നിലയ്ക്കാത്ത വിജയഗാഥയുമായി ബാഹുബലി - രമ്യ പി.പി

Baahubali The Conclusion Review - CiniDiary

ബാഹുബലിയുടെ രണ്ടാം പകുതിക്കുവേണ്ടിയുള്ള ആകാംഷ പൂർവ്വമായ രണ്ടു വർഷത്തെ ആരാധരുടെ കാത്തിരിപ്പിനെ പൂർണമായി തൃപ്തിപ്പെടുത്തിയിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. നിലയ്ക്കാത്ത വിജയ ഗാഥയുമായി പ്രദർശനം തുടരുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നുവെന്ന പ്രേക്ഷകരുടെ തലപുകച്ച ചോദ്യത്തിന് ഒടുക്കം ഉത്തരം തന്നിരിക്കുന്നു.

ബാഹുബലിയിലൂടെ പിതാവ് അമരേന്ദ്ര ബാഹുബലിയിലേക്കുള്ള അതിഗംഭീര കഥയുടെ ഒഴുക്കാണ് രണ്ടാം പകുതിയിൽ ബാഹുബലി.രണ്ടുവർഷത്തെ ഇടവേള പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ എസ്.എസ്.രാജമൗലി ബാഹുബലിയെ കൂടുതൽ മികവോടെയാണ് വീണ്ടും സ്ക്രീനിലെത്തിച്ചിരിക്കുന്നത്. മഹിഷ്‌മതി രാജ്യത്തിന്റെ കരുത്തനായ പോരാളി ബാഹുബലിയെ (പ്രഭാസ്) വിശ്വസ്തനായ സേനാധിപൻ കട്ടപ്പ(സത്യരാജ്) കൊന്നു എന്ന സസ്പെൻസിൽ ഫുൾസ്റ്റോപ്പിട്ട ഒന്നാം പകുതിയേക്കാൾ എന്തുകൊണ്ടും മികവു പുലർത്തിയിട്ടുണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം. 250 കോടി മുടക്കി നിർമ്മിച്ച രണ്ടാം പകുതി ദൃശ്യഭംഗികൊണ്ടും അഭിനയത്തികവുകൊണ്ടും കഥപറച്ചിൽ കൊണ്ടും സംവിധാനമികവുകൊണ്ടും ഇന്ത്യൻ സിനിമ രംഗത്തെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുന്നത്.

തുടക്കം മുതൽ തന്നെ പ്രേക്ഷകർ കാത്തിരുന്നത് കട്ടപ്പ ബാഹുബലിയെ എന്തിനു വേണ്ടി കൊന്നുവെന്ന ചോദ്യത്തിനുള്ള ആ ഉത്തരത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഇടവേളവരെയും ബാഹുബലി അതിനുള്ള ഉത്തരം തരാതെ നമ്മെ പിടിച്ചിരുത്തും. മഹിഷ്‌മതിയുടെ പ്രിയപ്പെട്ട അമരേന്ദ്ര ബാഹുബലിയുടെ ജീവിതത്തിലേക്കുള്ള ദേവസേനയുടെ വരവും സഹോദരൻ പല്ലവതേവനുമായുളള തർക്കവും രാജ്യനഷ്ടവുമെല്ലാമാണ് ബാഹുബലി 2 പറയുന്ന കഥ. പട്ടാഭിഷേകത്തിനു മുൻപ് ദിഗ് വിജയത്തിനായി അമ്മ ശിവകാമി (രമ്യാകൃഷ്ണൻ) ബാഹുബലിയെ കട്ടപ്പയ്ക്കൊപ്പം പറഞ്ഞുവിടുന്നു. ഇതിനിടയിൽ ജീവിതസഖിയായ ദേവസേന (അനുഷ്ക)യെയും കൊണ്ട് രാജ്യത്തേക്ക് മടങ്ങിവന്ന ബാഹുബലിക്ക് സഹോദരൻ പല്ലവതേവന്റെയും (റാണ ദഗ്ഗുപതി) മന്ത്രിയായ പിൻഗളതേവന്റെയും (നാസർ) കുതന്ത്രത്തിൽ രാജകൊട്ടാരം വിട്ട് പുറത്തുപോകേണ്ടിവരുന്നു. പിന്നീട് സാധാരണക്കാ‌ർക്കൊപ്പം ജനകീനായി ജീവിക്കുന്ന ബാഹുബലി മഹിഷ്‌മതിയുടെ ജനസമ്മതനായ നേതാവായി മാറും. ഒടുക്കം കട്ടപ്പയെ ഉപയോഗിച്ച് ബാഹുബലിയെ ശത്രു പക്ഷം വകവരുത്തും. തന്റെ പിതാവിന്റെ കഥകൾ കട്ടപ്പയിൽ നിന്നറിഞ്ഞ് സ്വന്തം രാജ്യം തിരിച്ചുപിടിക്കാനെത്തുന്ന മകൻ മഹേന്ദ്ര ബാഹുബലി ചിത്രത്തിന്റെ രണ്ടാം പകുതിയോടെ എത്തും.

കെ.കെ. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണ മികവും മനംകവരുന്ന ഗ്രാഫിക്സുകളും ബാഹുബലിയെ അതിഗംഭീരമായ ഒരു മായക്കാഴ്ചയാക്കുന്നുണ്ട്.

ബാഹുബലിയോട് തോൾചേർന്നു നിൽക്കുന്ന പങ്കാളിയായി ദേവസേനയും മഹിഷ്‌മതിക്ക് അധികാരസ്വരമായ ശിവകാമിയും ചിത്രത്തിന്റെ നെടുംതൂണുകളാണ്. മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായെത്തുന്ന രോഹിണിയെയും രണ്ടാം പകുതിയിൽ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ നായിക അവന്തിക (തമന്ന) യും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. കഥാപാത്രങ്ങളെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി സിനിമ കണ്ടിറങ്ങിയാലും നമുക്കുള്ളിൽ സ്ഥാനം ഉറപ്പിക്കുന്നുണ്ട് . കൂടെ മഹിഷ് മതിയിലെ കൊട്ടാരവും സദസ്സും രാജ്യതെരുവുകളുമെല്ലാം.

കെ.എം.കീരവാണിയുടെ സംഗീതമികവ് ചിത്രത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണമാണ്. വസ്ത്രാലങ്കാരവും മാസ്മരിക സെറ്റുകളും നീണ്ട താരനിരയും പിന്നണി പ്രവർത്തകരും ചേർന്ന് ബാഹുബലിയെ അനശ്വരമാക്കിയപ്പോൾ ഇന്ത്യൻ സിനിമ രംഗത്തെ എല്ലാ റെക്കോർഡുകളും തകർത്തെറിയാൻ ബാഹുബലി തന്റെ വിജയഗാഥ തുടരുകയാണ്.

റീല്‍ റിവേഴ്സ്

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍ ഏതെന്ന് തീരുമാനമായി. ടേക്ക് ഓഫ്, തൊണ്ടിമുതലും ദ്യക്സാക്ഷിയും, കറുത്തജൂതന്‍, അങ്കമാലി ഡയറീസ്, മറവി,...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

ഒരുകാലത്ത് മലയാളസിനിമയിലെ പൗരുഷത്തിന്റെ പേരിന് ജയന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു.സാഹസീകതയുടെ പര്യായമായ ആ താരത്തിന്റെ വീട് ഇന്ന് ചോര്‍ന്നൊലിച്ച്...

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ ഇത്തവണ രണ്ടു മലയാളചിത്രങ്ങള്‍ മാത്രമാണുള്ളത്. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത് രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണവ....

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

എല്ലാ സിനിമകളിലും നായകനുമുണ്ട് വില്ലനുമുണ്ട്. എന്നാല്‍ നായകനായ വില്ലന്‍ എങ്ങനെ രൂപപ്പെടുന്നു എന്ന അന്വേഷണമാണ് അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍....

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആദ്യകാല ന്യൂജനറേഷന്‍ സിനിമയുടെ തുടക്കം ഐ.വി.ശശിയുടെയും ആലപ്പിഷെരീഫിന്റേയും മികച്ച കയ്യടക്കത്തിലായിരുന്നു. ഉത്സവമായിരുന്നു ഈ ടീമിന്റെ ആദ്യ ചിത്രം. ഒരു നാടിന്റെ...

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

ഇളയദളപതി വിജയ്യുടെ മേര്‍സല്‍ തീയേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്തത്. മൂന്നു വ്യത്യസ്ത...

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...


116 News Items found. Page 1 of12