മായാനദി ഒരു കടലാണ്. എബി തോമസ്

Mayanadi Review CiniDiary by aby thomas

മായാനദി ഒരു കടലാണ്..., നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന, ഒഴുക്കോർമ്മകളുടെ സ്മരണകൾ കിനിയുന്ന വറ്റിയും വരണ്ടും പോയ നദികളുടെ സംഗമക്കടൽ...

കണ്ണ് തുറന്നിരിക്കുന്നവരിലേയ്ക്ക് ഇരുട്ടിന്റെ അകമ്പടിയോടെ, സ്വപ്നങ്ങൾ നിറഞ്ഞ വാക്കിന്റെ രൂപത്തിലാണ് മായാനദി ഒഴുകിത്തുടങ്ങുന്നത്.

പ്രണയത്തിന്റെ രൂപം മാത്തനിലൂടെയാണ് മായാ നദിയിൽ നിറയുന്നത്. വാക്ക് പാലിക്കപ്പെടാൻ കഴിയാത്തതിന്റെ പേരിൽ പ്രണയം നിഷേധിക്കപ്പെട്ടവൻ. (അമ്പതിനായിരത്തിന്റെ കടം ). അതിജീവനത്തിന്റെ അടയാളമായി മാത്തനെ പരിചയപ്പെടുത്തുന്നത് അപ്പു. പൂച്ചയുടെ ജൻമം... ഒരു കുപ്പി വിഷത്തിന്റെ ചവർപ്പിൽ കുടുംബം മുഴുവനും എരിഞ്ഞടങ്ങിയപ്പോഴും ജീവിതത്തിലേയ്ക്ക തിരിച്ചു വന്ന മാത്തൻ രണ്ടാം വട്ടവും മരണത്തെ അതിജീവിച് തിരികെയെത്തുമ്പോൾ മാത്തന്റെ പ്രണയം സ്വീകരിക്കപ്പെടുന്നത് ചെകിടത്ത് കിട്ടുന്ന ചൂട് തല്ലുകൊണ്ട് . ജീവിതത്തേയും സ്വപ്നങ്ങളേയും അപ്പുവെന്ന ഒറ്റപ്പേരിൽ കൊരുത്താണ് പിന്നെയും മാത്തന്റെ നടത്തം...

ജീവിതത്തെ ഏറ്റവും പ്രായോഗികമായിട്ടാണ് അപർണ്ണ (അപ്പു) സമീപിക്കുന്നത്. മാത്തന്റെ നിറഞ്ഞൊഴുകുന്ന പ്രണയത്തിന് മുന്നിൽ തല വെട്ടിച്ച്, മൗനമായ് ,ഒഴുക്കുറഞ്ഞ് നിൽക്കുകയാണ് അപ്പു പലപ്പോഴും... നായികാ സ്വപ്നത്തിലേക്കുള്ള ക്ലേശ വഴികളിൽ അപ്പുവിന് കരുത്തായി എത്തുന്ന മാത്തനെ പലപ്പോഴും കാണാം... ഇവർ തമ്മിലുള്ള ആശയ വിനിമയത്തിന്റെ സാഹചര്യങ്ങളെ വീക്ഷിച്ചാൽ പരസ്പരമുള്ള താത്പര്യത്തിന്റെ അന്തരം വ്യക്തമാകും... സന്തോഷം നിറയുമ്പോഴും സ്വന്തം സന്തോഷത്തിനു മാത്രവും മാത്തനെ തേടുന്ന അപ്പുവിൽ നിന്നും വ്യത്യസ്തനാണ് മത്തൻ... ഒറ്റപ്പെട്ടും ഉള്ള് നീറി യും നിൽക്കുന്ന അപ്പുവിലേയ്ക്കാണ് മത്തിന്റെ വിളികൾ എത്താറ്... പ്രണയത്തോടെയും പ്രണയത്തിന്റെ പൂർണ്ണതയിലും സംഭവിക്കേണ്ടതാണ് സെക്സ് എന്ന കൺവൻഷണൽ സിദ്ധാന്തത്തെ സെക്സ് ഈസ് നോട്ടെ പ്രോമീസ് എന്ന ഒറ്റ വാചകം കൊണ്ട് തിരുത്തി എഴുതുന്നുണ്ട് അപ്പു. സന്തോഷത്തിന്റെ പാരമ്യത്തിൽ സംഭവിക്കുന്ന, ആകാശത്തേക്കൾ ഉയർന്ന സന്തോഷം പങ്കുവെയ്ക്കാനുള്ള മാർഗ്ഗമായി ഇവിടെ സെക്സ് നിർവ്വചിക്കപ്പെടുകയാണ്...

പ്രണയം നിറഞ്ഞ നദിയായി മാത്തൻകുത്തിയൊഴുകുമ്പോൾ അപ്പു മെലിഞ്ഞൊഴുകുന്ന പുഴയാവുകയാണ്... അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുകയാണ്.

ആശാനും മാത്തനും തമ്മിലുള്ളതും സൗഹൃദ നദിയുടെ ഒഴുക്ക് തന്നെയാണ്. അഭയമാവുന്നതും ഉപദേശവും ശാസനയും കൊടുക്കുന്നതും ഒക്കെ ബന്ധങ്ങളിൽ ഒരു നദിയുടെ ഈറൻ തണുപ്പുള്ളതുകൊണ്ടാണ്.

ഫ്ലാറ്റ് ജീവിതങ്ങൾക്കിടയിലും പുഴകൾ ഒഴുകുന്നത് കാണാം.... വേർപാടിന്റെ വേളയിൽ അതിന്റെ ആഴവും പരപ്പും ആർദ്രതയും വ്യക്തമാകും. വാട്സ് അപ്പ് വീഡിയോയിലൂടെയും നായികനടിയുടെ ടിപ്സ്കളിലൂടെയും സമൂഹ്യ വിമർശനങ്ങളും മായാ നദിയിൽ ഉയരുന്നുണ്ട്.

മത്തനിലേക്ക് തന്നെ തിരിച്ച വരികയാണ്... മരണത്തിലേയ്ക്ക് ആദ്യ ചുവട് വെക്കുമ്പോൾ മാത്തൻ പറയുന്നത് പ്രശ്നങ്ങൾ കാമുകി അറിയരുത് എന്ന് മാത്രമാണ്. പണ്ടെന്നോ അവൾ തലയിൽ വച്ചു കൊടുത്ത തൊപ്പി അവൻ ആഗ്രഹിക്കാതെ തലയിൽ നിന്നും താഴെ വീഴുന്നതും ആ യാത്രയുടെ തുടക്കത്തിൽ...

പ്രതീക്ഷിക്ഷിച്ചിരുന്നിട്ടും
'എങ്കിലും എനിക്കവളെ ഇഷ്ടമാ'ണെന്ന് പറയുമ്പോൾ മാത്തനൊപ്പം കാഴ്ചക്കാരും ഞെട്ടുകയാണ്..... പ്രണയം മരിക്കുകയല്ല, അത് അത് പരിണാമത്തിലൂടെയും പിൻതുടർച്ച ളിലൂടെയും കടന്നു പോകുന്നതാണ്. ഒടുവിലെ ഇലയനക്കങ്ങളിലൂടെ പ്രകൃതിയിലേക്ക് പരകായ പ്രവേശം നടത്തുന്നത് മാത്തന്റെ പ്രണയംതന്നെ....

ഒടുവിൽ പുറത്തിറങ്ങി ഏറെക്കഴിഞ്ഞാലും നെഞ്ചിൽ തടഞ്ഞ കനം നോവായും വിങ്ങലായും അലട്ടിക്കൊണ്ടേയിരിക്കും....

തനിച്ചാവുമ്പോഴും സന്തോഷം വരുമ്പോഴും മാത്തൻ ഓർമ്മയിൽ നിറഞ്ഞൊഴുകും.

റീല്‍ റിവേഴ്സ്

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...


137 News Items found. Page 1 of14