ദീപിക പദുക്കോണിനെ തള്ളി മജിദ് മജീദി ചിത്രത്തില്‍ നായിക മാളവിക മോഹന്‍

Malayalam actor Malavika Mohanan to play leading lady in Majid Majidis Beyond The Clouds

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദി സംവിധാനം ചെയ്യുന്ന 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രത്തില്‍ നായികയായി മലയാളി താരം മാളവിക മോഹന്‍. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ പിന്തള്ളിയാണ് ചിത്രത്തിലേയ്ക്ക് മാളവിക എത്തിയത്.

ദീപികയെ വച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, ക്യാമറ ടെസ്റ്റില്‍ കഥാപാത്രത്തിന് ചേര്‍ന്ന പ്രത്യേകതകള്‍ ഇല്ലാത്തതിനാലാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് സൂചന. എന്നാല്‍, തിരക്കുകള്‍ കാരണം ദീപിക പിന്‍മാറിയതാകാമെന്ന് ആരാധകര്‍ പറയുന്നു. നടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ മജീദ് മാളവികയിലേക്ക് എത്തുകയായിരുന്നു.

തുണികള്‍ അലക്കി നല്‍കുന്ന ഒരു കോളനിയുടെ പശ്ചാത്തലത്തിലാണ് കഥ. സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടക്കാണ് നായകന്‍. സംവിധായകന്‍ ഗൗതം ഘോഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലും പ്രധാനപ്പെട്ട കഥാപാത്രത്തെ മാളവിക അവതരിപ്പിക്കുന്നുണ്ട്.




പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70