തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ ഗ്രേറ്റ് ഫാദർ - രമ്യ പി.പി

The Great Father Review - CiniDiary

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ദ ഗ്രേറ്റ്ഫാദര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററുകളിലെത്തി. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍ മുന്നേറുന്നത്.

അപ്രതീക്ഷിതമായി ഒരു വിപത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തിൽ കടന്നു വരികയും അതിനെ പിന്തുടരുകയും ചെയ്യുന്ന ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ കഥയാണ് ഗ്രേറ്റ്ഫാദര്‍. എങ്ങനെ അദ്ദേഹം തന്റെ ലക്ഷ്യത്തിലെത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ കാതല്‍. സമകാലീന സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടി കൂടിയാണ് ഈ ചിത്രം.

മമ്മൂട്ടിയെ നൂറ് ശതമാനവും സ്റ്റൈലിഷ് ആയിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയിലെ താരപരിവേഷത്തെയാണ് ചിത്രത്തിൽ സംവിധായകന്‍ ഹനീഫ് അദേനി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. അതിന് പൂർണ പിന്തുണയുമായി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജുമുണ്ട്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ഗോപീസുന്ദറിന്റെ സംഗീതവും പ്രേക്ഷക ശ്രദ്ധ ആഴത്തിൽ പിടിച്ചു പറ്റുന്ന രീതിയിലുള്ളവയാണ്.

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വില്ലനെ അവതരിപ്പിക്കാനും അതുവഴി പ്രേക്ഷകനെ ഞെട്ടിക്കാനും ചിത്രത്തിന്റെ തിരക്കഥ കൂടി കൈകാര്യം ചെയ്തിരിക്കുന്ന സംവിധായകന്‍ ഹനീഫിന് സാധിച്ചിട്ടുണ്ട്. ഒപ്പം ഒട്ടൊന്ന് ഭീതിപ്പെടുത്തുന്ന രീതിയിലുള്ള, മലയാളികള്‍ അടുത്ത കാലത്തൊന്നും കണ്ട് പരിചയമില്ലാത്ത ക്ലൈമാക്‌സും പ്രേക്ഷകരെ ആകര്‍ഷിക്കും.

സംസ്ഥാനത്തു മാത്രം 202 തിയ്യേറ്ററുകളിലായി റീലിസ് ചെയ്ത ദ ഗ്രേറ്റ് ഫാദർ ആദ്യ ദിനം തന്നെ മുപ്പത്തിയൊന്നര ലക്ഷം രൂപ കളക്ഷൻ നേടിയതായി ഇതിനോടകം തന്നെ നിർമാതാക്കൾ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഓഗസ്റ്റ് സിനിമയുടെ പ്രതിനിധിയായ നടൻ പൃഥ്വിരാജാണ് സമൂഹമാധ്യമങ്ങളിലൂടെ കണക്കുകൾ അറിയിച്ചത്. ഇതു വരെ അഞ്ചു ലക്ഷം രൂപയായിരുന്നു ആദ്യ ദിന റെക്കോർഡ്.

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ഖാലിദ് റഹ്മാന്‍ എന്ന സംവിധായകനെയാണ് തങ്ങളുടെ ചിത്രം ചെയ്യാന്‍ ആഗസ്റ്റ് സിനിമ കഴിഞ്ഞ വർഷം നിയോഗിച്ചതെങ്കില്‍ ഇത്തവണ ആ ഭാഗ്യം ഹനീഫ് അദേനിക്കാണ്. ആദ്യ സംവിധാന സംരംഭം ഹനീഫ് മോശമാക്കിയിട്ടില്ല.

ആര്യ, ആര്‍.ശ്യാം, സ്‌നേഹ, മാളവിക, മിയ, അനിഘ, ദീപക്, ഐ.എം.വിജയന്‍, കലാഭവന്‍ ഷാജോണ്‍ മുതലായവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തനിക്കു ലഭിച്ച വേഷം നടൻ ആര്യയും മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ ഡബ്ബിങ്ങിൽ ചില പോരായ്മകൾ കാണാം. മമ്മൂട്ടിയുടെ ഡേവിഡ് നൈനാനും ആര്യയുടെ ആന്‍ഡ്രൂസ് ഈപ്പനും തമ്മിലുള്ള രംഗങ്ങള്‍ ആരാധകരെ തൃപ്തിപ്പെടുത്തും വിധമാണ്.

റീല്‍ റിവേഴ്സ്

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ...

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ...

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം പാസുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി....


134 News Items found. Page 1 of14