ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

Mohanlals Villain A Dark Thriller

എല്ലാ സിനിമകളിലും നായകനുമുണ്ട് വില്ലനുമുണ്ട്. എന്നാല്‍ നായകനായ വില്ലന്‍ എങ്ങനെ രൂപപ്പെടുന്നു എന്ന അന്വേഷണമാണ് അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍. കേരളപൊലീസിലെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ് മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന മാത്യു മാഞ്ഞൂരാന്‍.

ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി യാതൊന്നും ഈ ലോകത്തിലില്ല. മാത്യുമാഞ്ഞൂരാന്റെ ഈ പഞ്ച് ഡയലോഗാണ് ഒറ്റവാക്കില്‍ ഈ ചിത്രം. സാങ്കേതികമായി മലയാളസിനിമയ്ക്കന ഏറെ വിഷ്വല്‍സാധ്യതകള്‍ തന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ ബി. ഉണ്ണിക്ക്യഷ്ണന്റെ ഓരോ ഫ്രയിമും വ്യത്യസ്തമാണ്.

പതിവ് കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നു മാറി നായകനായ മാത്യുമാഞ്ഞൂരാന്റെ മാനസികതലത്തിലൂടെയാണ് ഈ സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ മുന്‍വിധികളോടെ ഈ സിനിമയെ സമീപിയ്ക്കാതിരിയ്ക്കുക എന്ന ഒരു കാര്യം കൂടി ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു.

ഹോളിവുഡ് സിനിമകളോട് കിടപിടിയ്ക്കുന്ന സാങ്കേതികതയാണ് വില്ലന്റെ ഹൈലൈറ്റ്. എഡിറ്റിങ്ങ് ശബ്ദലേഖനം കൊറിയോഗ്രഫി ആക്ഷന്‍ തുടങ്ങിയവയെല്ലാം മികച്ച കയ്യടി നേടുന്നുണ്ട്.

വിശാലിന്റെ ഡോക്ടര്‍ ശക്തിവേല്‍ മലയാളികളെ നിരാശരാക്കിയില്ല. മഞ്ജുവാര്യരും മോഹന്‍ലാലും ചേര്‍ന്ന കെമിസ്ട്രി നമ്മുടെ പ്രേക്ഷകര്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ്. മാസ്സും ക്ളാസ്സും ചേര്‍ന്ന ഡാര്‍ക്ക് ത്രില്ലറാണ് വില്ലന്‍ എന്ന് ഒറ്റവാക്കില്‍ പറയാം.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15