തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

Malayalam Cinema 2017 Onam Releases

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ് ചിത്രങ്ങള്‍ ഇത്തവണ അങ്കത്തിനായി ഗോദയിലുണ്ട്.
വെളിപാടിന്റെ പുസ്തകമാണ് ഇത്തവണത്തെ ലാല്‍ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളിലായാണ് മോഹന്‍ലാല്‍ സ്ക്രീനിലെത്തുന്നത്.ബെന്നി.പി. നായരമ്പലം തിരക്കഥയെഴുതിയ ചിത്ത്രില്‍ അനൂപ് മേനോന്‍ പ്രിയങ്ക സലിംകുമാര്‍ സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരനിരയുണ്ട്. അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയാണ് ചിത്രത്തിലെ നായിക.അജയന്‍ മാങ്ങാടാണ് ചിത്രത്തിന്റെ കലാസംവിധാനം.

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത് ഇടുക്കിയില്‍ നിന്നും കൊച്ചിയിലെത്തുന്ന ക്ളസ്റ്റര്‍ അധ്യാപകനായ രാജകുമാരന്‍ ആയാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍.
ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ശാന്തിക്യഷ്ണയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംവിധാനം അല്‍ത്താഫ് സലിം.

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവന മിഷ്ഠി ചക്രബരത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു പുറത്തായി ഭൂരിഭാഗവും ചിത്രീകരിച്ച സിനിമ ബിഗ്ബഡ്ജറ്റ് നിലവാരത്തിലുള്ളതാണ്. തെറ്റിനും ശരികള്‍ക്കുമിടയിലൂടെ കടന്നു പോകുന്ന ആദം ജോണ്‍ പോത്തന്റെ ഇമോഷണല്‍ ത്രില്ലറാണ് സിനിമ പ്രേക്ഷര്‍ക്ക് സമ്മാനിയ്ക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും നവമാധ്യമങ്ങളില്‍ ഹിറ്റാണ്.

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ പറയുന്ന സിനിമ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മ്മിയ്ക്കുന്നത്. അജയന്‍ ചാലിശ്ശേരിയാണ് കലാസംവിധാനം.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പല തവണ പ്രദര്‍ശനം മാറ്റിവച്ച രാമലീലയാണ് മറ്റോരു ഓണച്ചിത്രം. മാറിവന്ന സാഹചര്യങ്ങള്‍ക്കിടയില്‍ ഈ സിനിമയുടെ വിജയം പ്രേക്ഷകമനസ്സുകളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് സിനിമയിലെ നായിക.

കോടികളുടെ കണക്കുകള്‍ പറയുന്ന സിനിമാവ്യവസായത്തില്‍ താരങ്ങളുടെ ഇമേജിനെയും ഫാന്‍സിനെയും ആശ്രയിച്ചുള്ള വിജയകഥകള്‍ മാറിമറിഞ്ഞിട്ടുണ്ട്. കാമ്പുള്ള കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമാവട്ടെ ഇത്തവണയും പ്രേക്ഷകവിജയം.

റീല്‍ റിവേഴ്സ്

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ  -  രമ്യ. പി.പി

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ - രമ്യ. പി.പി

ഉത്തരേന്ത്യയിലെ ഗാഗ്രാവാഡിയെന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ടിയാൻ കഥ പറയുന്നത്. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പകുതിയോളം പേര്‍...

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തിന്റെ ആത്മകഥ സിനിമയാക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ തുടങ്ങിയതാണ് അതിനു പിന്നാലെയുള്ള വിവാദങ്ങളും. ഒരു കാലത്ത് ബോളിവുഡിനെ...


106 News Items found. Page 1 of11