ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല - കെആര്‍കെ

KRK calls Megastar Mammootty a C grade actor

മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കുമെതിരായ വിമര്‍ശത്തിന് ശേഷം മമ്മൂട്ടിക്കെതിരെയും ബോളിവുഡ് നടന്‍ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ സി ക്ലാസ് നടനെന്നാണ് വിശേഷിപ്പിച്ചു കൊണ്ടാണ് അടുത്ത വിമർശനത്തിലേക്ക് കെ ആർ കെ എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി തനിക്ക് പണം തന്നിട്ടുണ്ടോയെന്ന് ഉയരുന്ന ചോദ്യത്തിന് ഇല്ല സര്‍, ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നാണ് കെആര്‍കെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് അധിഷേപിച്ച കെആര്‍കെയ്ക്കെതിരെ ലാല്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് കെആര്‍കെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു. മോഹന്‍ ഭാഗവതില്‍ നിന്ന് പുരസ്കാരം വാങ്ങിയ ആമിര്‍ ഖാന്‍ മരിക്കുന്നതാണ് നല്ലതെന്നായിരുന്നു അടുത്ത വിമര്‍ശം. ബാഹുബലിയെയും കെആര്‍കെ വെറുതെ വിട്ടില്ല. ബാഹുബലി കാര്‍ട്ടൂണ്‍ ചിത്രമാണെന്നായിരുന്നു അടുത്ത വിമര്‍ശം. പിന്നാലെയാണ് മമ്മൂട്ടിക്കെതിരായ പരാമര്‍ശം. മമ്മൂട്ടിയുടെ ആരാധകരും കെആര്‍കെയ്ക്കെതിരെ ട്വിറ്ററിൽ പൊങ്കാല തുടങ്ങിക്കഴിഞ്ഞു.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70