ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

Oru Mexican Aparatha Review - CiniDiary

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇന്ന് എസ്.എഫ്.ഐയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന മഹാരാജാസ് ക്യാംപസില്‍ എങ്ങനെ എസ്.എഫ്.ഐയുടെ പതാക ഉയര്‍ന്നു എന്ന സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

ഫ്ളാഷ്ബാക്കില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. കൊച്ചനിയന്‍ എന്ന രക്തസാക്ഷിയുടെ കഥയില്‍ നിന്ന് പതിയെ ചിത്രം തൊണ്ണൂറുകളിലെ ക്യാംപസിലേക്ക് വരുന്നു. യൂണിവേഴ്സിറ്റി കലോല്‍സവവും അല്ലറ ചില്ലറ കശപിശകളും പ്രണയവും തമാശകളും നിറഞ്ഞതാണ് ആദ്യ പകുതി. നായകനായ പോള്‍ (ടൊവിനോ തോമസ്) എസ്.എഫ്.വൈക്കാരനായി മാറുന്നിടത്ത് സിനിമ അടുത്ത പകുതിയിലേക്ക് കടക്കും. വിപ്ലവത്തിന്റെ വീര്യം പ്രകടമാക്കുന്ന രണ്ടാം പകുതി കാഴ്ചക്കാരെ ആവേശഭരിതരാക്കുന്നതാണ്.

ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോ ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ പ്രണയത്തില്‍ മയങ്ങി പൈങ്കിളി കളിച്ച് നടക്കുന്ന പോള്‍ എന്ന കഥാപാത്രം ഇടവേള എത്തുന്നതോടെ അടിമുടി മാറുകയും വിപ്ലവം തലയ്ക്കു പിടിക്കുകയും ചെയ്യുന്നു. പിന്നീട് ക്യാംപസില്‍ പാര്‍ട്ടിയുടെ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ടൊവിനോ പ്രണയിക്കുന്ന അനു എന്ന പെണ്‍കുട്ടിയുടെ കഥാപാത്രമായാണ് ഗായത്രി സുരേഷ് അഭിനയിക്കുന്നത്. ഏതാനും ചില സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന് ചി്ത്രത്തില്‍ വലിയ പ്രാധാന്യമില്ല.

കണ്ണൂരെന്നാല്‍ ബോംബിന്റെ നാടാണെന്നും അവിടെ കൊല്ലും കൊലയും പതിവാണെന്നുമുള്ള ധാരണ അതേപടി ഈ ചിത്രത്തില്‍ പകര്‍ത്തിയി്ട്ടുണ്ട്. കോമഡികള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. അനവസരത്തില്‍ തമാശകള്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചതും ഏച്ചുകെട്ടിയ ചില സീനുകളും ചിത്രത്തിന്റെ പോരായ്മയാണ്. മഹാരാജാസിന്റെ ചരിത്രമല്ല സിനിമയുടേതെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കാണാനില്ല. അതേസമയം മണികണ്ഠന്‍ അയ്യപ്പന്റെ സംഗീതവും പ്രകാശ് വേലായുധന്റെ ക്യാമറയും കൊള്ളാം. വിഷ്വലുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാന്‍ ഇവയ്ക്ക് സാധിച്ചു.

ചിത്രത്തിലെ ക്ലൈമാക്സ് സീന്‍ രാഷ്ട്രീയ കാമ്പസില്‍ പഠിച്ചിട്ടുള്ള ആളുകള്‍ക്ക് രോമാഞ്ചമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാമ്പസിലും കോളേജ് ഹോസ്റ്റലിലും സ്ഥിരമായി നടക്കുന്ന കാര്യങ്ങള്‍ അതേപടി സിനിമയിലേക്ക് പകര്‍ത്തിയിട്ടുണ്ട് സംവിധായകന്‍. രൂപേഷ് പീതാംബരന്‍ എന്ന കെ.എസ്.ക്യു നേതാവ് കാമ്പസിനുള്ളില്‍ ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപതിയാണ്. അയാളെ നിലംപരിശാക്കി കാമ്പസില്‍ ജനാധിപത്യം സ്ഥാപിക്കുന്നതാണ് സിനിമ.

നവാഗത സംവിധായകനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ സംവിധായകന് കഴിഞ്ഞി്ട്ടുണ്ട്. പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ് ആണ് ചിത്രത്തിന്റേതെങ്കിലും ടൊവിനോയുടെ പ്രകടനവും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും അതിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചു. പൂര്‍ണമായും ഇടതുപക്ഷ ചായ്വ്വ് പ്രകടിപ്പിക്കുന്ന സിനിമയാണ് മെക്സിക്കന്‍ അപാരതയെങ്കിലും പഴയകാല വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും പ്രേക്ഷകനിലേക്ക് പകരാന്‍ ചിത്രത്തിനാവുന്നുണ്ട്. സ്വാശ്രയ സമരങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ക്യാംപസ് രാഷ്ട്രീയം തിരികെ വരണമെമന്ന് രക്ഷിതാക്കള്‍ പോലും ആവശ്യപ്പെടുന്ന ഈ സമയത്ത് കാലികപ്രസക്തിയുള്ള സിനിമയായി ഒരു മെക്സി്ക്കന്‍ അപാരതയെ വിലയിരുത്താം.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15