ക്രൂരമായ ആക്രമണം; അറസ്റ്റ്‌ അനിവാര്യം

Actress Bhavana Clip Leaked Video

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഞായറാഴ്ച പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.

ബാഹ്യ ഇടപെടലുകള്‍ അസാധ്യമാക്കി കേസില്‍നിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്‌റ തളച്ചു. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലില്‍ നാദിര്‍ഷായുടെ നിസ്സഹകരണമാണ് സംഭവത്തില്‍ ഉന്നത സിനിമാപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദീര്‍ഘനേരം നാദിര്‍ഷാ മൗനമായി ഇരുന്നതായാണ് വിവരം. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തിലാണ് നാദിര്‍ഷാ സഹകരിക്കാതിരുന്നത്.

രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അവശ്യമെങ്കില്‍ സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നല്‍കും. കേസിലെ പ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ നേരിട്ടു സംസാരിച്ചതിനു തെളിവില്ലെങ്കിലും ഇടനിലയില്‍ മറ്റുരണ്ടുപേര്‍നിന്ന് വിവരങ്ങള്‍ പരസ്​പരം കൈമാറിയിട്ടുണ്ടോ എന്ന് ബലമായ സംശയം പോലീസിനുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ 'സാന്‍വിച്ച് കോളിങ്' വിദ്യ പ്രയോഗിക്കപ്പെട്ടു എന്നാണ് സംശയം. ഇതിനിടെ, പള്‍സര്‍ സുനിക്ക് ജയിലിലെ പോലീസുകാരന്‍ വഴി ഫോണ്‍ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വമൊരുക്കിയ കെണിയായിരുന്നു ഇതെന്നും പറയുന്നു. ഫോണ്‍ ലഭിച്ചതിനുശേഷമാണ് പള്‍സര്‍ സുനിയുടെ ആദ്യമൊഴിയില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചുതുടങ്ങിയത്.




പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70