അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

Alamara Malayalam movie review - CiniDiary

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര മലയാള സിനിമയുടെ ആദിമദ്യാന്തം കേന്ദ്രകഥാപാത്രമാവുന്നത്. ആദ്യഷോട്ട് മുതല്‍ കഥയുടെ വഴിത്തിരിവുകളിലെല്ലാം നിവര്‍ന്നു നില്‍ക്കുന്ന മരയലമാര. ചിരിയൊളിപ്പിച്ച ഈ അലമാര പക്ഷേ, രണ്ട് കുടുംബങ്ങളുടെ കലഹത്തിലേക്കും കണ്ണീരിലേക്കുമാണ് വാതില്‍ തുറക്കുന്നത്. വളരെ ചെറിയ കഥാതന്തുവിനെ വികസിപ്പിച്ച് വലിയ ക്യാന്‍വാസിലാക്കിയ ഈ സിനിമ പ്രേക്ഷകന് കണ്ടിരിക്കാവുന്നതാണ്.

ആട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രം നര്‍മത്തിനും കുടുംബബന്ധത്തിനും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. അരുണ്‍ പവിത്രന്‍ എന്ന നായക കഥാപാത്രം (സണ്ണി വെയ്ന്‍) നാല്‍പതിലധികം തവണ പെണ്ണുകാണുന്നുണ്ടെങ്കിലും കല്യാണമൊന്നും നടക്കുന്നില്ല. ഒടുവില്‍ ഒരു കല്യാണം ഒത്തുവന്നപ്പോള്‍ പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടുകയും ചെയ്തു. തുടര്‍ന്ന് നിരാശനായി നടക്കുന്ന അരുണിന്റെ ജീവിതത്തിലേക്ക് സ്വാതി എന്ന പെണ്‍കുട്ടി (അദിതി രവി) കടന്നുവരുന്നു. അമ്മമാരുടെ പൂര്‍ണ പിന്തുണയോടെയല്ലെങ്കിലും ഇരുവരും വിവാഹിതരാവുന്നു. കല്യാണത്തോടനുബന്ധിച്ച് സ്വാതിയുടെ വീട്ടുകാര്‍ സമ്മാനമായി നല്‍കുന്ന കൂറ്റന്‍ അലമാര പിന്നീട് ഇവരുടെ ജീവിതത്തിലുണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം വരച്ചുകാണിക്കുന്നത്.

പേരുപോലെ അലമാരയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരിക്കല്‍ പ്രൗഢമായി വാണിരുന്നെങ്കിലും ഇപ്പോള്‍ അനാഥമായ അലമാരയുടെ കഥ അലമാര തന്നെ പറയുകയാണ്. അതിനിടയില്‍ മനുഷ്യരുടെ ഈഗോയുടെ വിളയാട്ടങ്ങളും കാണാം. നടന്‍ സലീം കുമാറാണ് അലമാരയ്ക്ക് ശബ്ദം നല്‍കുന്നത്.

പുതുമുഖമെന്ന നിലയില്‍ നായികാ കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ അദീതിക്ക് സാധിച്ചിട്ടുണ്ട്. അരുണിന്റെ മാതാപിതാക്കളായി സീമാ ജി നായരും രഞ്ജി പണിക്കരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, സുധീര്‍ കോപ്പ ടീമിന്റെ ഹാസ്യരംഗങ്ങളും തീയ്യറ്ററില്‍ ചിരി പടര്‍ത്തി. അരുണിന്റെ അമ്മാവനായി വേഷമിട്ട സംസ്ഥാന അവാര്‍ഡ് ജേതാവ് മണികണ്ഠന്റെ പ്രകടനവും മികച്ചു നിന്നു. മാഫിയാത്തലവന്‍ ഷെട്ടിയായി ഇന്ദ്രന്‍സിന്റെ മികച്ച അപ്പിയറന്‍സ് കാണാം. ഫുള്‍ ഓണ്‍ സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ മഹേഷ് ഗോപാലും തിരക്കഥ ജോണ്‍ മന്ത്രിക്കലും ഒരുക്കിയിരിക്കുന്നു.

സതീഷ് കുറുപ്പ് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ചിത്രത്തിന് മിഴിവേകുന്നു. സൂരജ് എസ്.കുറുപ്പിന്റേതാണ് സംഗീതം. ടൈറ്റില്‍ സോങ്ങിലൂടെ രഞ്ജി എസ്.പണിക്കര്‍ ആദ്യമായി പിന്നണിഗാനരംഗത്തേക്ക് അരങ്ങേറി എന്ന പ്രത്യേകതയും അലമാരയ്ക്കുണ്ട്.

ചിരിയും ചിന്തയും ഒരേ ചരടില്‍ കോര്‍ത്തിണക്കിയ അലമാരയ്ക്ക് യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കാനാവും.

റീല്‍ റിവേഴ്സ്

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍ ഏതെന്ന് തീരുമാനമായി. ടേക്ക് ഓഫ്, തൊണ്ടിമുതലും ദ്യക്സാക്ഷിയും, കറുത്തജൂതന്‍, അങ്കമാലി ഡയറീസ്, മറവി,...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

ഒരുകാലത്ത് മലയാളസിനിമയിലെ പൗരുഷത്തിന്റെ പേരിന് ജയന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു.സാഹസീകതയുടെ പര്യായമായ ആ താരത്തിന്റെ വീട് ഇന്ന് ചോര്‍ന്നൊലിച്ച്...

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ ഇത്തവണ രണ്ടു മലയാളചിത്രങ്ങള്‍ മാത്രമാണുള്ളത്. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത് രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണവ....

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

എല്ലാ സിനിമകളിലും നായകനുമുണ്ട് വില്ലനുമുണ്ട്. എന്നാല്‍ നായകനായ വില്ലന്‍ എങ്ങനെ രൂപപ്പെടുന്നു എന്ന അന്വേഷണമാണ് അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍....

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആദ്യകാല ന്യൂജനറേഷന്‍ സിനിമയുടെ തുടക്കം ഐ.വി.ശശിയുടെയും ആലപ്പിഷെരീഫിന്റേയും മികച്ച കയ്യടക്കത്തിലായിരുന്നു. ഉത്സവമായിരുന്നു ഈ ടീമിന്റെ ആദ്യ ചിത്രം. ഒരു നാടിന്റെ...

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

ഇളയദളപതി വിജയ്യുടെ മേര്‍സല്‍ തീയേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്തത്. മൂന്നു വ്യത്യസ്ത...

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...


116 News Items found. Page 1 of12