ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

Malayalam director I V Sasi dead he was 69

ആദ്യകാല ന്യൂജനറേഷന്‍ സിനിമയുടെ തുടക്കം ഐ.വി.ശശിയുടെയും ആലപ്പിഷെരീഫിന്റേയും മികച്ച കയ്യടക്കത്തിലായിരുന്നു. ഉത്സവമായിരുന്നു ഈ ടീമിന്റെ ആദ്യ ചിത്രം. ഒരു നാടിന്റെ കുടിവെള്ള പ്രശ്നം അതിതീവ്രമായി അവതരിപ്പിച്ച ചിത്രത്തില്‍ വന്‍താരനിരയും ഉണ്ടായിരുന്നു. ഉത്സവം പോലെതന്നെ ഒരു കൊടിയേറ്റചിത്രമായിരുന്നു ഇത്. ഒരു മികച്ചകൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു ഇത്. 1975 മുതല്‍ 1988 വരെ ഇവരുടേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

1978ല്‍ ലൈഗീംകത്തൊഴിലാളിയുടെ ആത്മകഥയുമായെത്തിയ അവളുടെ രാവുകള്‍ അന്നത്തേയും ഇന്നത്തേയും വേറിട്ടചിത്രങ്ങളില്‍ ഒന്നായിരുന്നു. റിയലിസ്റ്റിക് ആയി കഥപറഞ്ഞ ചിത്രം മലയാളിയുടെ കപടസദാചാരത്തിനു നേരെയാണ് കാറിത്തുപ്പിയത്. തീയേറ്ററുകളില്‍ കോളിളക്കം ഉണ്ടാക്കിയ ഈ ചിത്രം സീമ എന്ന താരത്തിന്റെ ഉദയവുമായിരുന്നു.

ഐ.വി. ശശി പദ്മരാജന്‍ കൂട്ടുകെട്ടിലെ ആദ്യചിത്രമായിരുന്നു ഇതാ ഇവിടെ വരെ. പകയുടെ അതിഭാവുകത രതിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ സിനിമയില്‍ സോമനും മധുവും ജയഭാരതിയും പ്രധാനകഥാപാത്രങ്ങളായി നിറഞ്ഞാടി. നായകനേയും നായികയേയും നന്‍മയുടെ പ്രതിരൂപങ്ങളാക്കുന്ന പതിവുകഥപറച്ചില്‍ രീതികള്‍ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്.

മലയാളസിനിമയിലെ ആദ്യ രാഷ്ട്രീയ ചിത്രമായിരുന്നു ഈ നാട്. മലയാളി ആദ്യമായി രാഷ്ട്രീയം സംസാരിയ്ക്കുന്ന കഥാപാത്രങ്ങളെ റിയലിസ്റ്റാക്കായി കാണുന്നത് ഈ സിനിമയില്‍ ആയിരുന്നു. 100 ദിവസം തീയേറ്ററുകളില്‍ നിറഞ്ഞോടിയ 32 ചിത്രങ്ങളാണ് ഐ.വി.ശശി ദാമോദരന്‍മാഷ് കൂട്ടുകെട്ടില്‍ ഉണ്ടായത്.

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ടുപോയവരുടെ വേദനകള്‍ പറയാന്‍ ഈ സംവിധായകന്‍ ശ്രമിച്ചിരുന്നു. ശിഥിലമായ തറവാടുകളും മരണം കാത്തിരിയ്ക്കുന്നവന്റെ വേദനകളും മലയാളസിനിമയില്‍ പുതിയ ദ്യശ്യാനുഭവങ്ങളായത് എം.ടി. ഐ.വി.ശശി കൂട്ടുകെട്ടില്‍ നിന്നായിരുന്നു.
കമലഹാസന്‍ ശ്രീദേവി മമ്മൂട്ടി മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ തുടങ്ങിയവരൊക്കെ സിനിമയുടെ മുഖ്യധാരയില്‍ എത്തിയതില്‍ ഈ മനുഷ്യന്റെ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ടിന് വലിയ പങ്കുണ്ടായിരുന്നു. കാലം ബാക്കിവച്ചുപോയ മധുരമുള്ള കവിതകളാണ് ഇദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രാനുഭവവും ഓരോ മലയാളിയ്ക്കും നല്‍കുന്നത്.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15