ഒക്ടോബറിൽ ഭാവനയ്ക്ക് കല്യാണം

October wedding for Bhavana

പ്രശസ്ത തെന്നിന്ത്യൻ നടി ഭാവന ഒക്ടോബര്‍ 27ന് വിവാഹിതയാകുന്നു. കന്നഡ നിര്‍മ്മാതാവായ നവീന്‍ കൃഷ്ണനാണ് വരന്‍. ജന്‍മനാടായ തൃശൂരില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും ഭാവനയുടെ വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. സൌഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്‍ മരിച്ചതുകൊണ്ട് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. തീര്‍ത്തും ലളിതമായ ചടങ്ങുകളായിരുന്നു വിവാഹ നിശ്ചയത്തിനും ഉണ്ടായിരുന്നത്. പൃഥ്വിരാജ് നായകനായ ആദത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സ്കോട്ട്‍ലാന്റിലാണ് ഭാവന. അഡ്വവഞ്ചേഴ്സ് ഓഫ് ഭാവനയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത ചിത്രം ഓമനക്കുട്ടനാണ്.

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സ്ക്രീനിലെത്തുന്നത്. പിന്നീട് സഹനടിയുടെ റോളുകളില്‍ ഒതുങ്ങിപ്പോയ ഭാവനയെ സൂപ്പര്‍നായികയാക്കിയത് അന്യഭാഷകളായിരുന്നു. അന്യഭാഷകളില്‍ തിളങ്ങിയ ഭാവന പിന്നീട് മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായി. മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം രണ്ട് തവണ ഭാവനക്ക് ലഭിച്ചിട്ടുണ്ട്.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70