മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

Women in IFFK 2017

സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ എന്ന നിലനില്‍പ്പിന്റെ അപ്രകാശിതമായ വികാരങ്ങളിലേക്കും തീക്ഷ്ണമായ അനുഭവയാഥാര്‍ഥ്യങ്ങളിലേക്കും കാമറ തിരിക്കുന്ന ഈ ആവിഷ്കാരങ്ങള്‍ മേളയുടെ തിളക്കം കൂട്ടുന്നു.
14 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സ്ത്രീകളാണ്. അള്‍ജീരയിലെ സമകാലിക പെണ്‍ജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന ചിത്രമാണ് റയ്്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്. തായ്ലാന്‍ഡിലെ പരമ്പരാഗത ബായ് ശ്രീ കലാരൂപത്തിന്റെ അകമ്പടിയോടെ ബുദ്ധദര്‍ശനവും സ്വവര്‍ഗ്ഗപ്രണയവും പ്രമേയമാക്കുന്ന മലില ദ ഫെയര്‍വെല്‍ ഫല്‍വര്‍ എന്ന ചിത്രം സംവിധാനം ചെയ്തത് അനുച ബൂന്യവതനയാണ്. വിര്‍ന മൊലിന, ഏണെസ്റ്റൊ ആര്‍ഡിറ്റോയുമായി ചേര്‍ന്ന് സംവിധാനം ചെയ്ത സിംഫണി ഫോര്‍ അന എന്ന ചിത്രം ഗ്യാബി മേക്ക് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. പലസ്തീനിയന്‍ സംവിധായിക ആന്‍മരിയ ജസിറിന്റെ വാജിബ്, വ്യത്യസ്ത ജീവിത രീതികള്‍ പിന്തുടരുന്ന അച്ഛന്റെയും മകന്റെയും കഥ പറയുന്നു.

ഇരുപത്തിനാല് സംവിധായികമാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ലോകസിനിമാ വിഭാഗം. അനാരിറ്റ സംബ്രോണ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് ആഫ്റ്റര്‍ ദ വാര്‍. കാനിലെ അണ്‍ സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഈ ചിത്രം ഇറ്റലിയിലെ സങ്കീര്‍ണ്ണമായ സാമൂഹികരാഷ്ട്രീയാന്തരീക്ഷം ചര്‍ച്ച ചെയ്യുന്നു. ജൊവാന കോസ് ക്രൗസ്, ക്രിസ്റ്റോഫ് ക്രൗസിനോടൊപ്പം സംവിധാനം ചെയ്ത ചിത്രമായ ബേര്‍ഡ്സ് ആര്‍ സിംഗിങ് ഇന്‍ കിഗാലി റുവാണ്ടയില്‍ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ്. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് തെരേസ വില്ലവേര്‍ദയുടെ കോളോ. നിഗൂഢതകള്‍ നിറഞ്ഞ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ജൂലിയാന റോജസിന്റെ ഗുഡ് മാനേഴ്സ്. സമകാലിക ലോക സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ ക്ലെയര്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ലെറ്റ് ദ സണ്‍ഷൈന്‍ ഇന്‍. കാനില്‍ പ്രദര്‍ശിപ്പിച്ച ഐ ആം നോട്ട് എ വിച്ച് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുന്‍ഗാനോ നയോനിയാണ്.
സിനിമക്കുള്ളിലെ സിനിമ ചിത്രീകരിക്കുന്ന ഷിറിന്‍ നെഷതിന്റെ ലുക്കിങ് ഫോര്‍ ഔം കുല്‍തും, ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന വിധവയുടെ കഥ തിരശ്ശീലയിലെത്തിക്കുന്ന മൗലി സൂര്യയുടെ മെര്‍ലീന ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്ട്സ്, കാനില്‍ അണ്‍ സെര്‍ട്ടണ്‍ റിഗാര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ലിയോണര്‍ സെറെയ്ലെയുടെ മോണ്ട്പെര്‍നാസെ ബീന്‍വെന്യൂ, അമേരിക്കജപ്പാന്‍ സംയുക്ത സംരംഭത്തില്‍ അത്സുകോ ഹിരയാനഗി സംവിധാനം ചെയ്ത ഓ ലൂസി, പ്രണയം ശരീരത്തിലും ആത്മാവിലും ഉളവാക്കുന്ന വൈരുധ്യങ്ങള്‍ ചിത്രീകരിക്കുന്ന ഇല്‍ദികോ എന്‍യെദിയുടെ ഓണ്‍ ബോഡി ആന്‍ഡ് സോള്‍, ക്രിസ്റ്റീന പിന്‍ഹെയ്റോയുടെ മെനിന, അന്ന ഉര്‍ഷാദ്സെയുടെ സ്കെയറി മദര്‍, അഗ്നിയെസ്ക ഹൊളണ്ടിന്റെ സ്പൂര്‍, ക്ലാര സിമണിന്റെ സമ്മര്‍ 1993, മരിയ ഷാഡോസ്കെയുടെ ദ ആര്‍ട് ഓഫ് ലവിങ്, സെസിലിയ അറ്റനും വെലേറിയ പിവാറ്റോയും ചേര്‍ന്ന് സംവിധാനം ചെയ്ത ദ കൺഫെഷൻ ദ ഡെസർട്ട് ബ്രൈഡ് തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ അലക്സാണ്ടര്‍ സുകോറോവിന്റെ ജീവിതത്തെ ആസ്പദമാക്കി ലീന കില്‍പലെയ്നന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ ദ വോയ്സ് ഓഫ് സുകോറോവ് പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് ബ്രസീല്‍ എന്ന വിഭാഗത്തില്‍ മൂന്ന് സംവിധായികമാരാണുള്ളത്. അനിറ്റ റോച്ച ഡെ സില്‍വെയ്റയുടെ കില്‍ മി പ്ലീസ്, ജൂലിയാന റോജസിന്റെ നെക്രോപൊലിസ് സിംഫണി, ഫെര്‍നാണ്ടോ പെസ്സോയുടെ ദ സ്റ്റോറീസ് അവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാഗത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് റിമ ദാസ്. റിമ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച വില്ലേജ് റോക്ക്സ്റ്റാര്‍ ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. അപ്പ്റൂട്ടട് ഫിലിംസ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ ലയേഴ്സ്് ഡൈസ് പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ അരവിന്ദന്‍ സ്മാകര പ്രഭാഷണം നടത്തുന്ന അപര്‍ണ്ണ സെന്റെ സൊണാറ്റയും മേളയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

റീല്‍ റിവേഴ്സ്

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ...

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

മേളയിലെ പെണ്‍ ആഖ്യാനങ്ങള്‍

സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ...

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

ഐ.എഫ്.എഫ്.കെ 20 മിനിറ്റില്‍ ആയിരം പാസ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ അധികമായി അനുവദിച്ച ആയിരം പാസുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ നടന്നു. 20 മിനിറ്റിനുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി....


134 News Items found. Page 1 of14