'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

captain malayalam movie review CiniDiary

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ക്രിക്കറ്റിന്റെ കാലത്ത് കാൽപ്പന്തുകളിയുടെ പ്രധാന്യം എന്താണ്. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ചുരുങ്ങിയ ഒരു ജനതയുടെ മനസിലേക്ക് കോർണർ കിക്കായും പെനാൽറ്റിയായും 40 വാര അകലെ നിന്ന് തൊടുക്കുന്ന വോളിയായുമൊക്കെയാണ് നവാഗതനായ പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്ടൻ എന്ന സിനിമ പ്രേക്ഷകരുടെ ഗോൾ വലയിലേക്ക് കയറുന്നത്.

സത്യൻ പറയുന്ന കഥ
കേരള ടീമിന്റെ ക്യാപ്ടനായിരുന്ന വട്ടപ്പറന്പിൽ സത്യൻ എന്ന വി.പി.സത്യന്റെ ജീവിതം അഭ്രപാളിയിൽ അനാവാരണം ചെയ്യുന്നതിലൂടെ രണ്ട് കാര്യങ്ങളാണ് സംവിധായകൻ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന് സത്യനെ പോലെ കേരളം കണ്ട,​ ഇന്ത്യ കണ്ട നല്ലൊരു ഫുട്ബോളറുടെ ജീവിതം. രണ്ടാമത്തേത് ഫുട്ബോൾ എന്ന കളി ഒരു ജനതയുടെ സ്വപ്നമാണ്,​ ആവേശമാണ്,​ മാത്രമല്ല ഒരു പന്തിന് പുറകെ ഓടുന്നത് 11 കളിക്കാരല്ല,​ കോടിക്കണക്കിന് വരുന്ന ജനതയുടെ സ്വപ്നങ്ങളാണ് എന്നതാണ്.

സത്യന്റെ മരണവാർത്തയിൽ തുടങ്ങുന്ന സിനിമ പിന്നീട് പുറകിലേക്ക് സ‍‌ഞ്ചരിച്ചാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരന്റെ കളിമികവിനേയും അവസാനകാലത്ത് ദുരന്തപൂർണമായി അവസാനിപ്പിക്കേണ്ടിവന്ന,​ ഫുട്ബോളിനെ പ്രണയിച്ച ആ മഹാപ്രതിഭയുടേയും കഥ സംവിധായകൻ പറയുന്നത്. ബയോപ്പിക്കുകൾ അഥവാ ജീവിതകഥ സിനിമയാക്കുന്പോൾ അതിൽ കൃത്രിമത്വത്തിനല്ല,​ മറിച്ച് ജീവസുറ്റ ചടുലമേറിയ ചലനങ്ങളാണ് വേണ്ടത്. ക്യാപ്ടൻ എന്ന സിനിമയിൽ സത്യന്റെ കഥ പറഞ്ഞ സംവിധായകന് ഇവിടെ അതിൽ വിജയിക്കാനായി. സന്തോഷകാലത്ത് നിന്ന് ദുരന്തത്തിന്റെ തുടക്കത്തിലേക്കും അവിടെ നിന്ന് അന്ത്യത്തിലേക്കും എത്തുന്പോൾ ഫുട്ബോളിനെ നെഞ്ചേറ്റിയ കളിക്കാരന്റെ ജീവിതം വൈകാരികമായി കൂടിയല്ലാതെ വരച്ചിടാനാവില്ല.

കളിക്കളത്തിനപ്പുറം സത്യന്റെ വ്യക്തിജീവിതവും സിനിമ മനോഹരമായി അനാവരണം ചെയ്യുന്നു. കണ്ണൂരിലെ ചൊക്ലിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്ത് വെറുംകാലിൽ പന്ത് തട്ടി ഇന്ത്യൻ ടീമിന്റെ അമരക്കാനായ സത്യനെന്ന പ്രതിഭയുടെ മികവിനെ 144 മിനിട്ടിൽ ഒതുക്കുന്പോൾ സിനിമയുടെ ആവേശം ഒട്ടും ചോരുന്നില്ല. അപ്രവചനീയതയാണ് ഫുട്ബോളിന്റെ വശ്യത. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരിക വലിയ വിലയായിരിക്കും. എന്നാൽ പിഴവുകളില്ലാതെ സത്യന്റെ ജീവിതത്തെ ഒരു കളിയുടെ ആവേശത്തോടെ പറഞ്ഞു അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകന് അഭിമാനിക്കാം. 19 വർഷങ്ങൾക്കുശേഷം കേരളത്തെ സന്തോഷ് ട്രോഫിയിൽ മുത്തമിടുവിച്ച കേരളപൊലീസ് ടീമിന്റെ ക്യാപ്റ്റൻ, കൽക്കത്തയിലെ മോഹൻ ബഗാനു വേണ്ടി കളിച്ച വി.പി സത്യൻ, ഡ്രസിംഗ് റൂമിലെ കാഴ്ചകൾ,​ പോലീസിലെ ഈഗോ ഗെയിമുകൾ,​ സത്യനെ പോലുള്ള താരങ്ങൾക്ക് നേരിടേണ്ടി പീഡനങ്ങൾ,​ അവഗണനയുടെ ഭാരം പേറി ആത്മസംഘർഷത്തിന്റേയും ഒറ്റപ്പെടലിന്റേയും വിഷാദത്തിന്റേയും കോർട്ടിൽ വേച്ചുപോയ സത്യൻ,​ ... അങ്ങനെയങ്ങനെ മഹാനായ ഈ കളിക്കാരന്റെ ബിംബങ്ങൾ ഏറെയാണ് ഈ സിനിമയിൽ.

ജയസൂര്യ സത്യനാവുമ്പോള്‍
റേഞ്ചുള്ള നടനെന്ന പേരെടുത്ത ജയസൂര്യയുടെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ സിനിമയിലേതെന്ന് നിസംശയം പറയാം. കളിയുടെ ആവേശം കാലിൽ ആവാഹിക്കുന്നത് മുതൽ അടിമുടി ക്യാപ്ടനായ സത്യനായി മാറാൻ ജയസൂര്യയ്ക്ക് കഴിഞ്ഞു. വൈകാരിക സീനുകളിൽ ജയസൂര്യയുടെ അഭിനയം ആരുടേയും മനസിനെ മഥിക്കുന്നതും കണ്ണു നനയിക്കുന്നതുമാണ്. അപ്പോത്തിക്കരി എന്ന സിനിമയിൽ പാവപ്പെട്ട ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ എത്തിയ ജയസൂര്യ ഏവരുടേയും കണ്ണ് നനയിക്കുന്ന പ്രകടനമാണ് നടത്തിയത്. അതിന് സമാനമായ പ്രകടനം ജയസൂര്യ ഇവിടെയും പുറത്തെടുക്കുന്പോൾ ക്യാപ്ടനെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഈ നടന് കഴിഞ്ഞിരിക്കുന്നു എന്ന് നിസംശയം പറയാം. 2006ലെ ലോകകപ്പിൽ ഫ്രാൻസിന്റെ മത്സരം കാണാതെ ഉറങ്ങിപ്പോയെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ മരിക്കുമെന്ന് ഭാര്യയോട് പറഞ്ഞ് ഇറങ്ങിപ്പോവുന്ന ക്യാപ്ടനിലുണ്ട് കളിയോടുള്ള ആവേശവും സ്നേഹവും. കണ്ണ് നനഞ്ഞ് മാത്രമെ ആ രംഗം ജയസൂര്യയിലുടെ നമുക്ക് കാണാനാവൂ.

ക്യാപ്ടന്റെ ഭാര്യ അനിതയുടെ വേഷത്തിലെത്തുന്ന അനു സിത്താരയും മികച്ച പ്രകടനമാണ് നടത്തുന്നത്. ആത്മവിശ്വാസവും നഷ്ടപ്പെട്ട് നിൽക്കുന്ന സമയത്ത് അനിതയുടെ സ്നേഹവും പിന്തുണയും സത്യനെ വീണ്ടും മുന്നോട്ട് നടത്തി. ഭർത്താവിന്റെ വേദന തന്റേതാക്കി മാറ്റുന്ന സ്ത്രീയായി അനു സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു.

ക്യാപ്ടിനെ മറ്റു കളിക്കാർ
കേരളാ ടീമിന്റെ കോച്ചായി എത്തുന്ന രഞ്ജി പണിക്കർ പക്ഷേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ‌ഞ്ച് ഡയലോഗുകൾ എഴുതി കൈ തഴന്പിച്ച രഞ്ജിയുടെ കാലുകളിൽ ഫുട്ബോൾ വഴങ്ങുന്നില്ല. മലപ്പുറത്തെ കളിക്കന്പക്കാരന്റെ വേഷത്തിലെത്തുന്ന സിദ്ധിഖ് അഭിനയ മികവ് കൊണ്ട് ഒന്നുകൂടി പ്രേക്ഷകനെ വിസ്‌മയിപ്പിക്കുന്നു. സത്യന്റെ സുഹൃത്ത് ഷറഫ് അലിയായി ദീപക് പറമ്പോൽ ഇരുത്തം വന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സത്യന്റെ കുട്ടിക്കാലം ജയസൂര്യയുടെ മകൻ അദ്വൈതും ആവേശം ചോരാതെ തന്നെ സ്ക്രീനിലെത്തിച്ചു. സൈജു കുറുപ്പ്, ജനാർദ്ദനൻ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഗോപീ സുന്ദറിന്റെ സംഗീതം ക്യാപ്ടനെ ഏറെ സ്വീകാര്യനാക്കുന്നുണ്ട്.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15