ഗൂഢാലോചന തുടങ്ങിയത് 2013ല്‍

Malayalam Actress Assault Case Dileep Nadirshah

ആക്രമിക്കപ്പെട്ട നടിക്കെതിരെ സമാനമായ അക്രമണം നടത്താൻ മുമ്പ് പ്രതികള്‍ രണ്ട് തവണ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍ സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനുള്ള പദ്ധതി നേരത്തെയും തയ്യാറാക്കിയതായി പോലീസിന് വിവരം ലഭിച്ചത്‌. നടിക്കെതിരെ ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക് ദിലീപിനുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട് തവണ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പഴുതുകളെല്ലാം അടച്ചാണ് ഒടുവില്‍ ദിലീപിന്റെ അറസ്റ്റ്.

മുമ്പ് 2013-ലും കഴിഞ്ഞ വര്‍ഷവും ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. 2013 ല്‍ കേരളത്തിന് പുറത്തുവച്ച് ആക്രമണത്തിന് പള്‍സര്‍ സുനി പദ്ധതിയിട്ടെങ്കിലും അത് നടന്നില്ല. എന്നാല്‍ ഈ രണ്ട് തവണയും ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് മൂന്നാമതും വ്യക്തമായ ആസൂത്രണത്തോടെ പള്‍സര്‍ സുനിയും സംഘവും കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ലൂരില്‍ നിന്ന് കാറില്‍ വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.

പണത്തിന് വേണ്ട് താനാണു കുറ്റം ചെയ്‌തെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന് സിനിമ മേഖലയില്‍നിന്നുള്ള മൂന്നു പേര്‍കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകണമായിട്ടില്ല. അതേസമയം നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പൊരുത്തക്കേടുകളല്ല മറിച്ച് വ്യക്തിപരമായ വൈരാഗ്യമാണ് നടക്കെതിരെയുള്ള ആക്രമണത്തിലേക്ക് വഴിവെച്ചത്.




പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70