എസ്ര: ലക്ഷണമൊത്ത ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍

Ezra malayalam movie review CiniDiary

മലയാളത്തിലെ ഹൊറര്‍ സിനിമ വിഭാഗത്തിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ സിനിമയാണ് നവാഗതനായ ജയ് കെ. സംവിധാനം ചെയ്ത എസ്ര. സംവിധായകന്‍ നേരത്തെ പറഞ്ഞതു പോലെ തന്നെ എസ്ര എന്നാല്‍ ഭയം മാത്രല്ല, കെട്ടുറപ്പുള്ളൊരു കഥയും സസ്പെന്‍സ് ത്രില്ലര്‍ എന്ന വിശേഷണവും എസ്രയ്ക്ക് അവകാശപ്പെടാനാവും. മലയാള സിനിമയുടെ സാങ്കേതിക പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നിലവാരമുള്ളൊരു സിനിമയാണ് ജെ.കെയും കൂട്ടരും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി പണം മുടക്കിയ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിനും എവിഎ പ്രൊഡക്ഷന്‍സിനും ഇനി അഭിമാനിക്കാം.

ജൂത മതവിഭാഗത്തില്‍പ്പെട്ട എബ്രഹാം എസ്ര ആരായിരുന്നുവെന്ന കഥയോടൊപ്പം ജൂതന്‍മാരുടെ ഇടയിലെ മിത്തായ ഡീബുക്ക് ബോക്സ് എന്തെന്നും ഈ സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നു. ഷിപ്പിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ രഞ്ജന്‍ മാത്യുവിനെ (പൃഥ്വിരാജ്) ഒരു പ്രത്യേക പ്രോജക്ടിനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അയക്കുന്നിടത്താണ് സിനിമയുടെ തുടക്കം. ഭാര്യ പ്രിയ (പ്രിയ ആനന്ദ്) ഇന്റീരിയര്‍ ഡിസൈനര്‍ ആണ്. കൊച്ചിയില്‍ ഒരു വില്ലയില്‍ താമസിക്കുന്നതിനിടെ ജൂതന്‍മാരുടെ ഡീബുക്ക് ബോക്സ് പ്രിയ വാങ്ങിക്കൊണ്ട് വരുന്നു. അതേത്തുടര്‍ന്ന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. അത് തരണം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ബോറടിപ്പിക്കാതെ ഹോളിവുഡ് സിനിമ സ്റ്റൈലില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഓരോ ഫ്രെയിമിലും ആകാംക്ഷ ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കുന്നതില്‍ സുശീല്‍ ശ്യം വിജയിച്ചു. സിനിമയുടെ ആദ്യപകുതി കഥ പറയാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് വരുമ്പോള്‍ ചിത്രത്തിന് ചടുലത കൈവരുന്നു. ശാന്തി കിട്ടാതെ അലഞ്ഞു നടക്കുന്ന ആത്മാക്കളെ കുടിയിരുത്തുന്ന ആവാഹനപ്പെട്ടിയായ ഡീബുക്ക് ബോക്സിന്റെ ചുരുളും അഴിയപ്പെടുന്നത് രണ്ടാം പകുതിയിലാണ്. എസ്ര ആരാണെന്നും എന്താണെന്നുമൊക്കെ തീയ്യറ്ററില്‍ നിന്ന് കണ്ടറിയണം.

രഞ്ജന്‍ എബ്രഹാമിനെ അവതരിപ്പിച്ച പൃഥ്വിരാജ് തന്റെ കഥാപാത്രം മികവുറ്റതാക്കി. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങുന്ന പ്രിയ ആനന്ദിന്റെ ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും എസ്രയ്ക്കുണ്ട്. മഹേഷിന്റെ പ്രതികാരം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ സിനിമകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച സുജിത് ജൂതപുരോഹിതന്റെ വേഷത്തില്‍ തിളങ്ങി. പോലീസ് ഓഫീസറായി എത്തിയ ടൊവിനോ തോമസ് തന്റെ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി. സുദേവ് നായര്‍, ആന്‍ ശീതള്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ക്യാമറ കൊണ്ട് സുജിത് വാസുദേവും പശ്ചാത്തല സംഗീതം കൊണ്ട് സുശീല്‍ ശ്യാമും ലൈലാകമേ... എന്ന പാട്ടിന്റെ ഈണഭംഗി കൊണ്ട് രാഹുല്‍ രാജും തീയ്യറ്ററില്‍ കയ്യടി നേടുന്നുണ്ട്.

ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ ജയ്് കെ.യ്ക്ക് അഭിമാനിക്കാവുന്ന സിനിമയാണ് എസ്ര. അധികമാരും കൈവയ്ക്കാന്‍ ധ്യൈം കാണിക്കാത്ത പ്രമേയത്തെ കയ്യടക്കത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ലക്ഷണമൊത്ത ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ് എസ്രയെന്ന് നിസ്സംശയം പറയാം.

റീല്‍ റിവേഴ്സ്

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി...

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി - സനിത അനൂപ്

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി - സനിത അനൂപ്

തൊണ്ണൂറുകളിലെ യൂത്ത് ഐക്കണ്‍; അരവിന്ദ് സ്വാമി വീണ്ടും ലൈം ലൈറ്റിലേക്ക്. മണിരത്നത്തിന്റെ ബോംബേയില്‍ റൊമാന്റ്റിക് ഹീറോ ആയി തകര്‍ത്താടിയ സ്വാമിയുടെ മറ്റൊരു...

യുവനടി ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

യുവനടി ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായതില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്ര മേഖല. സംഭവത്തില്‍ പ്രതിഷേധവും നടിക്ക് പിന്തുണയും അറിയിച്ച് സിനിമാ താരങ്ങളും...

വിനീതാണ് താരം - അനുപമ എം. വാരിയര്‍

വിനീതാണ് താരം - അനുപമ എം. വാരിയര്‍

മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ് മൂല്യമുള്ള താരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വിനീത് ശ്രീനിവാസന്‍. ഗായകന്‍, ഗാനരചയിതാവ്, നടന്‍,...


92 News Items found. Page 1 of10