ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

Veeram Malayalam Movie Review - CiniDiary

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട, കടത്തനാടന്‍ അമ്പാടി തുടങ്ങിയവയെല്ലാം വടക്കന്‍ പാട്ടില്‍ പാടിപ്പതിഞ്ഞ കഥകളുടെ നേരിട്ടുള്ള ആവിഷ്കാരമായിരുന്നു. ഹരിഹരന്‍ എം.ടി കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥ മാത്രമായിരുന്നു അല്‍പം വ്യത്യസ്തത പുലര്‍ത്തിയത്. ചന്തു ചതിയനല്ലെന്ന് പറഞ്ഞ് വടക്കന്‍ പാട്ടിന് പുതിയൊരാഖ്യാനമാണ് ഒരു വടക്കന്‍ വീരഗാഥ നല്‍കിയത്. എന്നാല്‍, ചന്തു ചതിയനാണെന്നു തന്നെയാണ് വീരവും പറഞ്ഞു വെക്കുന്നത്. ചന്തു എങ്ങനെ ചതിയനായെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. ചതിയന്‍ ചന്തുവിന്റെ വീരഗാഥയും ഷേക്സ്പിയറിന്റെ മാക്ബത്തും സമന്വയിപ്പിച്ചു കൊണ്ടുള്ള വീരത്തില്‍ ചന്തുവിന്റെ മാനസിക വ്യാപാരങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നത്.

അച്ഛനെ കൊലപ്പെടുത്തിയ മലയന്റെ തലയറുത്ത് വരുന്ന ചന്തുവില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ഒപ്പം കേളുച്ചേകവരുമുണ്ട്. പക്ഷേ, വരുംവഴി കാട്ടിലെ ഗുഹയില്‍ കാണുന്ന പൂശാരിച്ചി അവരോട് ചില കാര്യങ്ങള്‍ പറയുന്നു. ചന്തുവിന്റെയും കേളുവിന്റെയും ഭാവി നിശ്ചയിക്കുന്നതായിരുന്നു ആ പ്രവചനങ്ങളെല്ലാം. അത് സത്യമാക്കും വിധം ആരോമലിന്റെ പടക്കുറുപ്പാകാനുള്ള അവസരമാണ് തൊട്ടുപുറകെ ചന്തുവിനെ തേടിയെത്തുന്നത്.

പിന്നീടങ്ങോട്ട് ചന്തുവിന്റെ ചതിയുടെ കഥയല്ല, ചന്തു ചതിയനാക്കപ്പെട്ട കഥയാണ് പ്രേക്ഷകനു മുന്നിലെത്തുന്നത്. അസാമാന്യ ധൈര്യമുള്ള പോരാളിയായാണ് ചിത്രത്തില്‍ നായകന്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പതിയെ സംവിധായകന്‍ ചന്തുവിന്റെ മനോവിചാരങ്ങളിലേയ്ക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു. കുറ്റബോധം കൊണ്ട് കരയുന്ന, പേടി കൊണ്ട് വിറയ്ക്കുന്ന, വിഭ്രാന്തി കൊണ്ട് പകയ്ക്കുന്ന ചന്തുവിനെ കാണാം വീരത്തില്‍. ഉണ്ണിയാര്‍ച്ച, ആരോമല്‍, അരിങ്ങോടര്‍, കുട്ടിമാണി, കോമപ്പന്‍... എന്നിവരുമുണ്ട്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധനരൂപമാണ് ബി.സി.ആറാം നൂറ്റാണ്ടിലുണ്ടായ കളരി. വകഭേദമായി രൂപപ്പെട്ട കുങ്ഫുവും കരാട്ടെയും ലോകപ്രശസ്തമായപ്പോള്‍ കളരി ഇവിടെ മാത്രമായൊതുങ്ങി. സിനിമയുടെ പൂര്‍ണതയ്ക്കായി ആറുമാസത്തോളം പ്രധാന താരങ്ങളെല്ലാം കളരി അഭ്യസിച്ചതിന്റെ മികവ് ചിത്രത്തില്‍ കാണാം. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചന്തു ചേകവരായത്. ആകാരത്താലും അഭിനയത്താലും ശരീരമുറകളാലും ചന്തുവിലേക്കുള്ള പകര്‍ന്നാട്ടം കേമമാക്കുന്നു കുനാല്‍. ആരോമല്‍ ചേകവരായി നിറയുന്ന ശിവജിത്ത് നമ്പ്യാര്‍ മലയാള സിനിമയുടെ പുതിയ വാഗ്ദാനമാണ്. കുട്ടിമാണിയായി ഡിവിന ഠാക്കൂര്‍, ഉണ്ണിയാര്‍ച്ചയായി ഹിമര്‍ഷ വെങ്കട്ടസാമി, അരിങ്ങോടരായി ആരണ്‍, കോമപ്പനായി ബിലാസ് നായര്‍, വാഴുന്നോരായി ഗോപകുമാര്‍, ആരോമലുണ്ണിയായി ജസ്റ്റിന്‍ ആന്റണി തുടങ്ങിയവരാണ് വേഷമിടുന്നത്. ക്ലൈമാക്സിലും അതിനു മുമ്പുമായി മഴയില്‍ ചിത്രീകരിച്ചിരിക്കുന്ന അങ്കത്തിന്റെ തീവ്രതയും ഭംഗിയും ശ്രദ്ധേയമാണ്.

ഹോളിവുഡില്‍ പേരെടുത്ത വിദഗ്ദ്ധരാണ് മേക്കപ്പ്, മ്യൂസിക്, കളര്‍ സൂപ്പര്‍വിഷന്‍, ആക്ഷന്‍ കൊറിയോഗ്രഫി എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അലന്‍ പോപ്പില്‍ട്ടണ്‍ (ലോഡ് ഓഫ് റിംഗ്സ്) മൂന്ന് മാസത്തോളമാണ് കേരളത്തില്‍ കളരി പരിശീലിച്ചത്. ജെഫി റോണയുടെ സംഗീതവും നല്ല പശ്ചാത്തലമായി. ഓസ്കര്‍ ജേതാവ് ട്രഫര്‍ പ്രൊഡാണ് (ഗ്ലാഡിയേറ്റര്‍) മേക്കപ്പ്മാന്‍. ജഫ് ഓലമാണ് (റെവനന്റ്, ടൈറ്റാനിക്ക്) കളറിസ്റ്റ്. പഴയ കാലഘട്ടവും യുദ്ധസിനിമകളുടേതുമായ കളര്‍ടോണില്‍ അതീവചാരുതയോടെയാണ് എസ്.കുമാറിന്റെ ഛായാഗ്രഹണം. കാവാലം നാരായണപ്പണിക്കരുടെ വരികള്‍ എം.കെ. അര്‍ജുനന്റെ സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിയും വിദ്യാധരന്‍ മാഷും ചേര്‍ന്നാണ് പാടിയിട്ടുള്ളത്. ബസന്ത് പെരിങ്ങോടാണ് കലാസംവിധാനം. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. ചന്ദ്രമോഹന്‍ ഡി. പിള്ള, പ്രദീപ് രാജന്‍ എന്നിവരാണ് നിര്‍മാതാക്കള്‍.

രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മിതത്വമാര്‍ന്ന വൈകാരികതയും പ്രത്യേകതയാണ്. കടത്തനാടന്‍ ശൈലിയിലുള്ള സംഭാഷണമൊരുക്കിയത് ഡോ. എം.ആര്‍.ആര്‍. വാര്യരാണ്. അജന്തഎല്ലോറ ഗുഹകളിലാണ് വീരം ഭൂരിഭാഗവും ചിത്രീകരിച്ചത്. 30 കോടിയിലേറെ മുടക്കി ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വീരം ചിത്രീകരിച്ചത്.

മലയാളിയുടെ സംസ്കാരത്തിലും സാഹിത്യത്തിലും ആഴത്തില്‍ വേരോടിക്കിടക്കുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥയും ഷേക്സ്പിയറുടെ മാക്ബത്തും ഒരേ നൂലില്‍ കോര്‍ത്തിണക്കി വിശ്വസനീയമാംവിധം അവതരിപ്പിച്ചു എന്നതാണ് വീരത്തിനെ പുതുമയുള്ള ദൃശ്യാനുഭവമാക്കി മാറ്റുന്നത്.

റീല്‍ റിവേഴ്സ്

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...


138 News Items found. Page 1 of14