പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

C/o Saira Banu movie review - CiniDiary

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പി്ക്കുന്ന സിനിമ പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃതമാണ്. തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച സിനിമകളിലൊന്ന്. നായകകേന്ദ്രീകൃതമല്ലാത്ത താരമൂല്യമില്ലാത്ത ചിത്രം കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ്.

എറണാകുളമാണ് സിനിമയുടെ പശ്ചാത്തലം. പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സൈറാബാനുവിന് ഒരു വളര്‍ത്തുമകനുണ്ട്. ജോഷ്വ പീറ്റര്‍ ജോര്‍ജ്. ലോ കോളേജ് വിദ്യാര്‍ഥിയായ ജോഷ്വായ്ക്ക് ഫോട്ടോഗ്രാഫിയിലാണ് കമ്പം. ഒരു പ്രമുഖ പത്രത്തിലെ ഫോട്ടോഗ്രാഫറായിരുന്ന പീറ്റര്‍ ജോര്‍ജിന്റെ മകനാണ് ജോഷ്വാ. ഒരിക്കല്‍ ഫോട്ടോയെടുക്കാന്‍ കാടുകയറിയ പീറ്റര്‍ പിന്നെ മടങ്ങിവന്നില്ല. അങ്ങനെ ജോഷ്വാ സൈറയുടെ സംരക്ഷണയില്‍ വളരുന്നു. ഒരു ദിവസം ജോഷ്വാ ഓടിച്ച ബൈക്കിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരണപ്പെടുന്നു. ഈ കേസില്‍ നിന്ന് മകനെ രക്ഷിക്കാന്‍ സാധാരണക്കാരിയായ സൈറാ ബാനു നടത്തുന്ന നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം.

റേഡിയോ ജോക്കിയായ പ്രശാന്ത് മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയൊരുക്കാനാണ് സംവിധായകന്റെ ശ്രമമെന്നതിനാല്‍ വൈകാരികതയെ തിരക്കഥാകൃത്ത് കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ സിനിമ വേഗം കുറഞ്ഞാണ് സഞ്ചരിക്കുന്നത്. കഥ പറഞ്ഞുപോകുന്നതിനൊപ്പം തന്നെ സമകാലീന സംഭവവികാസങ്ങളും സിനിമയ്ക്ക് പ്രമേയമാകുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മരണം, കൊച്ചിയിലെ ചുംബന സമരം, അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ സംഭവങ്ങളും വിഷയങ്ങളുമെല്ലാം തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയെല്ലാം ബുദ്ധിപരമായി ബന്ധിപ്പിച്ചിട്ടുമുണ്ട് ഈ സിനിമയില്‍.

സിനിമയിലെ തന്റെ രണ്ടാം ഇന്നിങ്സില്‍ ഏറെക്കുറെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ മഞ്ജുവിന് മികച്ചൊരു ബ്രേക്കായി മാറുന്നു സൈറാബാനുവെന്ന പോസ്റ്റ്വുമണിന്റെ വേഷം. സൈറാബാനുവിന്റെ കേന്ദ്രകഥാപാത്രത്തിനൊപ്പം കിടപിടിക്കുന്ന അഭിനയവുമായി അഡ്വ. ആനി ജോണ്‍ തറവാടിയായി അമലയും സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രതിഭാശാലിയായ ക്രിമിനല്‍ അഭിഭാഷകയായി ആനിയെത്തുമ്പോള്‍ ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി അതിജീവിച്ചാണ് പ്രീഡിഗ്രിക്കാരി സൈറാബാനുവെത്തുന്നത്. ശബ്ദസാന്നിധ്യത്തിലൂടെ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും കഥാഗതിയില്‍ സ്വാധീനം ചെലുത്തുന്ന പീറ്റര്‍ ജോര്‍ജായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓരോ ചിത്രം കഴിയുന്തോറും അഭിനയം മെച്ചപ്പെടുന്ന ഷെയ്ന്‍ നിഗം ജോഷ്വാ പീറ്റര്‍ എന്ന നിയമവിദ്യാര്‍ഥിയുടെ കഥാപാത്രത്തെ കയ്യടക്കത്തോടെ സ്ക്രീനില്‍ പകര്‍ത്തുന്നു.

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബിജു സോപാനം അഡ്വ. സുബ്രഹ്മണ്യന്റെ വേഷത്തില്‍ മികച്ചു നില്‍ക്കുന്നു. സുനില്‍ സുഗത, ഗണേഷ് കുമാര്‍, രാഘവന്‍, നിരഞ്ജ അനൂപ്, ജോണ്‍ പോള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവുറ്റ സംവിധായകനാണെന്ന് തെളിയിക്കാന്‍ ആന്റണി സോണിയ്ക്കായിട്ടുണ്ട്. കലാമൂല്യത്തിനൊപ്പം മാനുഷികമൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ആന്റണി തന്റെ അരങ്ങേറ്റ ചിത്രം ഹൃദ്യമായ ചലച്ചിത്രാനുഭവമാക്കി മാറ്റുന്നത്. ഹാസ്യരംഗങ്ങള്‍ വേണ്ടത്ര ഫലിച്ചില്ലെന്നതും യുവാക്കളെ ആകര്‍ഷിക്കാനുള്ള എനര്‍ജി ചിത്രത്തിനില്ലെന്നതും ഒരു ന്യൂനതയാണ്. എങ്കിലും ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയപരമായ നന്‍മ വലുതാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം സംഗീതസംവിധായകനായ മെജോ ജോസഫ് മടങ്ങിവരവ് നടത്തിയിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സൈറാബാനുവിനുണ്ട്. പശ്ചാത്തല സംഗീതത്തിലും സംഗീതസംവിധാനത്തിലും മെജോ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അബ്ദുള്‍ റഹീമാണ് ഛായാഗ്രഹണം. സാഗര്‍ദാസാണ് എഡിറ്റര്‍.

റീല്‍ റിവേഴ്സ്

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ്  - രമ്യ പി.പി

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ് - രമ്യ പി.പി

ചിരിച്ചും ചിന്തിപ്പിച്ചും നാട്ടുകളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും പുനർ ചിന്തയ്ക്ക് വഴിയൊരുക്കുകയും...

സുരഭിലമായി മലയാള സിനിമ 

സുരഭിലമായി മലയാള സിനിമ 

പേരില്ലാത്ത കഥാപാത്രമാണ് മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ  ഗ്രേറ്റ് ഫാദർ - രമ്യ പി.പി

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ ഗ്രേറ്റ് ഫാദർ - രമ്യ പി.പി

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ദ ഗ്രേറ്റ്ഫാദര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററുകളിലെത്തി. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍...

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി...


95 News Items found. Page 1 of10