എബി പറക്കുകയാണ്, ഉയരങ്ങളിലേക്ക് - അനുപമ എം. വാരിയര്‍

abi malayalam movie review CiniDiary

നിങ്ങള്‍ക്ക് തീവ്രമായ ഒരു സ്വപ്നമുണ്ടെങ്കില്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ കൂടെ വരുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി അന്വര്‍ത്ഥമാകുകയാണ് എബിയിലൂടെ. അതെ, എബി സ്വപ്നം കാണുന്നവന്റെ കഥയാണ്. ഒരു മികച്ച ഫീല്‍ ഗുഡ് മോട്ടിവേഷണല്‍ സിനിമ. പറക്കണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനപരിശ്രമം ചെയ്യുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകന്റെ കണ്ണു നനച്ചും ഉള്ളു നിറച്ചുമാണ് മുന്നോട്ട് പോകുന്നത്.ഹൈറേഞ്ചിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് എബി. ഒരു സാധാരണ കുട്ടിയുടെ പ്രകൃതമായിരുന്നില്ല എബിക്ക്. വളരെ വൈകിയാണ് അവന്‍ സംസാരിക്കാന്‍ തുടങ്ങിയത്. അവന് വേണ്ടി ഏറെ കഷ്ടപ്പെട്ട അമ്മയെ ഒന്ന് അമ്മേ എന്ന് വിളിക്കാന്‍ പോലും അവന് കഴിഞ്ഞിട്ടില്ല. അതിനു മുമ്പ് അമ്മ അവനെ വിട്ടുപോയി. മരിയാപുരം ഗ്രാമത്തില്‍ അവനെ മനസ്സിലാക്കിയ ഒരാളെ ഉണ്ടായിരുന്നുള്ളൂ. കളിക്കൂട്ടുകാരിയും സഹപാഠിയുമായ അനുമോള്‍.

പറക്കുന്നതിനെക്കുറിച്ച് മാത്രം സ്വപ്നം കണ്ട് നടന്ന എബി ഗ്രാമവാസികള്‍ക്ക് വലിയ കാര്യമുള്ള വിഷയമായിരുന്നില്ല. സുഖമില്ലാത്ത കുട്ടി എന്ന പരിഗണന ലഭിച്ചിരുന്നു. എന്നാല്‍, സ്വന്തം പിതാവില്‍ നിന്ന് അവന് യാതൊരു പരിഗണനയും ലഭിച്ചില്ല. എബിയുടെ പറക്കാനുള്ള മോഹത്തില്‍ മാത്രം ഒതുങ്ങി നിന്ന സിനിമ രണ്ടാം പകുതിയില്‍ എബിയെ അവന്റെ സ്വപ്നലോകത്തോട് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്. വലുതായപ്പോള്‍ കിട്ടുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം എബി പഠിച്ചെടുക്കാന്‍ തുടങ്ങി. വര്‍ക് ഷോപ്പിലെ ജോലിക്കാരനായിരിക്കെ വണ്ടികള്‍ നന്നാക്കി അമ്പരിപ്പിച്ചു. എല്ലാം പറക്കുകയെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. അറിയാത്ത നാടും അറിയാത്ത ആളുകളെയും കണ്ട് എബി അവസാനം തന്റെ സ്വപ്നം സാക്ഷാത്കരിച്ചെടുക്കുന്നു. എബിയുടെ ആഗ്രഹവും അത് സാധിക്കാന്‍ വേണ്ടി അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ശക്തമായ പ്രമേയത്തെ അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്ന് പോകാതെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പരസ്യചിത്ര സംവിധായകനായി ശ്രദ്ധ നേടിയ ശ്രീകാന്ത് മുരളി തന്റെ കന്നി സംരംഭത്തില്‍ തെല്ലും നിരാശപ്പെടുത്തിയില്ല. ഇഴച്ചില്‍ അനുഭവപ്പെടാതെ ബോറടിപ്പിക്കാതെ പ്രേക്ഷകരെ തീയ്യറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിനായിട്ടുണ്ട്.വിനീതിന്റെ കരിയറിലെ മികച്ച കഥാപാത്രം തന്നെയാണ് എബി. ചിത്രത്തില്‍ വിനീതിന് സംഭാഷണങ്ങള്‍ കുറവാണ്. ശരീരഭാഷ കൊണ്ട് കഥാപാത്രത്തെ പൂര്‍ണമാക്കാനുള്ള ശ്രമം വിനീതിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വിനീതിന്റെ കുട്ടിക്കാലം അവതരിപ്പിച്ച വസുദേവ് എന്ന കുട്ടിയുടെ പ്രകടനം അതിമനോഹരമായിരുന്നു. വിനീതിന്റെ അമ്മയായി വേഷമിട്ട വിനീത കോശിയും വിനീതിന്റെ അച്ഛനായെത്തിയ സുധീര്‍ കരമനയും സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ്, മെറീന മൈക്കിള്‍, ഹരീഷ് പേരാടി, മനീഷ് ചൗധരി എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. രചന നിര്‍വഹിച്ച സന്തോഷ് എച്ചിക്കാനവും സംഗീത സംവിധാനം നിര്‍വഹിച്ച ബിജിബാലും അനില്‍ ജോണ്‍സണും ജേസണ്‍ ജെ. നായരും മികച്ചു നിന്നു. റഫീക് അഹമ്മദിന്റെയും സന്തോഷ് വര്‍മ്മയുടേതുമാണ് വരികള്‍. ഛായാഗ്രഹണവും എഡിറ്റിംഗുമെല്ലാം സിനിമയ്ക്ക് അനുയോജ്യമായി. കുഞ്ഞിരാമായണത്തിലൂടെ നിര്‍മാണരംഗത്തെത്തിയ സുവിന്‍ കെ.വര്‍ക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഒരു മികച്ച ഫാമിലി എന്റര്‍ടെയ്നറായ എബി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റീല്‍ റിവേഴ്സ്

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ഓപ്പണ്‍ ഫോറവും പറഞ്ഞു 'അവള്‍ക്കൊപ്പം'

ആണ്‍ പെണ്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന...

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍...

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാരത്തില്‍ ഒത്തുതീര്‍പ്പില്ല അപര്‍ണ സെന്‍

ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടതല്ലെന്ന് അപര്‍ണ സെന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍...


138 News Items found. Page 1 of14