'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

Angamaly Diaries Movie 2017  Review CiniDiary

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ ജനുസ്സിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് ലിജോ ജോസ് പല്ലിശ്ശേരിയൊരുക്കിയ അങ്കമാലി ഡയറീസ്. ടാഗ്ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഒരു 'കട്ട ലോക്കല്‍ പട'മാണ് അങ്കമാലി ഡയറീസ്. ഒരു ശരാശരി അങ്കമാലിക്കാരന്റെ ജീവിതം സിനിമയുടെ ഗിമ്മിക്കുകളില്ലാതെ പകര്‍ത്താനായി എന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ വിജയം.

അങ്കമാലിക്കാരുടെ ജീവിത സ്വഭാവ ശൈലികള്‍ പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഫ്ളാഷ്ബാക്കിലേക്ക് പോകുന്ന ചിത്രം കഥാപാത്രങ്ങളുടെ രൂപപ്പെടലുകള്‍ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. ആദ്യ അര മണിക്കൂറില്‍ തന്നെ പ്രേക്ഷകനെ കഥയിലേക്കാകര്‍ഷിക്കാന്‍ ചിത്രത്തിനാവുന്നുണ്ട്. പ്രണയവും പ്രണയപരാജയവും കശപിശയും നിറഞ്ഞ ആദ്യ പകുതിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം പകുതി. കഥ കൂടുതല്‍ ഗൗരവതരമാവുന്ന രണ്ടാം പകുതിയില്‍ ജീവിതം വഴിമുട്ടുന്ന അവസ്ഥയില്‍ നിന്ന് പൊരുതുന്ന കഥാപാത്രങ്ങളെയാണ് കാണാനാവുക. പശ്ചാത്തലം വയലന്‍സാണെങ്കിലും ഒതുക്കത്തോടെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൈകാര്യം ചെയ്യാനായി എന്നതില്‍ സംവിധായകനും തിരക്കഥാകൃത്തിനും അഭിമാനിക്കാം.

ജനപ്രിയ സിനിമയുടെ നടപ്പുരീതികളെ പൊളിച്ചെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍. ആ ദൗത്യം തികഞ്ഞ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന പതിവുരീതി ലിജോ ജോസ് അങ്കമാലി ഡയറീസിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ പരിചയപ്പെടുത്തുന്ന 86 പുതുമുഖങ്ങള്‍ എന്ന ധ്യൈം തന്നെയാണ് സിനിമയുടെ യു.എസ്.പി. കണ്ടു പരിചയമുള്ള മുഖങ്ങളെ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, പുതുമുഖങ്ങളുടെ സിനിമ എന്ന തോന്നല്‍ പ്രേക്ഷകന് ഉളവാകുകയുമില്ല. എല്ലാ പുതുമുഖങ്ങളും പതര്‍ച്ചകളേതുമില്ലാതെ കഥാപാത്രങ്ങള്‍ക്ക് മിഴിവേകി. നായകവേഷത്തിലെത്തിയ ആന്റണിയും ഭാവിയുള്ള താരമാണെന്ന് തെളിയിച്ചു. ക്യാമറ ഗിമ്മിക്കുകളുടെ അതിപ്രസരമോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ഇല്ലാതെ പ്രേക്ഷകന്റെ കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന തരത്തിലാണ് ചിത്രം മുന്നേറുന്നത്. ക്ലൈമാക്സിലെ 11 മിനിറ്റ് നീളുന്ന ഒറ്റ ഷോട്ടും അഭിനന്ദനമര്‍ഹിക്കുന്നു.

ഛായാഗ്രഹണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരന്‍ ക്യാമറയുമായി സിനിമയിലുടനീളം അഭിനേതാക്കളെ പിന്തുടരുകയാണ്. അവസാന ഷോട്ടും സംവിധായകന്റെ മനസ്സറിഞ്ഞ് ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിനായി. എഡിറ്റിങും റീറെക്കോഡിങും ഒന്നിനൊന്ന് മികച്ചതായി. പ്രശാന്ത് പിള്ളയുടെ മിതത്വം കലര്‍ന്ന സംഗീതം സിനിമയ്ക്ക് യോജിച്ചതായി. അങ്കമാലിക്കാരനായ പ്രാഞ്ചിയാശാന്‍ പാടിയ നാടന്‍ പാട്ടുകളാണ് മറ്റൊരാകര്‍ഷണം. ചെമ്പന്‍ വിനോദ് ജോസ് എന്ന നടന്റെ തിരക്കഥാകൃത്തിലേക്കുള്ള രൂപാന്തരം കൈയടി അര്‍ഹിക്കുന്നുണ്ട്. അങ്കമാലിക്കാരനായ ചെമ്പന്‍ വിനോദിന് അങ്കമാലിയെ അതേപടി കടലാസിലേക്ക് പകര്‍ത്താനായി. പ്രതിഭയുള്ള സംവിധായകനെന്ന് പണ്ടേ തെളിയിച്ച ലിജോ ജോസ് ഒരിക്കല്‍ കൂടി അത് ഊട്ടിയുറപ്പിച്ചു. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

മുന്‍വിധികളില്ലാതെ സിനിമയെ സമീപിക്കുന്ന, ഒരു നല്ല സിനിമ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന സിനിമ തന്നെയാണ് അങ്കമാലി ഡയറീസ്. രണ്ട് മണിക്കൂര്‍ അങ്കമാലിക്കാര്‍ക്കൊപ്പം അവരുടെ ജീവിതത്തിനൊപ്പം ചെലവഴിച്ച അനുഭവവുമായി പ്രേക്ഷകര്‍ക്ക് തീയ്യറ്റര്‍ വിടാം.

റീല്‍ റിവേഴ്സ്

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...


137 News Items found. Page 1 of14