താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

Thaanaa Serndha Koottam Review CiniDiary

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. ഭാഷ മാറി തമിഴിൽ എത്തുന്പോഴും ചിത്രത്തിലെ നായകൻ സൂര്യയും മുതിർന്ന നടി രമ്യ കൃഷ്ണനും ചേർന്ന് തമിഴ് ആരാധകർക്ക് കാഴ്ചയുടെ വിരുന്ന് തന്നെ ഒരുക്കുകയാണ്.

1980കളാണ് സിനിമയുടെ പശ്ചാത്തലം. തമിഴ്നാട്ടിൽ സി.ബി.ഐ ഓഫീസർമാർ ചമഞ്ഞ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നു. വിവരം പുറത്ത് അറിയാതിരിക്കാൻ മന്ത്രി ശ്രമിക്കുന്നതിനിടെ,​ കള്ളന്മാരുടെ സംഘം അടുത്ത വ്യാജ റെയ്ഡിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമിക്കുന്നു. ഇവരെ പിടികൂടാൻ യഥാർത്ഥ സി.ബി.ഐ രംഗത്ത് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വിദ്യാസന്പന്നർ ആയിട്ടും കൈക്കൂലി നൽകി ജോലി വാങ്ങാൻ പണമില്ലാത്ത യുവത്വം നേരിടേണ്ടി വരുന്ന അവഗണനയുടേയും കൂടി പ്രതീകമാണ് ഈ സിനിമ. സമൂഹത്തിലെ ഈ വ്യവസ്ഥിതിയിൽ പ്രതിഷേധിച്ച് അഴിമതിക്കാരുടേയും ജൂവലറി ബിസിനസുകാരുടേയും സ്ഥാപനങ്ങളിൽ വ്യാജ റെയ്‌ഡ് നടത്തുകയും അതിൽ നിന്ന് ലഭിക്കുന്ന പണം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരഗതി. പക്ഷേ,​ പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല പോലെ ഇവർ പിടിക്കപ്പെടുമോയെന്ന കാര്യം തീയേറ്ററിൽ നിന്ന് കണ്ടറിയണം.

ആദ്യ പകുതി നല്ല ലൂസായി സഞ്ചരിക്കുന്പോൾ രണ്ടാം പകുതിയിൽ സിനിമ കൂടുതൽ നാടകീയമാവുകയാണ് ചെയ്യുന്നത്. എന്നാൽ ക്ളൈമാക്സിലേക്ക് എത്തുന്പോൾ സിനിമ അപ്രവചനീയത വെടിയുകയാണ്.

തമിഴകത്തിന്റെ സ്വന്തം സിങ്കം സൂര്യയുടെ അഭിനയമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ്. ഇനിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യ,​ കോമഡിയിൽ തുടങ്ങി ആക്ഷനിലൂടെ പ്രണയത്തിന്റെ വിവിധ തലങ്ങളിലെ അഭിനയത്തെ അസാമാന്യ പാടവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബാഹുബലി എന്ന ചിത്രത്തിലെ ശിവകാമിയുടെ വേഷം അനശ്വരമാക്കിയ രമ്യാ കൃഷ്ണനാണ് എടുത്തു പറയേണ്ട മറ്റൊരു താരം. ശിവകാമി പോലുള്ള ഗൗരവമേറിയ കഥാപാത്രത്തിൽ നിന്ന് ഝാൻസി റാണി എന്ന സി.ബി,.ഐ ഓഫീസറുടെ വേഷത്തിലേക്കുള്ള രമ്യയുടെ മാറ്റം ആരെയും അത്ഭുതപ്പെടുത്തും.

മലയാളിയായ കീ ർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. എന്നാൽ,​ നായകന്റെ കാമുകിയായി മാത്രമായി കീർത്തി ഒതുങ്ങുകയാണ്. സെന്തിൽ,​ സത്യൻ,​ ശിവശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

പ്രണവും ആക്ഷനും കോമഡിയും കൊണ്ട് സിനിമയെ സംപുഷ്ടമാക്കാൻ സംവിധായകൻ ശ്രമിച്ചിക്കന്പോഴും പച്ചയായ സാമൂഹ്യ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വച്ച കണ്ണാടി കൂടിയായവുന്നു ഈ സിനിമ.

1980കളിലെ കാലമായതിനാൽ തന്നെ വിന്റേജ് കാറുകളും സിനിമയുടെ ഭാഗമാണ്. മൊബൈൽ ഫോണില്ലാതിരുന്ന കാലത്തിന്റെ നേർക്കാഴ്ചയും സിനിമ ഒരുക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മുതൽക്കൂട്ടാണ്. ചെന്നൈയിലും ഹൈദരാബാദിലുമായാണ് സിനിമയുടെ ചിത്രീകരണം. ഇവിടങ്ങളിലെ വന്യസൗന്ദര്യം ചോരാതെ തന്നെ കാമറാമാൻ പകർത്തിയിട്ടുണ്ട്.

വാൽക്കഷണം: ധൈര്യമായി ടിക്കറ്റെടുക്കാം

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15