ദീപികയ്ക്ക് പകരം മാളവിക; വ്യക്തമാക്കി മജീദ് മജീദി

Malavika Mohanan replaces Deepika Padukone in Beyond The Clouds

ദീപിക പാദുക്കോണിനെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്സില്‍ നിന്നു മാറ്റി മാളവികാ മോഹനനെ നായികയാക്കിയതിനുള്ള കാരണം വ്യക്തമാക്കി ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മജീദ് മജീദി കാരണം വ്യക്തമാക്കിയത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞതു കൊണ്ടാണ് ദീപികയെ ആദ്യം പരിഗണിച്ചത്. അവര്‍ ഒരു നല്ല നടിയാണെന്ന് എനിക്കറിയാം.ക്യാമറ ടെസ്റ്റിന് വിളിച്ചത് ദീപികയുടെ കഴിവിനെ പരീക്ഷിക്കാന്‍ അല്ലായിരുന്നു. എന്റെ കഥാപാത്രത്തിന് ചേരുമോ എന്നതുമാത്രമായിരുന്നു ഞാന്‍ നോക്കിയത്. എന്നാല്‍ എന്റെ ആ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ പോയില്ല. മറ്റൊന്നുമല്ല ഇതിന് കാരണം മെന്നും മജീദ് മജീദി പറഞ്ഞു.

ബിയോണ്ട് ദ ക്ലൗഡ്സ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഹിന്ദിയിലാണ് ഒരുക്കുന്നത്. മലയാളിയായ ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന മലയാളചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാളവികാ മോഹനന്‍ നിര്‍ണായകം, നാനു മാട്ടു വരലക്ഷ്മി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലും മാളവിക ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടന്‍ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ഖട്ടറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആവിഷ്‌കാരമാണ് 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രമെന്ന് അണിയറശില്പികള്‍ പറയുന്നു. എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ബോക്സ്ഓഫീസ്

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ വൈകുന്നു വിജയ് മുഖ്യമന്ത്രിയെക്കണ്ടു

മെര്‍സല്‍ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിജയ് മുഖ്യമന്ത്രിയെക്കണ്ടു. ചിത്രത്തിന്റെ സെന്‍സറിംങ് ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഇതുവരേയും റിലീസ്...

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

ഡി.ക്യു.ഇന്‍ കിടിലന്‍ ഗെറ്റപ്പ്

നാലു കഥകള്‍, നാലു ഗെറ്റപ്പുകള്‍. യൂത്ത് ഐക്കണ്‍ ഡി.ക്യു കിടിലന്‍ ഗെറ്റപ്പിലാണ് സോളോയില്‍ എത്തുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദുല്‍ഖര്‍...

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

പ്യഥ്വിചിത്രം ആദം ജോണ്‍ ഓണത്തിനെത്തുന്നു

നവാഗത സംവിധായകനായ ജിനു എബ്രഹാമിന്റെ ആദം ജോണ്‍ ആണ് ഈ ഓണത്തിനെത്തുന്ന പ്യഥ്വിചിത്രം. ഭാവനയും മിഷ്ഠി ചക്രബര്‍ത്തിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ത്യയ്ക്കു...

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

ദുല്‍ഖറിന്റെ പറവ ഓണം റിലീസ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന പറവയാണ് ഓണത്തിനെത്തുന്ന ദുല്‍ഖര്‍ ചിത്രം. ഫോര്‍ട്ടുകൊച്ചി കേന്ദ്രമായി പ്രാവ് പറത്തല്‍ മത്സരത്തിന്റെ കഥ...

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

ദുല്‍ഖര്‍ ഇനി ന്യൂലുക്കില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് താരപുത്രന്റെ പുതിയ ലുക്ക്. വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളിയായി...

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

വേലുത്തമ്പി ദളവയായി പ്യഥ്വിരാജ്

യൂത്ത്ഐക്കണ്‍ പ്യഥ്വിരാജ് വേലുത്തമ്പിദളവയാകുന്നു. വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്യഥ്വി ദളവയാകുന്നത്. ചെറിയ ഒരു ഇടവേളക്കു ശേഷമാണ്...

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും

ഷാരൂഖ് അനുഷ്ക്ക ശര്‍മ്മ ജോഡി വീണ്ടും ഒന്നിയ്ക്കുന്നു. റബ്നെ ബനാദി ജോഡി, ജബ് തഖ് ഹെജാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിയ്ക്കുന്ന റൊമാന്റിക്...

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

വര്‍ണ്യത്തില്‍ ആശങ്കയുമായി കുഞ്ചാക്കോ

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഗസ്ത് 4 ന് റിലീസ് ചെയ്യുന്ന ചിത്രം സിദ്ധാര്‍ത്ഥ് ഭരതനാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ,...


382 News Items found. Page 1 of20