ആടുജീവിതം ഉപേക്ഷിച്ചെന്ന് ആരു പറഞ്ഞു: പൃഥ്വിരാജ്

Aadujeevitham has not been shelved Prithviraj

ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തില്‍ നജീബിന്റെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യേണ്ട പൃഥ്വി. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ് ആടുജീവിതം ഒരുക്കുന്നത്. പൃഥ്വിരാജ് ഡേറ്റ് നല്‍കാത്തതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്നാണ് ചില വെബ്സൈറ്റുകളില്‍ വാര്‍ത്ത വന്നതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിച്ചിട്ടില്ല ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലാണ് ഞാന്‍ അതിന് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഈ ഇടവളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും. പത്ത് ദിവസം മുന്‍പ് തന്നെ സംവിധായകന്‍ ബ്ലെസ്സിയെ കാണുകയും ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല എന്നും പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫെയസ്ബുക്ക് പോസ്റ്റ്:
'ഞാന്‍ ഇപ്പോള്‍ ആഡം ജോണിന്റെ ഷൂട്ടിങ്ങിനായി സ്‌കോട്ട്ലന്‍ഡിലാണ്. എനിക്ക് ഡേറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ സ്വപ്ന സിനിമയായ ബ്ലെസ്സിയുടെ ആട്ജീവിതം ഉപേക്ഷിച്ചുവെന്ന് വായിക്കാനിടയായി. ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. 2017 നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഗഡുക്കളായി ഞാന്‍ സ്വപ്നതുല്ല്യമായ, വെല്ലുവിളി നിറഞ്ഞ ആ വേഷത്തിനായി നല്‍കിയിട്ടുണ്ട്. ഒരുപാട് ശാരീരിക പരിണാമങ്ങളും ആവശ്യമായതിനാല്‍ പല ഷെഡ്യൂളുകളായാണ് അത് ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളുകള്‍ക്കിടയില്‍ ഞാന്‍ എന്താണ് ചെയ്യാനിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അത് എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒന്നാണ്. അതിന്റെ തിരക്കഥ ഗംഭീരമായി പൂര്‍ത്തിയാക്കിഴിഞ്ഞു. ഈ ചിത്രത്തിനുവേണ്ടി ലോകോത്തര ടെക്നീഷ്യന്മാരുടെ ഒരു നിര തന്നെ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഞാന്‍ പത്ത് ദിവസം മുന്‍പ് ബ്ലെസ്സിയെ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുപോലൊരു വാര്‍ത്തയുടെ സ്രോതസ്സ് എന്താണെന്ന് എനിക്കറിയില്ല. എല്ലാവര്‍ക്കും ഈസ്റ്റര്‍, വിഷു ആശംസകള്‍ നേരുന്നു-പൃഥ്വി.
പുതിയ വാര്‍ത്തകള്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി...

ഗൗതമി ചിത്രം 'ഇ'യുടെ  ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല...

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും ...

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സൂപ്പർ ഹിറ്റ് ചിത്രം ദങ്കൽ നു പിറകെ ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച...


1032 News Items found. Page 1 of69