യൂത്ത്താരങ്ങളുടെ ന്യൂലുക്ക് - അനൂപ് ചാലിശ്ശേരി

Youth Icons In Malayalam Film Industry

തേഞ്ഞു പഴകിയ വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ വീണ്ടും വീണ്ടും മുഷിപ്പിക്കുമ്പോള്‍ യുവതാരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഇമേജുകള്‍ക്കപ്പുറം തന്നിലെ നടനെ അടയാളപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ മലയാളികള്‍ കണ്ടില്ലെന്ന് നടിച്ചുകൂടാ.

യൂത്ത് ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പി ദളവയായാണ് വെള്ളിത്തിരയിലെത്താന്‍ തയ്യാറാകുന്നത്. ഇതിഹാസ പുരുഷനായ വേലുത്തമ്പി ദളവയെ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. വിജിതമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. നമ്മള്‍ തമ്മില്‍, ക്യത്യം എന്നീ ചിത്രങ്ങളിലാണ് മുന്നെ ഇവര്‍ ഒന്നിച്ചിട്ടുള്ളത്. കോളേജ് കഥ പറഞ്ഞ നമ്മള്‍ തമ്മിലും അധോലോക കഥ പറഞ്ഞ ക്യത്യവും ബോക്സ് ഓഫീസില്‍ വിജയചിത്രങ്ങളായിരുന്നില്ല.

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും നലവിലുള്ള നിവിന്‍ ഇമേജ് പൊളിച്ചടുക്കുന്ന ചിത്രമാവും. റോഷന്‍ ആണ്‍ഡ്രൂസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് ഇമേജിലും സാധാരണക്കാരനായും പോലീസ് വേഷത്തിലും ഹിറ്റുകള്‍ നല്‍കിയ നിവിന് ഇത് ഒരു അടയാളപ്പെടുത്തല്‍ നല്‍കുന്ന ചിത്രമാവും എന്നതില്‍ സംശയമില്ല.

താരപുത്രനായ ദുല്‍ഖര്‍ ഇമേജുകള്‍ക്കപ്പുറം നില്‍ക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്നുണ്ട്. കാരണം ഓരോ ദുല്‍ഖര്‍ ചിത്രവും തെരഞ്ഞെടുപ്പുകളിലുള്ള അതീവ ശ്രദ്ധ എടുത്തുപറയുന്നതാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ പ്രൊജക്ട്.

റൊമാന്റ്റിക് ഹീറോ ഇമേജില്‍ കുടുങ്ങിപ്പോയ ഒരുപാട് നടന്‍മാര്‍ നമുക്കുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശങ്കര്‍. പഴയകാല നടന്‍മാരായ രാഘവനും ഒരു പരിധി വരെ ഇമേജിന്റെ തടവില്‍ പെട്ടുപോയ നടന്‍മാരായിരുന്നു.

അതിമാനുഷികങ്ങളായ തമ്പുരാന്‍ കഥാപാത്രങ്ങളും അധോലോകനായകന്‍മാരുമായി നമ്മുടെ നായകന്‍മാര്‍ തിമിര്‍ത്താടുമ്പോള്‍ മലയാളസിനിമയ്ക്ക് നഷ്ടമാകുന്നത് ഒരുപാട് മാനുഷികമൂല്യങ്ങള്‍ ഉള്ള നാടന്‍ തനിമയുള്ള കഥാപാത്രങ്ങളെയാണ്. ഓരോ നടനും ഇമേജുകള്‍ക്കപ്പുറം കടക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ആ കലാകാരനിലെ നടനെ വെള്ളിത്തിര അടയാളപ്പെടുത്തുന്നത്.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15