|
|
| വാര്‍ത്തകള്‍ |
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്
ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് തീയറ്റുകളില്‍ മാത്രമായി പരിമിതപെട്ടുവെങ്കിലും കലാഭവനില്‍ പ്രദര്‍ശിപ്പിച്ച 18 ഡെയ്സും ഫ്രഞ്ച് ചിത്രം സിസ്റ്ററും ദുപ ഡെലൂരിയുടെ ബിയോണ്ട് ദി ഹില്‍സും കാഴ്ചയുടെ വസന്തത്തിന്റെ ആദ്യപടിയായി. പ്രേക്ഷകരുടെ വന്‍ തിരക്ക് വരും ദിനങ്ങളിലേക്ക് ആരംഭിക്കാനിരിക്കെയും കലാഭവന്‍ തീയറ്ററില്‍ ആദ്യ പ്രദര്‍ശനത്തിനുണ്ടായ തിരക്ക് അന്പരിപ്പിക്കുന്നതായി. പത്ത് സംവിധായകര്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ ഒരുമിച്ചിണക്കിയതായിരുന്നു 18 ഡെയ്സ്.
മികച്ച തിരക്കഥക്കും നടിക്കും കാനില്‍ നിന്നും പുരസ്കാരം നേടിയ ചിത്രമായിരുന്നു ബിയോണ്ട് ദി ഹില്‍സ്. 2007 ല്‍ കാനില്‍ പാംഡി ഓര് എന്ന പരമോന്നത പുരസ്കാരം നേടിയ ഫോര്‍ മന്ത്സ്, 3 വീക്ക്സ്, ട ഡെയ്സ് എന്ന ചിത്രത്തിന്റെ സംവിധായകന്റേത് തന്നെയാണ് ഈ ചിത്രവും. കേരളത്തിന്റെ മേളയില്‍ പ്രദര്‍ശിപ്പിച്ച് ഏറെ ശ്രദ്ധനേടിയ ചിത്രം റെമേനിയയില് ഗര്‍ഭചിദ്രത്തിനായി ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ അനുഭവതീഷ്ണതയാണ് അന്ന് പറഞ്ഞത്. മതാധിപത്യത്തിന്റെ രൂക്ഷമായ മുഖത്തിന് നേരെയും ക്യാമറ തിരിക്കുന്ന സംവിധായകന്റെ പുതിയ ചിത്രത്തിനും ഈ ഭാവമാണുള്ളത്. ഫോര്‍ മന്ത്സ് നല്കിയ വൈകാരികാംശം പൂര്‍ണ്ണമായും സമ്മാനിക്കാന്‍ പുതിയ ചിത്രത്തിനായി എന്ന് കരുതുക വയ്യ. മതമുഖങ്ങള്ക്ക് നേരെ പരിഹസിക്കാനുള്ള അവസരങ്ങള്‍ സംവിധായകന് ഉപയോഗിക്കാതെ വിടുന്നില്ല. അലിന, വോയ്ചി എന്നീ സ്ത്രീകളുടെ സൗഹൃദത്തിന്റെ വൈവിധ്യത്തിലും ആഴത്തിലും ചിത്രം പ്രേക്ഷകരിലൂടെ സഞ്ചരിക്കുന്നു.
ജീവിതത്തിന്റെ ഉയര്ച്ചതാഴ്ചകളിലുണ്ടാവുന്ന വൈചിത്യങ്ങളെ സഹോദരനിലേക്കും സഹോദരിയിലേക്കും പറിച്ചുവച്ച സിസ്റ്റര്‍ നല്‍കിയത് ബന്ധങ്ങളുടെ ഉഷ്മളതയുടെ ചലച്ചിത്രകാഴ്ചയായിരുന്നു. മികച്ച അഭിനയവും സംവിധാനത്തിന്റെ മികവും ആശയപരമായ വ്യക്തയയുമായി സിസ്റ്റര്‍ നല്‍കിയത് ആദ്യദിനകാഴ്ചയുടെ ഊര്‍ജം
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില് ലോകശ്രദ്ധനേടിയ കേരളത്തിന്റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്ഡോസര്ഫാന് രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|