പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

Special Story Remembering Sreevidya

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ പ്രമേയത്തിന്റെ ഭൂമികയെന്നും ഒരു കേള്‍വി പരന്നിരുന്നു. വിദ്യയുടെ മനസ്സറിഞ്ഞിട്ടുള്ള രഞ്ജിത്ത് ഒരിക്കലും അതേറ്റു പാടില്ലെന്ന് എനിയ്ക്ക് ഉറപ്പാണ്.

മരണത്തോടടുത്ത നാളുകളില്‍ ഒരുമിച്ചൊരു ചിത്രത്തില്‍ അഭിനയിക്കാതെ വര്‍ഷങ്ങളോളം മാറി നിന്ന കാലത്തെ അകല്‍ച്ച മറന്ന് കമലഹാസനെ കാണണമെന്ന് വിദ്യ ആഗ്രഹം പ്രകടിപ്പിക്കുകയും അതറിഞ്ഞു കമലഹാസന്‍ അവരെ കാണാനെത്തുകയും ചെയ്തിരുന്നു. ആ നിമിഷത്തിന്റെ ഇരുവശവും കഥയിടങ്ങള്‍ വേറെ തീര്‍ത്ത് രഞ്ജിത്ത് ചമച്ചൊരു കഥയുണ്ടാക്കിയതായിരുന്നു തിരക്കഥ. കല്പിതം ഭാവനാസ്യഷ്ടം; സാമ്യമത്രയും ആരോപിതം.

കമലഹാസനോടു മാത്രമായിരുന്നില്ല; എല്ലാ കലാകാരന്‍മാരോടും വിദ്യയ്ക്ക് പ്രണയമായിരുന്നുവല്ലോ.... രഞ്ജിത്തിനോടും എന്നോടും വരെ. മാംസനിബദ്ധമായല്ലാതെയും പ്രണയത്തിന് അര്‍ത്ഥ സാക്ഷാത്ക്കാരമാകാമെന്നു തെളിയിച്ച അനുരാഗിണിയാണ് വിദ്യ. എന്റെ സുഹ്യത്ത് ആലങ്കോട് ലീലാക്യഷ്ണന്‍ കവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തിലെ ചില നിമിഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് പി. യുടെ പ്രണയപാപങ്ങള്‍ എന്നൊരു പുസ്തകമെഴുതിയിരുന്നു. അത്തരമൊരു അടയാളപ്പെടുത്തലിന് ശ്രീവിദ്യയുടെ ജീവിതത്തിലെ നിമിഷങ്ങളുടെ പരിവ്യത്തത്തിനു മുതിര്‍ന്നാല്‍ പ്രണയപാപങ്ങള്‍ എന്ന പ്രയോഗം ഞാന്‍ പ്രണയപുണ്യങ്ങള്‍ എന്നു നിസ്സംശയം തിരുത്തും.

ആത്മാവും ദേഹിയും നിറയെ പ്രണയത്തിന്റെ അസുലഭസൗന്ദര്യം വഹിച്ച് പ്രണയപരവശയാവുകയായിരുന്നില്ല വിദ്യ:പ്രണയം തന്നെയായി സ്വയം വിലയം പ്രാപിക്കുകയായിരുന്നു.

അവലംബം: ഒരു കടങ്കഥപോലെ ഭരതന്‍ :ജോണ്‍പോള്‍
ഗ്രീന്‍ബുക്സ് പബ്ളിക്കേഷന്‍സ്

റീല്‍ റിവേഴ്സ്

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ  -  രമ്യ. പി.പി

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ - രമ്യ. പി.പി

ഉത്തരേന്ത്യയിലെ ഗാഗ്രാവാഡിയെന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ടിയാൻ കഥ പറയുന്നത്. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പകുതിയോളം പേര്‍...

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തിന്റെ ആത്മകഥ സിനിമയാക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ തുടങ്ങിയതാണ് അതിനു പിന്നാലെയുള്ള വിവാദങ്ങളും. ഒരു കാലത്ത് ബോളിവുഡിനെ...


106 News Items found. Page 1 of11