കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

Carbon Malayalam movie Review

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ ചെറിയൊരു ടച്ച് നൽകിയാണ് വേണു അവതരിപ്പിച്ചിരിക്കുന്നത്.

മദ്ധ്യവർഗ ക്രിസ്ത്യൻ കുടുംബത്തിലെ സിബി (ഫഹദ് ഫാസിൽ)​ എന്ന യുവാവിന്റെ അലസ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അഭ്യസ്തവിദ്യനാണെങ്കിലും ജോലിയൊന്നും ചെയ്യാതെ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങളാണ് സിബിയുടെ തല നിറയെ. അങ്ങനെയിരിക്കെ ഇരുന്നൂറ് വർഷങ്ങൾക്ക് മുന്പ് രാജാക്കന്മാർ കേരള- തമിഴ്നാട് അതിർത്തിയിലെ തലക്കാണി എന്ന സ്ഥലത്ത് ഉപേക്ഷിച്ചു പോയെന്ന് കരുതപ്പെടുന്ന നിധിയെ കുറിച്ച് സിബി അറിയുന്നത്. പിന്നീട് അത് കണ്ടെത്താനുള്ള സിബിയുടെ യാത്രയാണ് സിനിമയുടെ ആകെത്തുക.

ആദ്യ പകുതിയിൽ സിബിയുടെ അലസ ജീവിതത്തെയാണ് സംവിധായകൻ അനാവരണം ചെയ്യുന്നത്. പതിഞ്ഞ വേഗത്തിൽ ആരംഭിക്കുന്ന സിനിമ ഇടവേളയിലേക്ക് അടുക്കുന്പോൾ താളം കണ്ടെത്തി മുന്നേറുന്നു. സിനിമയിലെ നായികാ കഥാപാത്രമായ സമീറ അവതരിക്കുന്നത് പോലും ഇന്റർവെല്ലിന് 20 മിനിട്ടുകൾക്ക് മുന്പാണ്. നിധി തേടിയുള്ള യാത്രയിൽ സമീറയും (മംമ്ത മോഹൻദാസ്)​ സിബിയുടെ കൂടെക്കൂടുകയാണ്.

നിധി തേടി കൊടുംകാട്ടിലേക്കുള്ള യാത്രയാണ് സിനിമയുടെ രണ്ടാംപകുതി. കാടുംമേടും മലകളും കടന്നുള്ള സിനിമയുടെ സഞ്ചാരം കാഴ്‌ചക്കാരുടെ മനസിനെ കുളിർപ്പിക്കുന്ന വിനോദയാത്രയാണ്. പതിവ് ത്രില്ലർ സിനിമാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് കൂടി ഉദ്ദേശിക്കുന്ന സംവിധായകൻ,​ എല്ലാ തലത്തേയും സ്‌പർശിച്ചു പോകുന്ന ഋജുരേഖയായും സിനിമയെ വരച്ചിടുന്നു. നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥയായ 'ദ ആൽക്കെമിസ്റ്റ്' എന്ന നോവലിനോട് സിനിമയ്ക്ക് സാദൃശ്യം തോന്നാം. ഇതേക്കുറിച്ച് നായിക തന്നെ നായകനോട് പറയുകയും ദുർഘടങ്ങളും പ്രതിസന്ധികളും മാത്രം നിറഞ്ഞ ആ യാത്രയിൽ നിന്ന് പിന്മാറാൻ നായകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വഴിമദ്ധ്യേ ഒറ്റയ്ക്കാകുന്ന നായകൻ തന്റെ ലക്ഷ്യത്തിൽ എത്തുമോ അത് നിറവേറ്റി മടങ്ങിവരുമോയെന്ന കാര്യങ്ങളെല്ലാം തീയേറ്ററിൽ നിന്ന് തന്നെ അറിയണം.

സിബി എന്ന അലസ യുവാവിൽ നിന്ന് തന്റെ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന നിശ്ചയദാർഢ്യമുള്ള കഥാപാത്രമായി ഫഹദ് അരങ്ങ് തകർക്കുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ഫഹദിന് ലഭിച്ച മറ്റൊരു മികച്ച വേഷമായിരിക്കും ഈ സിനിമയിലേത്. കഥാപാത്രത്തിന്റെ മാനറിസങ്ങൾ അനായാസം ഫഹദിൽ മിന്നിമറയുന്നത് പ്രേക്ഷകർക്ക് അനുഭവിച്ച് അറിയാനാവും.

മംമ്ത മോഹൻദാസും തന്റെ ഭാഗം മികച്ചതാക്കി. ഏടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന കൊമ്രേഡ് സ്റ്റാലിനാണ്. വിജയരാഘവൻ,​ ദിലീഷ് പോത്തൻ,​ കൊച്ചുപ്രേമൻ,​ സൗബിൻ ഷാഹിർ,​ സ്‌ഫടികം ജോർജ്,​ നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

കാടിന്റെ വന്യമായ സൗന്ദര്യം ഒട്ടുംചോരാതെ തന്നെ കെ.യു.മോഹനൻ പകർത്തി. കാഴ്ചക്കാർക്ക് എല്ലാ അർത്ഥത്തിലും ദൃശ്യവിരുന്നാണ് ഛായാഗ്രാഹകൻ ഒരുക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിശാൽ ഭരദ്വാജാണ് ഈണം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം സിനിമയ്ക്ക് എല്ലാ അർത്ഥത്തിലും ഇണങ്ങുന്നതായി.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15