രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

Ramaleela Malayalam Movie review CiniDiary

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന പ്രധാനഘടകം.

പുലിമുരുകനു ശേഷം കോടികളുടെ മുതല്‍മുടക്കുമായി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഏറെക്കാലം പെട്ടിയിലിരുന്നു. നവാഗതസംവിധായകന്‍ അരുണ്‍ഗോപിയുടെ സംവിധാനമികവാണ് അക്ഷരാര്‍ത്ഥത്തില്‍ രാമലീലയുടെ കയ്യടികള്‍. നായകനെതിരായ നെഗറ്റീവ് പബ്ളിസിറ്റിയും ചിത്രത്തിന്റെ വിജയഘടകമാക്കുവാന്‍ സിനിമയുടെ അണിറയക്കാര്‍ക്ക് കഴിഞ്ഞു.

അനാര്‍ക്കലി എന്ന വിജയചിത്രത്തിനുശേഷം സച്ചിയെന്ന സ്ക്രിപ്ട് റൈറ്ററുടെ ക്രാഫ്ട് തിരക്കഥയില്‍ ശക്തമായി പ്രതിഫലിച്ച ചിത്രമാണ് രാമലീല എന്നു പറയാതിരിയ്ക്കാനാവില്ല. സമകാലീന രാഷ്ട്രീയസംഭവങ്ങളോട് സമാനത പുലര്‍ത്തുന്ന കാര്യങ്ങളെ കേരളത്തിലെ രണ്ടു പ്രധാന പൊളിറ്റിയ്ക്കല്‍ പാര്‍ട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും കുലുക്കികുത്തുന്ന കാജ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ്. പൊളിറ്റിക്സും ക്രൈമും സസ്പെന്‍സും പ്രതികാരവും ക്യത്യമായ ഇടവേളകളില്‍ ചേര്‍ത്തുണ്ടാക്കിയ സിനിമയെ പ്രേക്ഷകര്‍ കൈവിട്ടില്ല.

സഖാവിന്റെ ഭാര്യയായും നായകന്റെ അമ്മയായും രാധിക ശരത്കുമാര്‍ നടത്തിയ പരകായപ്രവേശം സ്വാഗതാര്‍ഹമാണ്. പ്രയാഗമാര്‍ട്ടിന് കരിയറില്‍ പടുത്തുപറയാവുന്ന ഒരു ക്യാരക്ടര്‍ ഈ ചിത്രത്തിലൂടെ സ്വന്തം ലേബലിലായി.

ദിലീപിന്റെ കരിയറില്‍ ആദ്യമായി വളുപ്പ് തമാശകളില്ലാതെ ഒരു കഥ വ്യത്തിയായി പറഞ്ഞു അതുതന്നെയാണ് ഈ സിനിമയുടെ വിജയകാരണവും. അല്ലാതെ ജനം ജനകീയകോടതിയായതിലല്ല സിനിമാക്കാരാ എന്നുകൂടി പറഞ്ഞ് ഈ റിവ്യൂ പൂര്‍ത്തിയാക്കുന്നു.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15