വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

Padmavati  Review CiniDiary

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ് തീയേറ്ററുകളിലെത്തിയത്. ബൻസാലി ആയതിനാൽ തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. വിവാദങ്ങളും അതിന് ചൂട് പകർന്നതോടെ ഏവരും ആകാംഷയോടെ കാത്തിരുന്ന സിനിമയായി അത് മാറി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് തന്നിലുള്ള വിശ്വാസം കാക്കാൻ ബൻസാലിക്ക് കഴിഞ്ഞിട്ടുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദു രജപുത് റാണി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസി 1540ൽ എഴുതിയ ഇതേപേരിലുള്ള കവിതയുടെ ദൃശ്യാവിഷ്‌കാരമായ സിനിമ,​ പദ്മാവതിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടറിഞ്ഞ് അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്ന അഫ്ഗാനിലെ രാജാവ് അലാവുദ്ദീൻ ഖിൽജിയുടെ 'അധിനിവേശ'ത്തിന്റെ നേർക്കാഴ്ചയുമാണ്.

ബൻസാലിയും പ്രകാശ് കപാഡിയയും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ആദ്യാവസാനം ചിത്രത്തെ മികച്ചൊരു ദൃശ്യാനുഭവമാക്കുന്നതിൽ തിരക്കഥ വഹിച്ചിരിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇടയ്ക്കെപ്പോഴോ കടിഞ്ഞാൺ നഷ്ടപ്പെടുന്നുണ്ടെങ്കിലും പിന്നീട് അസാമാന്യ പാടവത്തോടെ സംവിധായകൻ നിയന്ത്രണം കൈപ്പിടിയിലാക്കുന്നുണ്ട്. പക്ഷേ,​ 163 മിനിട്ടുള്ള സിനിമയുടെ ദൈർഘ്യം വലിയൊരു പോരായ്‌മയായി അവശേഷിക്കുന്നുണ്ട്.

ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്ന ദീപിക പദുകോൺ ശക്തയായ സ്ത്രീയുടെ പ്രതീകമാണ്. നായാട്ട് ഇഷ്ടപ്പെടുന്ന തനി ഇന്ത്യൻ പെൺകുട്ടിയിൽ നിന്ന് പിന്നീട് ഭാര്യയായി മാറുന്നു. മൂന്നാംഘട്ടത്തിൽ ഭാരത സ്ത്രീകളുടെ ശക്തമായ പ്രതീകമായും മാറുന്നു. ചിത്രത്തിൽ ദീപികയ്ക്ക് സംഭാഷണങ്ങൾ കുറവാണ്. പക്ഷേ,​ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ വേളയിലും ദീപിക തന്റെ ശക്തമായ സാന്നിദ്ധ്യം പ്രകടമാക്കുന്നു. ദീപികയുടെ കണ്ണുകളിലെ ഭാവങ്ങൾ കഥാപാത്രത്തെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ദീപിക അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ഉടയാടകളും റാണിമാരുടെ വേഷവിധാനങ്ങളെ ഓർമിപ്പിക്കും.

ചിത്രത്തിലെ വില്ലൻ അലാവുദ്ദീൻ ഖിൽജി എന്ന അപരിഷ്‌കൃതനായ രാജാവിനെ അവതരിപ്പിച്ച രൺവീർ സിംഗ് അസാദ്ധ്യ അഭിനയമാണ് കാഴ്‌ചവയ്ക്കുന്നത്. വന്യമായ ഭാവങ്ങൾ മാറിമാറി വിരിയുന്ന രൺവീറിന്റെ അഭിനയം ഇരയെ തേടി നടക്കുന്ന വന്യമൃഗത്തെ പോലെയാണ്. ഇറച്ചിക്കഷണങ്ങൾ കടിച്ചുപറിക്കുന്ന സീൻ ഒന്നുമാത്രം മതി രൺവീർ ആ കഥാപാത്രത്തിൽ എത്രത്തോളം അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് മനസിലാവാൻ.

പദ്മാവതിയുടെ ഭർത്താവും മേവാർ രാജ്യത്തെ രാജാവായ മഹാരാവൽ രത്തൻ സിംഗിന്റെ വേഷത്തിലെത്തുന്ന ഷാഹിദ് കപൂറും മികച്ച പ്രകടനമാണ് നടത്തുന്നത്. ഷാഹിദും രൺവീറും മുഖാമുഖം വരുന്ന സീനുകളിൽ ഇരുവരും മസിലുകൾ കാണിച്ചും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കുന്നുണ്ട്.

ഖിൽജിയുടെ ഭാര്യ മെഹ്റുനിസയുടെ വേഷത്തിലെത്തുന്ന അദിതി റാവു ഹൈദരി,​ രത്തൻ സിംഗിന്റെ ആദ്യ ഭാര്യയുടെ വേഷത്തിലെത്തുന്ന അനുപ്രിയ ഗോയങ്കെ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

രജപുത് വംശത്തെ അവഹേളിക്കുന്നതാണെന്ന പ്രചരണത്തെ തുടർന്ന് ഹിന്ദു സംഘടനകൾ അഴിച്ചുവിട്ട പ്രതിഷേധങ്ങളെല്ലാം സിനിമയ്ക്ക് മൈലേജായി മാറുന്നതും പ്രേക്ഷകർക്ക് അനുഭവിച്ച് അറിയാം. വിവാദങ്ങൾക്കൊന്നും തന്നെ ഒന്നും ചെയ്യാനായിട്ടില്ലെന്ന് ബൻസാലി സിനിമയിലൂടെ മനസിലാക്കി കൊടുക്കുന്നുമുണ്ട്. എന്തിന്റെ പേരിലാണോ കർണി സേന പോലുള്ള ഹിന്ദു സംഘടനകൾ സിനിമയ്ക്കെതിരെ തിരിഞ്ഞത് അത് വെറുതെയാണെന്നും സിനിമ വെളിവാക്കുന്നു.

ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബൻസാലി തന്നെയാണ്. ശ്രേയ ഘോഷാൽ പാടിയ ഘുമ്മർ എന്ന് തുടങ്ങുന്ന ഗാനവും ഏക് ദിൽ കെ ‌ജാൻ എന്ന ഗാനവും വേറിട്ടു നിൽക്കുന്നു. സുദീപ് ചാറ്റർജിയുടെ ഛായാഗ്രഹണ മികവും എടുത്തുപറയേണ്ടതാണ്.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15