യുവനടി ആക്രമണത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

Whole malayalam industry comes in support of bhavana

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായതില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്ര മേഖല. സംഭവത്തില്‍ പ്രതിഷേധവും നടിക്ക് പിന്തുണയും അറിയിച്ച് സിനിമാ താരങ്ങളും സംവിധായകരും രംഗത്തെത്തി. അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ഭാമ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, റിമ കല്ലിങ്ങല്‍, കാളിദാസ് ജയറാം, സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരെല്ലാം പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് നടന്ന പൈശാചികമായ പ്രവൃത്തി കേള്‍ക്കാനിടയായത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇരകളോട് സഹതാപം പ്രകടിപ്പിച്ച് മെഴുകുതിരി ദീപം തെളിയിക്കേണ്ടത് നിര്‍ത്തേണ്ട സമയമായിരിക്കുന്നു. പകരം ഇത്തരം ക്രിമിനല്‍ പ്രവര്‍തത്ികള്‍ ആവര്‍ത്തിക്കാത്ത രീതിയില്‍ നിയമസംവിധാനം കര്‍ശനമാക്കണം. ഇത്തരം മനസ്സുള്ള ക്രിമിനലുകള്‍ക്ക് പാഠമാകുന്ന ശിക്ഷ നല്‍കണമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.സുഹൃത്തിന്റെ ധീരതയ്ക്ക് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജീവിതത്തില്‍ ഏറെ ഭയാനകമായ സംഭവമാണ് നടന്നത്. പക്ഷേ, അവള്‍ ധീരയാണ്. അവള്‍ക്കു മുന്നില്‍ എത്തിയ ഞങ്ങളായിരുന്നു തളര്‍ന്ന് പോയത്. അവളുടെ ധീരതയ്ക്ക് മുന്നില്‍ സല്യൂട്ട് ചെയ്തുകൊണ്ട് അവളെ ഒപ്പം നിര്‍ത്തുന്നുവെന്നാണ് മഞ്ജു കുറിച്ചിട്ടുള്ളത്.ആക്രമിക്കപ്പെട്ട അഭിനേത്രി ഞങ്ങളുടെ മകളും സഹോദരിയുമാണ്. നീചമായ ആക്രമണം മനസ്സിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ലെന്നുമാണ് ഇന്നസെന്‍റ് കുറിച്ചിട്ടുള്ളത്.

ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജും രംഗത്തെത്തി. ഒരു പുരുഷനെന്ന നിലയില്‍ താന്‍ തലകുനിക്കുന്നുവെന്നും സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും പൃഥ്വി ഫേസ്ബുക്കിലൂടെ പറഞ്ഞു. നേരിടേണ്ടി വന്ന ദുരന്തം മറച്ചുവെക്കാതിരുന്ന നടിയുടെ മനക്കരുത്തിനെ അഭിനന്ദിച്ച പൃഥ്വി നടിക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.സിനിമാലോകം ജാഗരൂകരാകണമെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടത്. സ്ത്രീകളെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും പരിചരിക്കുന്നതിലും നമുക്കെല്ലാം തുല്യമായ ഉത്തരവാദിത്വമുണ്ട്. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തരം സംഭവങ്ങള്‍ തന്നെയും ഭയപ്പെടുത്തിയെന്ന് ടൊവിനോ തോമസ് പറഞ്ഞു. സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്‍മാര്‍ തങ്ങളുടെ പിറവി പോലും മറന്നാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സംഭവങ്ങളും സ്ത്രീക്ക് ഏല്‍പ്പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ഇത്തരം സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക പ്രാധാന്യം നല്‍കി പ്രചരിപ്പിക്കുന്നതിനു പകരം സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്.

സാധാരണ സ്ത്രീകളെ അപേക്ഷിച്ച് കുറച്ചു കൂടി സുരക്ഷിതത്വത്തിലാണ് സിനിമാ താരങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാമ അറിയിച്ചു.

ആണ്‍കുട്ടികളെ മര്യാദയും പെണ്‍കുട്ടികളെ കരാട്ടെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് കേരളത്തിലേതെന്ന് ജൂഡ് ആന്‍റണി ജോസഫ് പ്രതികരിച്ചു.

റീല്‍ റിവേഴ്സ്

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ്  - രമ്യ പി.പി

ഓർമ്മകൾ സന്മാനിച്ച് നാട്ടു നന്മകളും കളിക്കാലത്തിനും ബൈജുവിന്റെ കയ്യൊപ്പ് - രമ്യ പി.പി

ചിരിച്ചും ചിന്തിപ്പിച്ചും നാട്ടുകളികളെ മറന്നവര്‍ക്കും കുട്ടികളുടെ നിഘണ്ടുവില്‍ നിന്ന് കളിക്കാലം വെട്ടിക്കളഞ്ഞവര്‍ക്കും പുനർ ചിന്തയ്ക്ക് വഴിയൊരുക്കുകയും...

സുരഭിലമായി മലയാള സിനിമ 

സുരഭിലമായി മലയാള സിനിമ 

പേരില്ലാത്ത കഥാപാത്രമാണ് മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ലൈയിലെ സുരഭിയുടേത്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ഏറ്റെടുക്കുന്ന അമ്മയുടെ...

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ  ഗ്രേറ്റ് ഫാദർ - രമ്യ പി.പി

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തി ദ ഗ്രേറ്റ് ഫാദർ - രമ്യ പി.പി

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ദ ഗ്രേറ്റ്ഫാദര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററുകളിലെത്തി. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദര്‍...

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

അലമാര തുറക്കുമ്പോള്‍ - അനുപമ എം. വാരിയര്‍

യുവദമ്പതികളുടെ ജീവിതത്തില്‍ ഒരു അലമാര ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമായിട്ടാകണം ഒരു അലമാര...

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

പെണ്‍കരുത്തിന്റെ പ്രതീകമായ് സൈറാബാനു - അനുപമ എം. വാരിയര്‍

നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത സിനിമയാണ് C/o സൈറാബാനു. മഞ്ജു വാര്യരും പഴയകാല നടി അമല അക്കിനേനിയും (എന്റെ സൂര്യപുത്രി ഫെയിം) കേന്ദ്രകഥാപാത്രങ്ങളെ...

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

'കട്ട ലോക്കല്‍' അങ്കമാലി - അനുപമ എം. വാരിയര്‍

റിയലിസ്റ്റിക് സിനിമകളെ എക്കാലവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. ആ...

ചെങ്കൊടിയുടെ അപാരത  - അനുപമ എം. വാരിയര്‍

ചെങ്കൊടിയുടെ അപാരത - അനുപമ എം. വാരിയര്‍

നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത യുവത്വത്തിന്റെയും ക്യാംപസ് രാഷ്ട്രീയത്തിന്റെയും പള്‍സ് അറിയാവുന്ന സിനിമയാണ്. കെ.എസ്.ക്യൂ, എസ്.എഫ്.വൈ...

ചതിയന്‍ ചന്തുവിന്റെ  വീരഗാഥ - അനുപമ എം. വാരിയര്‍

ചതിയന്‍ ചന്തുവിന്റെ വീരഗാഥ - അനുപമ എം. വാരിയര്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട,...

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി...


95 News Items found. Page 1 of10