സൗഹൃദത്തിന്റെ കഥയുമായി 'രണ്ടുപേര്‍'

Prem Shankar Director of Two Persons  Randuper introducing his Film - IFFK 2017

ജീവിതത്തിന്റെ എല്ലാ മേഖലകളും സെന്‍സര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് സംവിധായകന്‍ പ്രേംശങ്കര്‍. ഭക്ഷണവും അഭിപ്രായവുമെല്ലാം ഇന്ന് സെന്‍സറിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ സിനിമയ്ക്ക് നേരെയുള്ള സെന്‍സറിങ്ങിനെ മാത്രം ഒറ്റപ്പെടുത്തി കാണേണ്ടതില്ലെന്നും പ്രേംശങ്കര്‍ പറഞ്ഞു. രണ്ടു പേര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രസംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളായി നമ്മുടെ ചലച്ചിത്രോത്സവങ്ങള്‍ മാറണം. സ്വതന്ത്രസിനിമകളുടെ നിര്‍മാണനത്തിനുള്ള മൂലധനം കണ്ടെത്താനും വിപണി കണ്ടെത്താനുമുള്ള സൗകര്യങ്ങള്‍ ചലച്ചിത്രമേളകളിലുണ്ടാവണമെന്നും പ്രേംശങ്കര്‍ പറഞ്ഞു.

ഷൂട്ടിംഗ് സമയത്ത് സംവിധായകന്‍ പ്രേംശങ്കര്‍ നല്‍കിയ സ്വാതന്ത്ര്യം അഭിനേതാവെന്ന നിലയില്‍ മെച്ചപ്പെടാന്‍ സഹായിച്ചുവെന്ന് ബേസില്‍ പൗലോസ് പറഞ്ഞു. സംഭാഷണ കേന്ദ്രീകൃതമായ ചിത്രമായത് കൊണ്ട് തന്നെ കഥാപാത്രത്തെ മികച്ചതാക്കാന്‍ കൂടുതല്‍ പരിശ്രമിച്ചു. വാരാന്ത്യങ്ങളിലും രാത്രിയിലുമാണ് ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ഗാനരചയിതാവായ അന്‍വര്‍ അലി നല്‍കിയ വലിയ പിന്തുണയാണ് ഈ സിനിമയെ യാഥാര്‍ത്ഥ്യമാക്കിയത്.

രണ്ടുപേര്‍ എന്ന ചിത്രത്തിന് ആഗോളമാനമുണ്ടെന്ന് അന്‍വര്‍ അലി പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെങ്കിലും അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റേയും കഥയായി മാറുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതൊരുപക്ഷേ സൗഹൃദമാവാം, പ്രണയമാവാം. എന്നാല്‍ വ്യക്തികള്‍ക്കിടയിലുണ്ടാവുന്ന ബന്ധങ്ങളെ ഇടയ്ക്കെങ്കിലും വിശകലനം ചെയ്യുന്നത് നന്നായിരിക്കുമെന്നും രണ്ടുപേര്‍ പറയാന്‍ ചിത്രം പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അന്‍വര്‍ അലി അഭിപ്രായപ്പെട്ടു.
പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്,...

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ പാലക്കാടന്‍മിത്തായ ഒടിയന്‍കഥ വര്‍ഷങ്ങള്‍ക്കുമുമ്പേ വെള്ളിത്തിരയിലെത്തിച്ചവരാണ് വികല്‍പം...

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്റൂട്ടട്...


1103 News Items found. Page 1 of74