ദുല്‍ഖറിന്റെ സോളോ - അനൂപ് കെ.അപ്പുണ്ണി

solo malayalam movie review CiniDiary

അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുല്‍ഖര്‍ചിത്രമാണ് സോളോ. മികച്ച ഫ്രെയ്മുകളും കിടിലന്‍ ലൈറ്റപ്പുമായി സംവിധായകന്‍ ബിജോയ്നമ്പ്യാരും ടീമും മികച്ച കൈയ്യടി നേടുന്നുണ്ട്. നാല് തീമുകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചില്‍ രീതിയാണ് ഈ ചിത്രത്തിന്റേത്. നാലുചിത്രങ്ങളിലും ഒരാള്‍ നായകനാകുന്നു എന്നതാണ് സോളോയുടെ ഹൈലൈറ്റ്.

കുറവുകളുള്ള ശേഖറും രാധികയുമായുള്ള തീവ്രപ്രണയമാണ് ആദ്യകഥ. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഈ ചിത്രത്തെ മനോഹരമാക്കുന്നു. വേദനയുടെ നുറുങ്ങുകള്‍ സമ്മാനിച്ചാണ് ചിത്രം അവസാനിയ്ക്കുന്നതെങ്കിലും ചിത്രം പ്രേക്ഷകനെ സ്പര്‍ശിയ്ക്കുന്നുണ്ട്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതികാരകഥയാണ് ത്രിലോക്. ആന്‍ അഗസ്റ്റിന്‍ രണ്‍ജിപണിക്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അച്ഛനെക്കൊന്നവരോടുള്ള പ്രതികാരകഥയാണ് ശിവയുടേത്. സസ്പെന്‍സും ട്വിസ്റ്റുമുള്ള ചിത്രത്തിലെ നായകന്‍ പലപ്പോഴും കമ്മട്ടിപ്പാടത്തിലെ ക്യഷ്ണനെ ഓര്‍മ്മിപ്പിയ്ക്കുന്നു. ആക്ഷനും വയലന്‍സുമുള്ള ചിത്രത്തിലേ നായകന്‍ ഡയലോഗ് ഗിമ്മിക്കുകള്‍ കാണിയ്ക്കുന്നില് എന്നതും ഒതുങ്ങിയ അഭിനയത്തിലൂടെ മികച്ച വേഷങ്ങള്‍ തന്റെ കയ്യില്‍ ഭദ്രമാണെന്നും
ദുല്‍ഖര്‍ ഒരിയ്ക്കല്‍ കൂടിതെളിയിക്കുന്നു.

നാലുകഥകളില്‍ വച്ച് പ്രേക്ഷകനെ ഇത്തിരി മുഷിപ്പിയ്ക്കുന്നത് രുദ്രയും അവന്റെ പ്രണയനഷ്ടവുമാണ്. തിരക്കഥയുടെ ബലക്കുറവ് ഈ ചിത്രത്തില്‍ നന്നായി നിഴലിയ്ക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും ദ്യശ്യഭംഗിയും എടുത്തു പറയാവുന്നതാണ്.

മേയ്ക്കിങ്ങിലും ക്വാളിറ്റിയിലും ബോളിവുഡ്ശൈലി പുലര്‍ത്തുന്ന ഈ നാലുഹ്യസ്വചിത്രങ്ങളും സോളോയെ ഒരു മികച്ച ദ്യശ്യാനുഭവമാക്കിമാറ്റുന്നു.

റീല്‍ റിവേഴ്സ്

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ്  - എസ്.ആർ

'ക്യാപ്ടൻ' സത്യൻ വിജയനക്ഷത്രമാണ് - എസ്.ആർ

ക്രിക്കറ്റിന് അനുദിനം പ്രചുരപ്രചാരമേറി വരുന്ന ഇന്ത്യയെ പോലൊരു നാട്ടിൽ കാൽപ്പന്തുകളിക്ക് ( ഫുട്ബോൾ)​ എന്ത് വിലയാണുള്ളത്. 125 കോടി വരുന്ന ജനങ്ങൾക്കിടയിൽ ഇത്രയേറെ...

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

വിവാദച്ചുഴികൾ നീന്തിക്കയറി 'പദ്മാവത്'

ചരിത്ര സിനിമകളുടെ അമരക്കാരൻ എന്ന വിളിപ്പേരുള്ള ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായ 'പദ്മാവത്' വിവാദച്ചുഴികൾ നീന്തിക്കയറിയാണ്...

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

താന സെർന്ത കൂട്ടം കാണണം ഈ കള്ളക്കൂട്ടത്തെ - എസ്.ആർ

2013-ൽ ഇറങ്ങിയ സ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ...

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

കാർബൺ - മോഹിപ്പിക്കുന്ന വനയാത്ര

മുന്നറിയിപ്പ്' എന്ന സിനിമയ്ക്കു ശേഷം കാമറാമാനായ വേണു സംവിധാനം ചെയ്ത കാർബൺ എന്ന സിനിമ. യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞുകേട്ട കഥകൾക്ക് ഫാന്റസിയുടെ...

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

വോട്ടെടുപ്പ് ഇന്ന് തുടങ്ങും, 9 മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു കൂടി

രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്,...

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമാണ്: റെയ്ഹാന

സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത്...

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യം - ദിലീഷ് പോത്തന്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. 'മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും...


141 News Items found. Page 1 of15