വര്‍ത്തമാനകാല രാഷ്ട്രീയ നേർകാഴ്ചയുമായി ടിയാൻ - രമ്യ. പി.പി

TIYAAN - Official Trailer Prithviraj Indrajith Murali Gopy Jiyen

ഉത്തരേന്ത്യയിലെ ഗാഗ്രാവാഡിയെന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ടിയാൻ കഥ പറയുന്നത്. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഈ ഗ്രാമത്തില്‍ പകുതിയോളം പേര്‍ മലയാളികളാണ്. ശിവാവതാരമെന്നും ഭഗവാനെന്നും സ്വയം വിശേഷിപ്പിക്കുന്ന മഹാശയ് (മുരളി ഗോപി) എന്ന ആള്‍ദൈവത്തിന്റെ ആശ്രമം നിര്‍മിക്കാന്‍ ഇവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും ആധാരമാക്കിയാണ് ചിത്രം മുന്നേറുന്നത്.

ഗാഗ്രാവാഡിയിലെ ആദ്യ താമസക്കാരനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമഗിരി എന്ന കഥാപാത്രം. ആദിശങ്കരന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗിരി പരമ്പരയിലെ കണ്ണിയാണ് പട്ടാഭിരാമന്‍. മറ്റുള്ളവര്‍ വിട്ടുപോകാന്‍ തയാറായിട്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശ്രമം കൂടിയായ തന്റെ വീട് വിട്ടുപോകാന്‍ അദ്ദേഹം തയാറാവുന്നില്ല. തുടര്‍ന്ന് മഹാശയും പട്ടാഭിരാമനും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. ആദ്യ പകുതിയില്‍ ദുരൂഹമായ നിശബ്ദമായ സാന്നിധ്യമായ പൃഥ്വിരാജിന്റെ അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം രണ്ടാം പകുതിയില്‍ ചുരുളഴിയുന്നു. ഈ ജന്‍മത്തിലെയും മുന്‍ജന്‍മത്തിലെയും കണക്കുകളും കെട്ടുപാടുകളുമായെത്തുന്ന അസ്ലാനും മഹാശയ്-പട്ടാഭിരാമന്‍ പോരാട്ടത്തിന്റെ ഭാഗമാകുന്നതോടെ ചിത്രം മായയും യാഥാര്‍ത്ഥ്യവും നിറഞ്ഞ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.

മുരളി ഗോപിയുടെ രചനയെ ഏറ്റവും നന്നായി തിരശീലയില്‍ എത്തിക്കാന്‍ സംവിധായകന്‍ ജിയാന്‍ കൃഷ്ണകുമാറിന് ടിയാനിലൂടെ കഴിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയും വാണിജ്യ-രാഷ്ട്രീയ താല്‍പര്യങ്ങളും സമരസപ്പെടുന്ന കാലത്തിനു നേരെ പിടിച്ച നേർകാഴ്ച്ചയാണ് 'ടിയാന്‍'. ഗോമാംസം ഉള്‍പ്പെടെയുള്ള സമകാലീന വിഷയങ്ങൾ ചിത്രത്തിന്റെ പല ഭാഗങ്ങളിലും കടന്നുവരുന്നുണ്ട്. കൂട്ടത്തിൽ ആള്‍ദൈവങ്ങളെയും അവരുടെ മുതലെടുപ്പിനെയും ചിത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു-മുസ്ലിം സൗഹൃദം ഉയര്‍ത്തിപ്പിടിക്കുന്നതും ജാതീയ വ്യവസ്ഥയെ തള്ളിക്കളയുന്നതുമായ ചിത്രത്തിലെ സീക്വന്‍സുകള്‍ പ്രശംസയര്‍ഹിക്കുന്നു. അതേസമയം, ചിത്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോഴുള്ള പട്ടാഭിരാമന്റെ ചില പ്രകടനങ്ങളും ബ്രാഹ്മണ്യത്തോടുള്ള അതിരുകടന്ന വിധേയത്വവും വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. തങ്ങളുടെ കഥാപാത്രങ്ങളെ മൂവരും തങ്ങളുടേതായ ഭാവുകത്വം നല്‍കി. ഇന്ദ്രജിത്തിന്റെ പട്ടാഭിരാമന്‍ പ്രത്യേക മാനറിസങ്ങള്‍ കൊണ്ട് ചിത്രത്തില്‍ നിറഞ്ഞപ്പോള്‍ കഥാപാത്ര സൃഷ്ടിയിലെയും പ്രകടനത്തിലെയും കൈയടക്കമാണ് പൃഥ്വിരാജ് ചിത്രത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. രണ്ടു കാലഘട്ടത്തിലായി എത്തുന്ന തന്റെ രണ്ടു കഥാപാത്രങ്ങളോടും പൃഥ്വിരാജ് നീതി പുലര്‍ത്തുന്നുണ്ട്. മഹാശയ് എന്ന കഥാപാത്രത്തിനായി മറ്റൊരാളെ സങ്കല്‍പിക്കാനാകാത്ത തരത്തിലുള്ള പ്രകടനമാണ് മുരളി ഗോപി നടത്തിയത്.
സുരാജ് അവതരിപ്പിച്ച നായര്‍ ആണ് ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ചിത്രത്തിന്റെ ആദ്യാവസാനം നിലനില്‍ക്കുന്ന നായര്‍ ആള്‍ദൈവങ്ങള്‍ക്കും ജീവിതസംഘര്‍ഷങ്ങള്‍ക്കുമിടയിലെ സാധാരണക്കാരന്റെ പ്രതീകമാണ്. ചെറിയ ചെറിയ സീനുകള്‍ കൊണ്ടുതന്നെ ആ സാന്നിധ്യം ശക്തമാക്കാന്‍ സുരാജിനു കഴിഞ്ഞിട്ടുണ്ട്. മഹാശയുടെ അനുചരനായെത്തിയ രവി സിങിന്റെ കുശാല്‍ ഖോര്‍പഡെയും എടുത്തുപറയേണ്ട പ്രകടനം നടത്തി. അനന്യയും ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പത്മപ്രിയയും തങ്ങളുടെ ഭാഗം മനോഹരമായി പൂർത്തിയാക്കിട്ടുണ്ട്.

വമ്പന്‍ താരങ്ങളെ വെച്ച് കാലികപ്രസക്തിയുള്ളൊരു വിഷയം വിശാലമായ ക്യാന്‍വാസില്‍ കൈയടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ ജിയാന്‍ കൃഷ്ണകുമാര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പല അടരുകളിലായി പറഞ്ഞുപോകുന്ന കഥയില്‍ ഒഴിവാക്കാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ കുറ്റം പറയാനുമാവില്ല.

മികച്ച പരിചരണത്തിനിടയിലും അധോലേകത്തില്‍ നിന്നും തെരുവിലെ അടിപിടിയില്‍ നിന്നുമൊക്കെ മോചനം നേടാന്‍ ഈ കൂട്ടുകെട്ടിനും കഴിഞ്ഞില്ല. ചെറുതായി പോലും ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നതാണ് അവ. മുരളി ഗോപിയെ പോലൊരു രചയിതാവില്‍ നിന്നും ഇതിലേറെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. സാങ്കേതികമായി ചിത്രം മികവുറ്റതാണ്. സതീശ് കുറുപ്പിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ എല്ലാ ചേരുവകൾക്കും കൂടെ നില്‍ക്കുന്നവയായി.

റീല്‍ റിവേഴ്സ്

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ...

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ...

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം പാസുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി....


134 News Items found. Page 1 of14