വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

Story and Directed by Jayakumar Menon

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു. ജയകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു.

ഐ.ടി.മേഖല ഉപേക്ഷിച്ച് ആബുലന്‍സ് ഡ്രൈവറായി ജീവിതം ക്രമപ്പെടുത്തുന്ന നായകന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിയ്ക്കുന്നത്. ജോലിയ്ക്കിടെ ഉണ്ടായ ഒരു സംഭവം കഥാഗതിയെ അപ്പാടെ മാറ്റിമറിയ്ക്കുന്നിടത്താണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തുടര്‍ന്ന് ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കാനായി അയാള്‍ ഓപ്പണ്‍ ഫ്രിഡ്ജ് എന്ന സംരംഭം തുടങ്ങുന്നതിലൂടെ നന്‍മയുടെ സന്ദേശമുള്ള ഒരു മികച്ച സിനിമ കൂടി പ്രേക്ഷകരിലേയ്ക്ക എത്തുന്നു.

ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത് ജയകുമാര്‍ മേനോനാണ്. സിവില്‍ എന്‍ജിനീയറിങ് മേഖല ഉപേക്ഷിച്ചാണ് ഇദ്ദേഹം ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നത്. വാര്‍ണര്‍ ബ്രദേഴ്സ്, മൗണ്‍ സ്കൂപ്പ്, കഹാനി വേള്‍ഡ്, മാക്സ് എന്റര്‍ടെയിന്‍മെന്റ്, എച്ച്.ബി.ഒ.തുടങ്ങിയ കമ്പനികളില്‍ അനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജയകുമാര്‍ മേനോന്‍ തന്നെയാണ്.

സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളീയം ഗ്ളോബലും ചേര്‍ന്ന് നടത്തിയ വേള്‍ഡ് മലയാളം ഷോര്‍ട്ട് ഫിലം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സാമൂഹിക പ്രസ്ക്തിയുള്ള ചിത്രമായി ഓപ്പണ്‍ ഫ്രിഡ്ജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റീല്‍ റിവേഴ്സ്

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

തീയേറ്ററുകളെ ഇളക്കിമറിയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍

ഓണച്ചിത്രങ്ങളുടെ അങ്കപ്പുറപ്പാടിനായാണ് സിനിമാലോകം ഇപ്പോള്‍ കാത്തിരിയ്ക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, പ്യഥ്വിരാജ്, ദുല്‍ഖര്‍, ദിലീപ്...

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ്  - സനിത അനൂപ്

വ്യത്യസ്തതയുടെ ഓപ്പണ്‍ ഫ്രിഡ്ജ് - സനിത അനൂപ്

വൈറ്റ് കോളര്‍ ജോലിയുടെ സുരക്ഷിത താവളമായ ഐ.ടി. മേഖല ഉപേക്ഷിച്ച് സേവനവഴിയില്‍ ജീവിതം ആരംഭിയ്ക്കുന്ന നായകനെ അവതരിപ്പിച്ച് ഓപ്പണ്‍ ഫ്രിഡ്ജ് കൈയ്യടി നേടുന്നു....

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

കലവൂര്‍ രവികുമാര്‍ സിനിമക്കുള്ളിലെ കഥ പറയുന്നു.

ജീവിതത്തിലും സിനിമയിലും ഒരേപോലെ കഥാപാത്രങ്ങളായവരുടെ കഥയാണിത്. ഇത് സിനിമയ്ക്കുളളിലെ കഥ. ഒരു സിനിമായൂണിറ്റ് പോലെ ജീവിതം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക്...

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

പ്രണയപുണ്യങ്ങളില്‍ ശ്രീവിദ്യ.......

രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ശ്രീവിദ്യയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും കമലഹാസന് വിദ്യയുമായുണ്ടായിരുന്ന പ്രണയമാണ് അതിലെ...

യൂത്ത്താരങ്ങളുടെ ന്യൂലുക്ക്  - അനൂപ് ചാലിശ്ശേരി

യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ...

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ  -  രമ്യ. പി.പി

വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ - രമ്യ. പി.പി

ഉത്തരേന്ത്യയിലെ ഗാഗ്രാവാഡിയെന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ടിയാൻ കഥ പറയുന്നത്. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പകുതിയോളം പേര്‍...

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തും സിനിമയും പിന്നെ മാധുരിയും - അനൂപ് ചാലിശ്ശേരി

സഞ്ജയ് ദത്തിന്റെ ആത്മകഥ സിനിമയാക്കുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ തുടങ്ങിയതാണ് അതിനു പിന്നാലെയുള്ള വിവാദങ്ങളും. ഒരു കാലത്ത് ബോളിവുഡിനെ...


106 News Items found. Page 1 of11