മമ്മൂട്ടി അത്ര ടഫല്ല; ആര്യ

Arya Is All Praises For Mammoottys Stunts In The Great Father

പറഞ്ഞുകേള്‍ക്കുന്നത് പോലെ മമ്മൂട്ടി അത്ര വലിത ടഫായ ആളല്ല മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയെന്ന് നടന്‍ ആര്യ. ഹനീഫ് ആദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറിന്റെ പ്രചരണാര്‍ഥം മമ്മൂട്ടിയ്‌ക്കൊപ്പം നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു ആര്യയുടെ അഭിപ്രായപ്രകടനം. ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം തുടങ്ങും മുന്‍പ് പലരും എന്നോട് ചോദിച്ചു മമ്മൂക്ക ഭയങ്കര ടഫായ ആളാണോ എന്ന്. കൂടെ ജോലി ചെയ്യുമ്പോള്‍ പേടിച്ചു പോയോ എന്നൊക്കെ. എന്നാല്‍, വാസ്തവം എന്താണെന്നു വെച്ചാല്‍ വളരെ നന്നായി ഒപ്പം ജോലി ചെയ്യാന്‍ എളുപ്പമുള്ള ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി തനിക്കെന്നും ആര്യ പറഞ്ഞു.

ആര്യയുടെ അഭിപ്രായപ്രകടനം കേട്ട ഉടനെ ഞാന്‍ എല്ലാവരോടു ഇങ്ങനെയാണ് പ്രത്യേകിച്ച് ഒന്നുമില്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പുറമെ നല്ല കുഴപ്പമാണെന്നും ഉള്ളില്‍ നല്ലതാണെന്നും എല്ലാവരും പറയാറുണ്ട്. നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ വിജയമാണ് ഗ്രേറ്റ് ഫാദറിന്റെതെന്ന് മമ്മൂട്ടി പറഞ്ഞു. വിജയത്തിന്റെ അവകാശികള്‍ പ്രേക്ഷകരാണ്. അതിന്റെ ഒരു പങ്ക് ഞങ്ങള്‍ക്കും തരൂ എന്നേ പറയാനുള്ളൂ. ഒരുപാട് പേര്‍ ഈ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടിയും ഞാന്‍ നന്ദി പറയുന്നുവെന്നും സമൂഹത്തിലെ ഒരുപാട് കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള ഒരു ചൂണ്ടുവിരലാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാനായത് ഒരു സ്വപ്‌നസാക്ഷാത്കാരമാണെന്ന്മമ്മൂട്ടി പറഞ്ഞു. ഒരു ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ആരോഗ്യകാര്യത്തിലും മറ്റും മമ്മൂക്ക പാലിക്കുന്ന അച്ചടക്കം അനുകരണീയമാണെന്നും ആര്യ പറഞ്ഞു.

നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ ഒരല്‍പം കരുതല്‍ കൂട്ടാന്‍ കഴിഞ്ഞാല്‍ അതിനായിരിക്കും ഞങ്ങള്‍ക്ക് നന്ദിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ അഭിപ്രായപ്പെട്ടു.




ബോക്സ്ഓഫീസ്

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു

മലയാളചിത്രം രാമലീല തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നു. തെലുങ്ക് താരം കല്യാണ്‍ റാം ആണ് റീമേക്കിന് താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായ...

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍ നായകന്‍

ജയരാജ് ചിത്രമായ ഭയാനകത്തില്‍ രണ്‍ജിപണിക്കര്‍ നായകനാകുന്നു. ആശാശരത്താണ് നായിക. ഒറ്റാലിനുശേഷമുള്ള ജയരാജ് ചിത്രമാവും ഇത്. രണ്ടാംലോക മഹായുദ്ധക്കാലത്തെ ചില...

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

തര്‍ജിമ തവ ജനിതം ഹ്യസ്വചിത്രം വൈറലാകുന്നു

ഹ്യസ്വചിത്രം തര്‍ജിമ തവ ജനിതം വൈറലാകുന്നു. എറണാകുളം സ്വദേശികളായ ചെറുപ്പക്കാരാണ് വിചിത്രമായ പേരുള്ള ഈ ഹ്യസ്വചിത്രത്തിനു പിന്നില്‍. ഡബ്ബിങ്ങ് ചിത്രങ്ങളിലെ...

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി

ആഷിഖ് അബുചിത്രം മായാനദിയുടെ ട്രെയിലര്‍ എത്തി. ടൊവീനോ ആണ് നായകന്‍. അമല്‍ നീരദിന്റേതാണ് കഥ. എെശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ സ്യാം പുഷ്ക്കരനും...

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

ക്യൂട്ട് ലുക്കില്‍ ഒടിയന്‍

അതിഗംഭീര മേക്ക്ഓവറുമായി മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിലെ മോഷന്‍പോസ്റ്ററില്‍ മുപ്പതുകാരനായ മാണിക്യനായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷ്യെൂള്‍...

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും.

ബിഗ്ബിയുടെ രണ്ടാംഭാഗവുമായി അമല്‍നീരദ് മമ്മൂട്ടി ടീം വീണ്ടും. ബിലാല്‍ എന്നു പേരിട്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.2018ല്‍ ചിത്രം...

കരിഷ്മയ്ക്ക്  വീണ്ടും വിവാഹം

കരിഷ്മയ്ക്ക് വീണ്ടും വിവാഹം

ബോളിവുഡ് താരം കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാവുന്നു. ബിസിനസ്സുകാരനായ സന്ദീപ് തോഷ്നിവാളാണ് വരന്‍. അഭിഷേക്ബച്ചനുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്നാണ് കരിഷ്മ...

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

അങ്ങനെ ഞാനും പ്രേമിച്ചു ഫസ്റ്റ് ലുക്ക്

നവാഗതരെ നായകരാക്കി രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക പുറത്തിറങ്ങി. ഗായകന്‍ വിജയ് യേശുദാസാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക...

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു

റിലീസിന് മണിക്കവറുകള്‍ മാത്രം ബാക്കിനില്‍ക്കെ വില്ലന്റെ മോഷന്‍ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ടീസര്‍ ലക്ഷക്കണക്കിന്...

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...


393 News Items found. Page 1 of20