ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ് - രമ്യ പി.പി

Rakshadhikari Baiju Oppu Review - CiniDiary

ചിരിച്ചും ചിന്തിപ്പിച്ചും നാട്ടുകളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും പുനർ ചിന്തയ്ക്ക് വഴിയൊരുക്കുകയും അവരെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന സിനിമയാണ് രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ്. ട്വിസ്റ്റോ നാടകീയതയോ ഞെട്ടിക്കാന്‍ ക്ലൈമാക്സോ ഒന്നും ഇല്ലാത്ത ഗ്രാമീണ സിനിമ.

ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും 'നിഷ്‌കളങ്കരാണ്. അവരിൽ തന്നെ നിഷ്‌കളങ്കനായ നായക കഥാപാത്രമാണ് ബൈജു. നായകന്റെ ഹീറോയിസം ഒന്നുമില്ലാത്ത കഥാപാത്രമാണ് ബിജുമേനോന്റെ ഈ ബൈജു. ഒരുപാട് ഇഷ് ടവും സഹതാപവും തോന്നുന്ന കഥാപാത്രം. കുമ്പളം ബ്രദേഴ്സ് എന്ന ക്ലബിന്റെയും ക്രിക്കറ്റ് ടീമിന്റെയും നട്ടെല്ലാണ് ബൈജു.

വെറ്ററന്‍ ക്യാപ്റ്റനായ ബൈജു എല്ലാ കളിയിലും സിക്സറടിച്ച് ജയിപ്പിക്കുന്നില്ല. തോല്‍വികളിലാണ് പാഠമുള്ളത് എന്നതാണ് ബൈജുവിന്റെ പക്ഷം. കളിയിലായാലും ജീവിതത്തിലായാലും അതില്‍ ഒരു ശരിനമുക്കും കാണാം. കളി ജയിച്ചാലും തോറ്റാലും ട്രോഫി നാട്ടിലെത്തണം, അത് ബൈജുവിന് നിര്‍ബന്ധമാണ്. ഒരു അനുമോദനവും അനൗണ്‍സ്മെന്റും പതിവ് രീതികളില്‍ പെടും.

കുമ്പളം ബ്രദേഴ്സ് ടീമും അതിലെ അംഗങ്ങളും അവരുടെ ജീവിതവുമാണ് ഈ ചിത്രം. അതില്‍ നര്‍മ്മമുണ്ട്, നൊമ്പരമുണ്ട്, നഷ് ടപ്പെടലുകളുണ്ട്, പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്.

അച്ഛന്‍, അമ്മ, ഭാര്യ, മകള്‍ എന്നിവരടങ്ങുന്നതാണ് ബൈജുവിന്റെ കുടുംബം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥനാണെങ്കിലും കക്ഷി പകല്‍സമയം പൂര്‍ണമായും മൈതാനത്തായിരിക്കും, വീട്ടുകാരുമായുള്ളതിനേക്കാള്‍ ആത്മബന്ധം മൈതാനവുമായാണ് ബൈജുവിന്. എട്ടാം വയസ്സു മുതൽ ഗ്രൗണ്ടിൽ കളിച്ചുതുടങ്ങിയ ബൈജുവിന് 36 വര്‍ഷമായിട്ടും അതിനെവിട്ടൊരു ദിവസമില്ല. കുട്ടികാലത്തെ കളിയോര്‍മ്മകള്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ വേട്ടയാടുന്ന ചിത്രമായിരുന്നു എബ്രിഡ് ഷൈന്റെ 1983. ഈ സിനിമയിലെ ജോര്‍ജ് എന്ന അമേരിക്കക്കാരനായ ദിലീഷ് പോത്തന്റെ കഥാപാത്രം പഴയ കളിയോര്‍മ്മകള്‍ മനസ്സില്‍കൊണ്ടുനടക്കുന്നവരുടെ പ്രതിനിധിയാണ്.

കുമ്പളം ബ്രദേഴ്‌സ് ക്ലബിന്റെ നാടകത്തിലെ സ്ഥിരം ഹീറോയായ മനോജായിയെത്തുന്ന ദീപക് പറമ്പോല്‍, നാള്‍ക്കുനാള്‍ നല്ലനടനായി വളരുകയാണ്. അജു വര്‍ഗീസിന്റെ ഉണ്ണി എന്ന കഥാപാത്രം ബിജുമേനോനോടൊപ്പം ആദ്യവസാനം ശ്രദ്ധേയവേഷമാണ്. 26 വയസ്സുകാരന്റെ പക്വത കുറവുമായി ഹരീഷ് പെരുമണ്ണയുടെ കഥാപാത്രം പക്ഷേ ബൈജുവിന്റെ വിലയിരുത്തലില്‍ നാട്ടിലെ ഏറ്റവും ബുദ്ധിമാനാണ്.

കളിക്കാരുടെ സ്ഥിരം ശത്രുവായ ജനാര്‍ദനന്‍, സ്ഥിരം പരിഹാസവുമായി ഇന്ദ്രന്‍സിന്റെ വേഷം അങ്ങനെ ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങളുണ്ട്. ബൈജുവിന്റെ സഹോദരിയായി അഞ്ജലി, ഭാര്യ അജിതയായി ഹന്നാ റെജി കോശി എന്നിവര്‍ക്കും മികച്ച വേഷമാണ് സിനിമയില്‍. അലന്‍സിയര്‍, വിജയരാഘവന്‍, വിശാല്‍ കൃഷ്ണ, കൂടാതെ ഒട്ടേറെ പുതുമുഖങ്ങളുമായി നിരവധി കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. അജു വര്‍ഗീസിന്റെ ഇഷ് ടം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം ശ്രീകല പ്രതീക്ഷ പുലര്‍ത്തുന്ന നടിയാണ്‌.

ജയിക്കുന്ന ടീമും കളിയിലെ ഹീറോയും മാത്രമാണ് എന്നും ആഘോഷിക്കപ്പെടുക. കളിയിലായാലും സിനിമയിലായാലും അതിന് മാറ്റമില്ല. എന്നാല്‍ ജീവിതത്തില്‍ നിസ്സഹായതകളുണ്ടെന്നും പഠനം മാത്രമല്ല ഒരു കുട്ടിക്കാലമെന്നും സംവിധായകന്‍ ഈ ചിത്രത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

നല്ല സിനിമയ്ക്ക് ഒപ്പ് ചാര്‍ത്തുന്ന മലയാളി പ്രേക്ഷകര്‍ തീര്‍ച്ചയായും ടിക്കറ്റെടുക്കേണ്ട സിനിമയാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരിയായ ഈ ചിത്രം. എഴുത്തിനൊപ്പം സംവിധാനവും ഏറ്റെടുത്ത് തുടങ്ങിയപ്പോള്‍ എവിടെയോ കൈമോശം വന്ന രസച്ചരട് രഞ്ജന്‍ പ്രമോദ് തിരികെ പിടിച്ചിരിക്കുന്നു മീശമാധവനും, മനസ്സിനക്കരെയും, അച്ചുവിന്റെ അമ്മയും, നരനും ഒക്കെ പിറന്ന തൂലികയില്‍ നിന്ന് ഇനി മികച്ച സിനിമകള്‍ ബാക്കിയുണ്ടെന്നതിനുള്ള തെളിവാണ് രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ്.

സഹനായകനില്‍ നിന്ന് നായകനായി വളര്‍ന്ന ബിജുമേനോന്‍ അഭിനയരസം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കൂട്ടുകയാണ് ഈ ചിത്രത്തിലൂടെ വീണ്ടും. കവി ഉദ്ദേശിച്ചതില്‍ കോച്ചായി ചിരിപ്പിച്ച ബിജുമേനോന്റെ വെള്ളിമൂങ്ങയ്ക്ക് ശേഷമുള്ള മികച്ച വേഷവും സിനിമയുമാണ് രക്ഷാധികാരി ബൈജു ഒപ്പ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളുള്ള സിനിമകളില്‍ ഒന്നായിരിക്കും രക്ഷാധികാരി ബൈജു ഒപ്പ്. ഒരു ഗ്രാമത്തെ മുഴുവന്‍ സിനിമയിലൂടെ അടയാളപ്പെടുത്തുകയും ആ നാട്ടുകാരെ മുഴുവന്‍ സിനിമയില്‍ കഥാപാത്രങ്ങളാക്കുകയും ചെയ്ത സാഹസികതയും അതിന്റെ ഫലമായുള്ള സിനിമയുടെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും ഒരു വെല്ലുവിളിയാണ്‌. സംഭാഷണങ്ങളുള്ള കഥാപാത്രങ്ങള്‍ തന്നെ 100 ലധികം വരും.

ബിജി ബാല്‍ ഈണിട്ട ഏഴ് ഗാനങ്ങളുണ്ട് ചിത്രത്തില്‍. പ്രശാന്ത് രവീന്ദ്രന്റെ ദൃശ്യങ്ങള്‍ ഒരു തനി ഗ്രാമീണ അന്തരീക്ഷം സിനിമയ്ക്ക് പകരുന്നതില്‍ വലിയ പങ്കുണ്ട്. 100th മങ്കി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കോലം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കുട്ടികളെ കളിക്കാന്‍ വിടാതെ തടവിലിട്ട് എഞ്ചിനീയര്‍മാരും ഡോക് ടര്‍മാരും ആക്കുന്ന വ്യഗ്രതയുടെ കാലത്തിന് ബൈജുവിന്റെ നിവേദനം കൂടിയാണ് ഈ സിനിമ.

റീല്‍ റിവേഴ്സ്

നിലയ്ക്കാത്ത വിജയഗാഥയുമായി  ബാഹുബലി - രമ്യ പി.പി

നിലയ്ക്കാത്ത വിജയഗാഥയുമായി ബാഹുബലി - രമ്യ പി.പി

ബാഹുബലിയുടെ രണ്ടാം പകുതിക്കുവേണ്ടിയുള്ള ആകാംഷ പൂർവ്വമായ രണ്ടു വർഷത്തെ ആരാധരുടെ കാത്തിരിപ്പിനെ പൂർണമായി തൃപ്തിപ്പെടുത്തിയിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം...

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ്  - രമ്യ പി.പി

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ് - രമ്യ പി.പി

ചിരിച്ചും ചിന്തിപ്പിച്ചും നാട്ടുകളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും പുനർ ചിന്തയ്ക്ക് വഴിയൊരുക്കുകയും...

സുരഭിലമായി മലയാള സിനിമ 

സുരഭിലമായി മലയാള സിനിമ 

പേരില്ലാത്ത കഥാപാത്രമാണ് മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ  ഗ്രേറ്റ് ഫാദർ - രമ്യ പി.പി

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ ഗ്രേറ്റ് ഫാദർ - രമ്യ പി.പി

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ദ ഗ്രേറ്റ്ഫാദര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററുകളിലെത്തി. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍...

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...


96 News Items found. Page 1 of10