിമയിലെ മൂന്ന് കഥാപാത്രങ്ങൾ കൂടി ഒന്നിക്കുന്ന സിനിമ കൂടിയാണ് ആദി. കൃഷ്‌ണ ശങ്കർ,​ സിജു വിൽസൺ,​ ഷറഫുദ്ദീൻ എന്നിവർ ഈ സിനിമയുടെ അനിവാര്യ ഭാഗമാവുന്നതും പ്രേക്ഷകർക്ക് കാണാനാവും. സിജു വിൽസൺ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം പ്രേക്ഷകരെ ആകർഷിക്കും. സിജോയ് വർഗീസും തന്റെ ഭാഗം ഭംഗിയാക്കി.

പുലിമുരുകൻ എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകമനം കവർന്ന ജഗപതി ബാബു സമാനമായൊരു ബിസിനസുകാരന്റെ വേഷത്തിൽ വീണ്ടും മലയാളത്തിൽ എത്തുകയാണ്. മേഘനാഥനും തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. ടോണി ലൂക്കും ക്ളൈമാക്സിനോട് അടുക്കുന്പോഴുള്ള രംഗങ്ങളിൽ എത്തുന്നുണ്ട്.

ലെന,​ അനുശ്രീ,​ അദിഥി രവി,​ കൃതിക പ്രദീപ് എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. ഒരു കുടുംബത്തിന്റെ ഭാരം ചുമലിലേറ്റുന്ന സാധാരണക്കാരിയുടെ വേഷം അവതരിപ്പിച്ച അനുശ്രീ വേറിട്ടു നിൽക്കുന്നു.

ബംഗളൂരുവിന്റെ ചേരിപ്രദേശങ്ങളുടെ സൗന്ദര്യം കാമറാമാൻ സതീഷ് കുറുപ്പ് അപ്പാടെ ഒപ്പിയെടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഇണങ്ങുന്നതായി

പായ്ക്കപ്പ് പീസ്: നിരാശപ്പെടുത്തില്ല ഈ ആദി

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15