രണ്ടാമൂഴം മഹാഭാരതമായി സ്ക്രീനിലേക്ക്; മുതല്‍മുടക്ക് 1000 കോടി

Mohanlals Randamoozham to be made on Rs 1000 crore budget

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സ്ക്രീനിലെത്തുന്നു. ഇന്ത്യൻ സിനിമ രംഗത്ത് ഇന്നേവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കും ഇത്. മോഹൻലാൽ ഭീമനായി വേഷമിടുന്ന മഹാഭാരതം പ്രമുഖ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യൺ യു.എസ്. ഡോളർ) മുതൽമുടക്കി നിർമിക്കുന്നത്. എം.ടി.യുടെ തന്നെ തിരക്കഥയിൽ പ്രശസ്ത പരസ്യചിത്ര സംവിധായകൻ വി.എ.ശ്രീകുമാർ മേനോനാണ് ചിത്രം ഒരുക്കുന്നത് . പന്ത്രണ്ടു വർഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാർ മേനോൻ.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവർഷം സെപ്റ്റംബറിലാണ് ആരംഭിക്കുക. 2020ൽ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ രണ്ടാംഭാഗവും പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

ഇന്ത്യയിലെ വിവിധഭാഷകളിൽനിന്നുള്ള മുൻനിര അഭിനേതാക്കൾക്കുപുറമേ ഹോളിവുഡ് ചില വമ്പന്മാരും ഇതിൽ മോഹൻലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തിൽ മഹാഭാരതത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്. ഇന്ത്യൻ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോർക്കുന്നത്. ഓസ്കർ അവാർഡ് ജേതാക്കൾ ഉൾപ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ ചിത്രത്തിന്റെ അണിയറയിലുണ്ട്. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും മഹാഭാരതംസമ്മാനിക്കുന്നത്.

ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാൻവാസിൽ ഒരു സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനിൽക്കുന്നതാകും സിനിമയെന്ന് യു.എ.ഇ എക്സേഞ്ചിന്റെയും എൻ.എം.സി ഹെൽത്ത് കെയറിന്റെയും സ്ഥാപകൻ കൂടിയായ ബി.ആർ.ഷെട്ടി പറഞ്ഞു. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുകയെന്നത് എന്റെ സ്വപ്നമാണെന്നും അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെയെന്നും നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാൻ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോൾ തിരക്കഥയും വായിച്ചു. എം.ടി.യുടെ അക്ഷരങ്ങൾ ഈ സിനിമയിലൂടെ ലോകസിനിമയുടെ അത്യുന്നതിയിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകൻ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്കരണമികവിലും പൂർണവിശ്വാസമുണ്ടെന്നും ബി.ആർ.ഷെട്ടി പറഞ്ഞു.

ഏതാണ്ട് 20വർഷത്തെ ഗവേഷണത്തിനുശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിർമാണച്ചെലവിൽ ഒതുങ്ങിനിൽക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തിൽ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാൾ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോൾ സംവിധായകൻ ശ്രീകുമാർ തന്ന ഉറപ്പ്, രണ്ടാമൂഴം എന്ന കൃതി അർഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാൻ സാധിച്ചാൽ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയിൽ ബി.ആർ.ഷെട്ടി അർപ്പിച്ച വിശ്വാസത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം.ടിയും പറഞ്ഞു.

എം.ടി.വാസുദേവൻനായരുടെ ഐതിഹാസികമായി തിരക്കഥ സിനിമായാക്കാൻ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ അഭിപ്രായപ്പെട്ടു.




പുതിയ വാര്‍ത്തകള്‍

പുതപ്പിനുളളിലെ  കാഴ്ചകൾ

പുതപ്പിനുളളിലെ കാഴ്ചകൾ

ഒരു ചിത്രകാരനും മോഡലും തമ്മിലുള്ള ബന്ധത്തിന്റെയും ജീവിത പശ്ചാത്തലത്തിന്റെയും കഥ പറയുന്ന "പുതപ്പ്" യൂ ടൂബിൽ വൻ തരംഗം സൃഷ്ടിക്കുന്നു . സംസ്ഥാന അവാര്‍ഡ് ജേതാവായ...

വടക്കന്‍ സെല്‍ഫി തെലുങ്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ക്ളിക്ക്ഡ്

വടക്കന്‍ സെല്‍ഫി തെലുങ്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ക്ളിക്ക്ഡ്

വടക്കന്‍ സെല്‍ഫി തെലുങ്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ക്ളിക്ക്ഡ്. യുവതാരം അല്ലരി നരേഷ് ആണ് ചിത്രത്തിലെ നായകന്‍. മെഡ മീധ അഭ്ഭായി എന്നു പേരിട്ടിരിയ്ക്കുന്ന...

രജനിയുടെ 2.0 വിലെ ദ്യശ്യങ്ങള്‍ പുറത്ത്

രജനിയുടെ 2.0 വിലെ ദ്യശ്യങ്ങള്‍ പുറത്ത്

സ്റ്റെല്‍മന്നന്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രമായ 2.0 വിലെ ദ്യശ്യങ്ങള്‍ പുറത്ത്. സോഷ്യല്‍മീഡിയയിലൂടെ വ്യാപകപ്രചാരമാണ ചിത്രത്തിന് ലഭിയ്ക്കുന്നത്....

രജനിയുടെ കാലകരിക്കാലനില്‍ നാനപടേക്കര്‍

രജനിയുടെ കാലകരിക്കാലനില്‍ നാനപടേക്കര്‍

ജനിയുടെ കാലകരിക്കാലനില്‍ നാനാപടേക്കര്‍ വില്ലനാവും. മുംബെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രാഷ്ട്രീയ നേതാവായാണ് നാന എത്തുന്നത്. മുംബെയിലെ തമിഴര്‍ക്കു...

ശ്രീദേവിയുടെ മോം റിലീസിനെത്തുന്നു

ശ്രീദേവിയുടെ മോം റിലീസിനെത്തുന്നു

ബോളിവുഡ് താരം ശ്രീദേവി നായികയാവുന്ന മോം റിലീസിനൊരുങ്ങുന്നു. രവി ഉദ്യാവാര്‍ സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ ജൂലൈ 14 ന് തീയേറ്ററുകളിലെത്തും. നവാസുദ്ദീന്‍...

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥാക്യത്താവുന്നു

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥാക്യത്താവുന്നു

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങി. യുവാക്കളെ പ്രമേയമാക്കുന്ന ചിത്രം തോമസ്സ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്യുന്നത്....

മമ്മൂട്ടിച്ചിത്രത്തിലേയ്ക്ക് കാസ്റ്റിംങ്ങ് കോള്‍

മമ്മൂട്ടിച്ചിത്രത്തിലേയ്ക്ക് കാസ്റ്റിംങ്ങ് കോള്‍

ജോയ്മാത്യു തിരക്കഥയെഴുതുന്ന മമ്മൂട്ടിച്ചിത്രത്തിലേയ്ക്ക് നായികയെത്തേടുന്നു. നവവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് 16 നും 19 നും...

സസ്യാഹാരിയായി ജീവിതം ഊര്‍ജ്ജസ്വലമാക്കാന്‍ സണ്ണിലിയോണ്‍

സസ്യാഹാരിയായി ജീവിതം ഊര്‍ജ്ജസ്വലമാക്കാന്‍ സണ്ണിലിയോണ്‍

സസ്യാഹാരിയായിക്കൊണ്ട് ജീവിതം ഊര്‍ജ്ജസ്വലമാക്കാനാണ് നടി സണ്ണിലിയോണ്‍ പരിസ്ത്ഥിദിനത്തില്‍ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര പരിസ്ഥിതിദിനത്തില്‍ പെറ്റ ഇന്ത്യ...

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന് മോദിജിയുടെ പിന്‍തുണ. സിനിമയുടെ അണിയറക്കാര്‍ മോദിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു....

ദുവുഡ ജഗന്നാഥവുമായി അല്ലുഅര്‍ജ്ജുന്‍

ദുവുഡ ജഗന്നാഥവുമായി അല്ലുഅര്‍ജ്ജുന്‍

അല്ലു അര്‍ജ്ജുന്‍ ചിത്രമായ ദുവുഡ ജഗന്നാഥം ടീസറുകള്‍ ഭേദിച്ച് മുന്നേറുന്നു. ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ കാണുന്ന് ടോളിവുഡ് ടീസര്‍ എന്ന റെക്കോര്‍ഡ് ഇനിമുതല്‍...

ദുല്‍ഖറിന്റെ സോളോലുക്ക് ക്ളിക്ക്ഡ്

ദുല്‍ഖറിന്റെ സോളോലുക്ക് ക്ളിക്ക്ഡ്

ദുല്‍ഖറിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ ബിജോയ്നമ്പ്യാര്‍ ഒരുക്കുന്ന സോളോലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മുടിനീട്ടി വളര്‍ത്തിയ ദുല്‍ഖര്‍ ലുക്ക്...

വെളിപാടിന്റെ പുസ്തകവുമായി ലാല്‍ജോസ്

വെളിപാടിന്റെ പുസ്തകവുമായി ലാല്‍ജോസ്

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം വെളിപാടിന്റെ പുസ്തകം തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു. തുമ്പയിലെ സെന്റ് സേവേ്യഴ്‌സ്...


981 News Items found. Page 1 of66