വിനീതാണ് താരം - അനുപമ എം. വാരിയര്‍

Special story Vineeth Sreenivasan CiniDiary

മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ് മൂല്യമുള്ള താരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വിനീത് ശ്രീനിവാസന്‍. ഗായകന്‍, ഗാനരചയിതാവ്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച യുവപ്രതിഭ. നാലു സിനിമ സംവിധാനം ചെയ്തു. അഞ്ചെണ്ണത്തിന് തിരക്കഥയൊരുക്കി. നായകവേഷമടക്കം പതിമൂന്നോളം സിനിമകളില്‍ അഭിനയിച്ചു. 2002 മുതല്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തും സജീവം. കസവിന്റെ തട്ടമിട്ട്..., എന്റെ ഖല്‍ബിലെ... തുടങ്ങി നിരവധി ഹിറ്റുകള്‍. മുപ്പതോളം ആല്‍ബങ്ങളിലും പാടി. ആനന്ദത്തിലൂടെ നിര്‍മാതാവിന്റെ റോളിലും തിളങ്ങി. ഇപ്പോഴിതാ സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതി പരസ്യചിത്ര സംവിധായകന്‍ ശ്രീകാന്ത് മുരളിയൊരുക്കുന്ന എബി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് വിനീത്. അതെ, ശ്രീനിവാസന്റെ മകന്‍ എന്ന പേരില്‍ നിന്നും വിനീത് ശ്രീനിവാസന്‍ എന്ന സ്വന്തം പേരിലേക്ക് വളര്‍ന്നു കഴിഞ്ഞു അദ്ദേഹം. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ചലനങ്ങളുണ്ടാക്കാനാകുന്നു. അതുകൊണ്ട് തന്നെയാകും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള മെഗാസ്റ്റാറുകളെ വിട്ട് മലയാള സിനിമ വിനീതിന് പുറകെയാണെന്ന് മോളിവുഡില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.വിനീതിന്റെ ഡേറ്റിന് പിന്നാലെയാണ് നിര്‍മാതാക്കളും സംവിധായകരും. അഭിനയിക്കാന്‍ വേണ്ടി മാത്രമല്ല, തിരക്കഥയ്ക്കും ആവശ്യക്കാരേറെ. മലയാളത്തിലെ മറ്റ് നടന്‍മാര്‍ക്കാര്‍ക്കും ലഭിക്കാത്ത മാര്‍ക്കറ്റ് മൂല്യമാണ് വിനീതിനുള്ളത്. വിനീതിന്റെ ചിത്രങ്ങള്‍ക്ക് തീയ്യറ്ററുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീതിനെ വെച്ചൊരു സിനിമ ചെയ്താല്‍ നഷ്ടം സംഭവിക്കില്ല എന്നതാണ് നിര്‍മാതാക്കളെ വിനീതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. അഭിനയം, തിരക്കഥ, സംവിധാനം തുടങ്ങി ഏതെങ്കിലും മേഖലകളില്‍ വിനീതിന്റെ സാന്നിധ്യമുണ്ടായാല്‍ മതി. മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടാനും വിനീത് ചിത്രങ്ങള്‍ക്കാകുന്നു. പ്രേക്ഷകരെ നിരാശരാക്കാറില്ല എന്നതാണ് വിനീതിന്റെ പ്ലസ്പോയിന്റ്.

കോടികള്‍ മാറിമറിയുന്ന മലയാള സിനിമാവ്യവസായത്തെ നിലനിര്‍ത്തുന്നത് ലാഭനഷ്ടങ്ങളുടെ കണക്കിലെ കളികളാണ്. ഏകദേശം രണ്ടരക്കോടി രൂപയാണ് വിനീത് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് റേറ്റ്. വിനീതിന്റെ പ്രതിഫലം 25 ലക്ഷവും. 2 കോടിയില്‍ താഴെ സാറ്റലൈറ്റ് റേറ്റുള്ള താരങ്ങള്‍ പോലും 50 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുമ്പോഴാണിത്. രണ്ട് കോടി രൂപയ്ക്ക് ഒരു വിനീത് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും. തീയ്യറ്ററുകളിലും മികച്ച പ്രതികരണം സൃഷ്ടിക്കാനാകുന്ന വിനീതിനോട് നിര്‍മാതാക്കള്‍ക്ക് പ്രിയം കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള മിടുക്കാണ് വിനീതിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് നടനായി വിനീതിന്റെ രംഗപ്രവേശം. ചിത്രത്തില്‍ വിനു മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്റെ മകനായി വിനീത് അഭിനയിച്ചു. റിലീസിനൊരുങ്ങുന്ന എബി ഉള്‍പ്പെടെ 13ഓളം സിനിമകളില്‍ മാത്രമാണ് ഒമ്പതു വര്‍ഷത്തിനിടെ വിനീത് അഭിനയിച്ചത്. അതില്‍ നായകനായതും സഹനടനായതും അതിഥി വേഷത്തിലെത്തിയതും ഉള്‍പ്പെടും. ചാപ്പാകുരിശ് എന്ന ചിത്രത്തിലെ അന്‍സാരി എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടിയിരുന്നു. വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകുമെന്ന് കരുതപ്പെടുന്ന എബിക്കായി താരം പ്രത്യേകം തയ്യാറെടുപ്പുകളും നടത്തിയിരുന്നു. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി വിജയം നേടുന്നതുമാണ് കഥാസാരം. ഇത്തരത്തില്‍ പ്രമേയത്തില്‍ വ്യത്യസ്തമായ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വിനീത് മികവ് പുലര്‍ത്തി.2003ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗായകനായിട്ടായിരുന്നു വിനീതിന്റെ സിനിമാ പ്രവേശം. കസവിന്റെ തട്ടമിട്ട്... എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ഹിറ്റായി. പിന്നീട് രണ്ട് വര്‍ഷത്തിനു ശേഷം ആലപിച്ച ഉദയനാണ് താരത്തിലെ കരളേ എന്റെ കരളിന്റെ കരളേ... എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ വിനീതിന്റെ ശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചു.

ഒടുവില്‍ സംവിധാനരംഗത്തേക്കും വിനീത് ചുവടുവെച്ചു. 2010ലാണ് വിനീത് രചനയും സംവിധാനവും നിര്‍വഹിച്ച മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് പുറത്തിറങ്ങിയത്. ദിലീപ് നിര്‍മിച്ച ഈ ചിത്രത്തിലൂടെ ഒരു കൂട്ടം പുതുമുഖ താരങ്ങളെ മലയാളസിനിമയ്ക്ക് വിനീത് പരിചയപ്പെടുത്തി. അവരില്‍ പലരും ഇന്ന് സൂപ്പര്‍ സ്റ്റാറുകളായി മാറിക്കഴിഞ്ഞു എന്നത് മറ്റൊരു വസ്തുത. നാല് ചിത്രങ്ങളാണ് ആറ് വര്‍ഷത്തിനിടെ വിനീതിന്റെ സംവിധാനത്തിലിറങ്ങിയത്. അതില്‍ തിര ഒഴികെ മറ്റ് മൂന്നിന്റെയും രചന നിര്‍വഹിച്ചത് വിനീതായിരുന്നു.

ഒപ്പം നില്‍ക്കുന്നവരുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാവാനും വിനീതിനു കഴിഞ്ഞു. വിനീതിന്റെ മുഖ്യ സംവിധാന സഹായിയായിരുന്ന ജി. പ്രജിത്ത് സംവിധായകനായ ഒരു വടക്കന്‍ സെല്‍ഫിയുടെ രചന വിനീതായിരുന്നു. വിനീത് മറ്റൊരാള്‍ക്കായി തിരക്കഥ എഴുതിയ ആദ്യ ചിത്രം കൂടിയാണിത്. സംവിധാന സഹായികളായിരുന്ന ബേസില്‍ ജോസഫിന്റെ ചിത്രത്തില്‍ നടനായും ഗണേശ് രാജിന്റെ ആനന്ദത്തില്‍ നിര്‍മാതാവായും വിനീത് എത്തിയത് കൂടെ നില്‍ക്കുന്നവരോടുള്ള കരുതലിന്റെ ഭാഗമായായിരുന്നു.

റീല്‍ റിവേഴ്സ്

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍

അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെയിലെ മലയാളസിനിമകള്‍ ഏതെന്ന് തീരുമാനമായി. ടേക്ക് ഓഫ്, തൊണ്ടിമുതലും ദ്യക്സാക്ഷിയും, കറുത്തജൂതന്‍, അങ്കമാലി ഡയറീസ്, മറവി,...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

നടന്‍ ജയന്റെ വീട് അനാഥാവസ്ഥയില്‍...

ഒരുകാലത്ത് മലയാളസിനിമയിലെ പൗരുഷത്തിന്റെ പേരിന് ജയന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു.സാഹസീകതയുടെ പര്യായമായ ആ താരത്തിന്റെ വീട് ഇന്ന് ചോര്‍ന്നൊലിച്ച്...

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ മാത്രം

ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തില്‍ ഇത്തവണ രണ്ടു മലയാളചിത്രങ്ങള്‍ മാത്രമാണുള്ളത്. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത് രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണവ....

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

ഡാര്‍ക്ക് ത്രില്ലറായി വില്ലന്‍ - അനൂപ് അപ്പുണ്ണി

എല്ലാ സിനിമകളിലും നായകനുമുണ്ട് വില്ലനുമുണ്ട്. എന്നാല്‍ നായകനായ വില്ലന്‍ എങ്ങനെ രൂപപ്പെടുന്നു എന്ന അന്വേഷണമാണ് അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍....

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആള്‍ക്കൂട്ടത്തില്‍ തനിയെ.ഐ.വി.ശശി - സനിത അനൂപ്

ആദ്യകാല ന്യൂജനറേഷന്‍ സിനിമയുടെ തുടക്കം ഐ.വി.ശശിയുടെയും ആലപ്പിഷെരീഫിന്റേയും മികച്ച കയ്യടക്കത്തിലായിരുന്നു. ഉത്സവമായിരുന്നു ഈ ടീമിന്റെ ആദ്യ ചിത്രം. ഒരു നാടിന്റെ...

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

വിജയ്യുടെ മേര്‍സല്‍ പൊരിച്ചു

ഇളയദളപതി വിജയ്യുടെ മേര്‍സല്‍ തീയേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ് ചെയ്തത്. മൂന്നു വ്യത്യസ്ത...

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്....

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍ - അനൂപ് അപ്പുണ്ണി

രാമലീല മികച്ച പൊളിറ്റിയ്ക്കല്‍ ക്രൈംത്രില്ലര്‍. സ്ക്രിപ്റ്റിന്റെ കരുത്തും മേയ്ക്കിംഗ് മികവുമാണ് രാമലീല കാണാന്‍ പ്രേക്ഷകരെ തീയേറ്ററിലെത്തിയ്ക്കുന്ന...


116 News Items found. Page 1 of12