|
|
| വാര്‍ത്തകള്‍ |
ചലച്ചിത്രമേള: ധിക്കാരത്തിന്റെ ആദ്യജയം
കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്ണ്ണമായി നടത്തിയ പ്രസ്താവന ആരും മറന്നിരിക്കില്ല. മേള നന്നായി നടത്തി കാണിക്കുമെന്ന പ്രഖ്യാപനത്തിന് മന്ത്രിയുടെ തനതുഭാഷാ നാട്ടുവഴക്കത്തിന്റെ സ്വഭാവം തന്നെയാണുണ്ടായിരുന്നത്. അതിനിപ്പുറം ഒരു വര്‍ഷം കടന്ന് മേളയെത്തിയപ്പോള് മന്ത്രിയുടെ പ്രഖ്യാപനത്തിന് സത്യസന്ധതയുണ്ടെന്ന് തിരിച്ചറിയാന്‍ രണ്ട് കാരണങ്ങള്‍ മാത്രം മതിയെന്നാവുന്നു. സംസ്ഥാനചലച്ചിത്ര വികസനകോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് തീയറ്ററുകള്‍ നവീകരിച്ചു. അപ്പോഴത് നാല് തീയറ്ററായി മാറി. കേരളത്തിലെ ചലച്ചിത്രപ്രേക്ഷകര്‍ക്ക് അഭിമാനിക്കാം. തലസ്ഥാനനഗരത്തില്‍ കുത്തകതീയറ്റര് മുതലാളി ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരാണ്. നവീകരിച്ചുവെന്നത് വെറും പെയിന്റടിയും പൊടി തട്ടലുമല്ല. പകരം തീയറ്റില്‍ ലോകാനിലവാരത്തിലുള്ള സ്ക്രീനിങ്ങ് , ഓഡിയോ സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നു. കണ്ണായ സ്ഥലത്ത് ആര്‍ക്കുവേണ്ടാതെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന കലാഭവന്‍ തീയറ്റര്‍ ഇനി മുതല്‍ റിലീസിങ്ങ് സെന്ററായി മാറുന്നു. ആധുനികമായ ടു കെ പ്രൊജക്ഷന്. 7.1 ശബ്ദം. കഴിഞ്ഞില്ല, മികച്ച സീറ്റിങ്ങ്, ലൈറ്റിങ്ങ്. പരസ്യവാചകം പോലെ പറഞ്ഞാല്‍ കാര്യങ്ങള്‍ മാറുകയാണ്. തീയറ്ററും പരിസരവും മാത്രമല്ല ഓഫീസും നവീകരിച്ചു. പാര്‍ക്കിങ്ങ് സൗകര്യവും അടിസ്ഥാന സൗകര്യവുമില്ലാതെ തലസ്ഥാനത്തെ സ്വകാര്യതീയറ്ററുകള് കാണികളെ ചൂഷണം ചെയ്യുന്പോള്‍ മികച്ച സൗകര്യവും വിപുലമായ പാര്ക്കിങ്ങുമായാണ് കെഎസ്എഫ്ഡിസിയുടെ കൈരളി, ശ്രീ തീയറ്ററുകള്‍ക്ക് പുറമെ നിളയും ഒരുങ്ങിയിട്ടുള്ളത്. കൈരളീ തീയറ്ററിലും ടു കെ റെസലൂഷന്‍ പ്രൊജക്ടറുകളാണുള്ളത്. അതായത് ഇനി ചിത്രം അതിന്റെ വ്യക്തതയോടെ കാണാം. കഴിഞ്ഞ ഫെസ്റ്റിവലിന്റെ സമാപനചടങ്ങില്‍ ധിക്കാരപൂര്‍വ്വം നടത്തിയ പ്രസംഗത്തില്‍ അഭിമാനിക്കാന്‍ മന്ത്രിക്ക് ഇത് തന്നെ മികച്ച കാരണം.
ഫെസ്റ്റിവലിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി എന്ന് വേണം കരുതാന്‍. കാരണം എന്നും തലവേദനയായിരുന്ന ഡെലിഗേറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ ഫെസ്റ്റിവല്‍ കമ്മറ്റി ആദ്യ വിജയം നേടി കഴിഞ്ഞു. കൃത്യതയോടെ പാസ്സും ഡെലിഗേറ്റ് സാമഗ്രികളും കിട്ടികഴിഞ്ഞു. ചിട്ടയോടെ ഇനി സിനിമ കാണുകയെന്നത് പ്രേക്ഷകന്റെ മാത്രം ഉത്തരവാദിത്വമാണ്. ടാഗോള്‍ തീയറ്ററര്‍ പരിസരത്തെ ഡെലിഗേറ്റ് സെല്‍ കുറ്റമറ്റതീരീതിയില് പ്രവര്‍ത്തിക്കുന്നു. ഫെഡറേഷന് ഓഫ് ഫിലിം സൊസെറ്റീസിന്റെ മറവില്‍ നടത്തിയിരുന്ന ക്രമക്കേടിനും അവസാനമായതില്‍ പ്രേക്ഷകര്‍ സന്തോഷിക്കും.
ലോകസിനിമയുടെ ചെറിയ പരിഛേദമെങ്കിലും കേരളത്തിലുമെത്തിയിട്ടുണ്ട്. പ്രേക്ഷകരെ നിരാശപെടുത്താത്ത ചിത്രങ്ങളും ഇക്കുറിയുണ്ട്. സംഘാടനത്തിന്റെ മികവ് പുലര്‍ത്തിയാല്‍ ഇക്കുറി മേള വന്‍ വിജയമാകുമെന്നതിന് സംശയമേയില്ല. കേരളത്തിന്റെ മേള പരാജയപെടാന് നല്ല സിനിമയെ സ്നേഹിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല. കാരണം സിനിമക്ക് രാഷ്ട്രീയമില്ല. ജീവിതമാണുള്ളത്. പക്ഷെ ക്ഷീരമുള്ളോരകിടില്‍ ചുവട്ടിലും രക്തം കാക്കുന്നവര്‍ ചുറ്റുമുണ്ട്. മേളയുടെ വിജയം പ്രേക്ഷകരാണ്. മികച്ച പ്രേക്ഷകരാണ് എത്തിയതെങ്കില്‍ ഇക്കുറി മേള കൊട്ടികയറുമെന്നതില് തര്‍ക്കമില്ല.
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില് ലോകശ്രദ്ധനേടിയ കേരളത്തിന്റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്ഡോസര്ഫാന് രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|