മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

Tribute to Legends I V Sasi K R Mohanan at 22nd IFFK

മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ ശില്‍പ്പികളായ ഐ.വി.ശശി, കെ.ആര്‍.മോഹനന്‍ എന്നീ ചലച്ചിത്രകാരന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 9 ന് വൈകുന്നേരം ആറു മണിക്ക് ശ്രീ തീയറ്ററില്‍ നടക്കും. പി.വി. ഗംഗാധരന്‍, ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍, വി.കെ. ശ്രീരാമന്‍, സത്യന്‍ അന്തിക്കാട്, സീമ എന്നിവര്‍ പങ്കെടുക്കും.

മേളയില്‍ ഐ.വി.ശശിയുടെ ആരൂഢം, 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ, മൃഗയ, ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കെ.ആര്‍. മോഹനനുള്ള സമര്‍പ്പണമായി അദ്ദേഹത്തിന്റെ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മലയാള സിനിമ അതുവരെ പറയാന്‍ മടിച്ച പ്രമേയങ്ങളെ മലയാളികള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ അവതരിപ്പിച്ചാണ് ഇരുവരും സിനിമാ ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനം നേടിയെടുത്തത്. 150 ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ മിക്ക ചിത്രങ്ങളും പ്രമേയം കൊണ്ട് ശക്തവും ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിനിമയുടെ പേരുകള്‍ പോലെ തന്നെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് കെ.ആര്‍.മോഹനന്‍ തന്റെ സിനിമകള്‍ക്ക് തെരഞ്ഞെടുത്തത്. അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയെ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

റീല്‍ റിവേഴ്സ്

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ...

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ...

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം പാസുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി....


134 News Items found. Page 1 of14