കട്ടക്കലിപ്പോ കട്ട ലോക്കലോ

Oru Mexican Aparatha locks horns with Angamaly Diaries

രണ്ടു സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യപ്പെടുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്വാഭാവികം. എന്നാല്‍, യുവതാരങ്ങള്‍ പ്രധാനവേഷങ്ങളിലെത്തുന്ന രണ്ടു ചിത്രങ്ങള്‍ ഒരേ ദിവസം തീയ്യറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ആദ്യമായി്ട്ടാകും. അതെ, കട്ടക്കലിപ്പുമായി ഒരു മെക്സിക്കന്‍ അപാരതയും കട്ട ലോക്കലായി അങ്കമാലി ഡയറീസുമെത്തുമ്പോള്‍ യുവപ്രേക്ഷകരും ആകാംക്ഷയിലാണ്.

യൂത്ത് ഐക്കണ്‍ ടൊവിനോ തോമസും പുതുമുഖ നായകന്‍ ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. യൂത്ത് ഓഡിയന്‍സ് തന്നെയാകും രണ്ടു ചിത്രങ്ങളുടെയും ജയപരാജയങ്ങള്‍ നിര്‍ണയി്ക്കുക.

ചിത്രീകരണ വേള മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. ക്യാംപസ് സിനിമകളെ എല്ലാ കാലത്തും നെഞ്ചിലേറ്റിയി്ട്ടുള്ള പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രണയം, സൗഹൃദം, രാഷ്ട്രീയം തുടങ്ങി കലാലയജീവിതത്തിന്റെ ഓരോ തുടിപ്പുകളും ഒപ്പിയെടുക്കുന്ന ഒരു ക്യാംപസ് ത്രി്ല്ലറായിരിക്കുമിത്.

നവാഗതനായ ടോം ഇമ്മട്ടിയാണ് മെക്സി്ക്കന്‍ അപാരതയുടെ സംവിധായകന്‍. ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍. പാട്ടുകള്‍ എന്നിവയെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ടൊവിനോയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. രൂപേഷ് പീതാംബരന്‍, നീരജ് മാധവ്, ജിനോ ജോണ്‍, ഗായത്രി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

അവതരണത്തിലും പ്രമേയത്തിലും പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അങ്കമാലി ഡയറീസും വ്യത്യസ്തമല്ല. നായകനുള്‍പ്പെടെ 86 പുതുമുഖങ്ങളുമായിട്ടാണ് അങ്കമാലി ഡയറീസ് തീയ്യറ്ററുകളിലെത്തുന്നത്.

പ്രശാന്ത് പിള്ളയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്ലസ് പോയന്റാണ്. ലങ്തി ഷോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ലിജോ സിനിമ ഒരുക്കിയിരിക്കുന്നത്. പതിനൊന്നു മിനിട്ടോളം നീളുന്ന ക്ലൈമാക്സ് രംഗങ്ങള്‍ ഒറ്റ ഷോട്ടിലാണ് ഗിരീഷ് ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ നിറയുന്ന ഈ സിംഗിള്‍ ഷോട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിലൂടെ നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്നു.

റീല്‍ റിവേഴ്സ്

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ  -  രമ്യ. പി.പി

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ - രമ്യ. പി.പി

ഉത്തരേന്ത്യയിലെ ഗാഗ്രാവാഡിയെന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ടിയാൻ കഥ പറയുന്നത്. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പകുതിയോളം പേര്‍...

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തിന്റെ ആത്മകഥ സിനിമയാക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ തുടങ്ങിയതാണ് അതിനു പിന്നാലെയുള്ള വിവാദങ്ങളും. ഒരു കാലത്ത് ബോളിവുഡിനെ...


106 News Items found. Page 1 of11