ഓണത്തിന് ആറ് ചിത്രങ്ങള്‍

2017 Onam Malayalam Movies releases

ഇക്കൊല്ലം ഓണം റിലീസായി മലയാള സിനിമ അണിയറ യിലൊരുങ്ങുന്നത് സൂപ്പര്‍ താര ചിത്രങ്ങളടക്കം ആറ് ചിത്രങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും ദുല്‍ഖരും നിവിന്‍പോളിയും ദിലീപും ജയറാമുമെല്ലാം ഇത്തവണ ഓണത്തിന് തിയേറ്ററുകളില്‍ ഒരുമിച്ച് എത്തുന്നു.

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അധ്യാപകനായാണ് മമ്മൂട്ടി ഈ ഓണത്തിനെത്തുന്നത്. ടീച്ചർ ട്രെയിനിങ് കോളജിലെ അധ്യാപകനായ രാജകുമാരനായി മമ്മൂട്ടി വേഷമിടുമ്പോൾ ആശാ ശരത്തും ദീപ്തി സതിയുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാംധറൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയുടെതാണ്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഒരു ഇടുക്കിക്കാരനാകുന്ന ചിത്രമാണിത്.

കോളജ് പ്രിന്‍സിപ്പല്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാൽ എത്തുന്നത് ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലൂടെയാണ്. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അങ്കമാലി ഡയറീസിലുടെ എത്തിയ അന്നാ രേഷ്മയാണ് നായിക. പ്രിയങ്കാ നായര്‍, സിദ്ദിഖ്, സലിം കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

ദുല്‍ക്കറെത്തുന്നത് സൈനികോദ്യാഗസ്ഥനായാണ്. സോളോയാണ് ദുല്‍ക്കര്‍ സല്‍മാന്റേതായി ഓണത്തിന് പ്രതീക്ഷിക്കുന്ന ചിത്രം. ആക്ഷനും പ്രണയവും സെന്റിമെന്റ്സുമെല്ലാം നിറഞ്ഞതാണ് ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാർ അണിയിച്ചൊരുക്കുന്ന സോളോ. ഈ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തനെന്ന പ്ലാന്ററായാണ് ജിനു എബ്രഹാമിന്റെ ആദം ജോണില്‍ പൃഥ്വിരാജെത്തുന്നത്. ഭാവനയും മിഷ്ഠി ചക്രവര്‍ത്തിയും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഷ്ഠിയുടെ ആദ്യ മലയാള ചിത്രമാണിത്.

പ്രേമത്തിലൂടെ അഭിനയരംഗത്തെത്തിയ അല്‍ത്താഫ് സലിമൊരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്‍പോളിയുടേതായെത്തുന്ന ഓണച്ചിത്രം. നിവിന്‍പോളി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, അഹാന, ശാന്തികൃഷ്ണ, സൌജു കുറുപ്പ് തുടങ്ങിയ താരങ്ങളാണ് നിവിനെ കൂടാതെ ചിത്രത്തില്‍ അണി നിരക്കുന്നത്.

ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ രാമലീലയാണ് ഓണം റിലീസായി പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രം. ജൂലൈയില്‍ പുറത്തിറങ്ങേണ്ട ചിത്രത്തിന്റെ റീലീസ് പിന്നീട് മാറ്റുകയായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ് .ദിലീപ് രാഷ്ട്രീയക്കാരനായെത്തുന്ന ചിത്രത്തില്‍ നായിക പ്രയാഗ മാര്‍‍ട്ടിനാണ്. രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം രാധികാ ശരത് കുമാര്‍ മലയാളത്തിലഭിനയിക്കുന്നുവെന്ന പ്രത്യേകതയും രാംലീല ചിത്രത്തിനുണ്ട്.

ജയറാം ചിത്രം ആകാശ മിഠായിയും ഓണത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. വരലക്ഷ്മി ശരത് കുമാറാണ് നായികാ വേഷത്തിലെത്തുന്നത്. മാതൃ പിതൃ ബന്ധത്തിന്റെ കഥയാണ് ചിത്രം.

മലയാള സിനിമ ലോകത്തിലെ താരരാജാക്കാന്മാരടക്കം മിന്നും താരങ്ങളെല്ലാം തീയേറ്ററുകളിൽ പുതിയ ചിത്രങ്ങളുമായി എത്തുമ്പോൾ ഇക്കൊല്ലത്തെ ഓണം കൂടുതൽ വർണ്ണാഭമിക്കുമെന്ന് ഓരോ പ്രക്ഷകനും പ്രതീക്ഷിക്കാം.
പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം ബീലാത്തി കഥ

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം ബീലാത്തി കഥ

മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത രഞ്ജിത്ത് ചിത്രമാണ് ബീലാത്തി കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും സേതുവിന്റേതാണ്. കലാഭവന്‍ ഷാജോണ്‍ ദിലീഷ് പോത്തന്‍ അനുസിത്താര...

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...


1108 News Items found. Page 1 of74