നിരപരാധിത്വം തെളിയിക്കും; ദിലീപ്

I am innocent was trapped Jailed actor Dileep on actress abduction case

യുവനടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടൻ ദിലീപ്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ദിലീപ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. 'എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും' എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. രാവിലെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വൻ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്. നേരത്തെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചത്.

ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു.

ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ സബ്ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്,...

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ പാലക്കാടന്‍മിത്തായ ഒടിയന്‍കഥ വര്‍ഷങ്ങള്‍ക്കുമുമ്പേ വെള്ളിത്തിരയിലെത്തിച്ചവരാണ് വികല്‍പം...

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്റൂട്ടട്...


1103 News Items found. Page 1 of74