മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല

Raveenas Maatr rejected by CBFC

അഷ്തര്‍ സയ്യിദിന്റെ ചിത്രം മാതൃന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചില്ല. അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുള്ള ഗ്രാഫിക് രംഗങ്ങളാണ് ചിത്രത്തിന് അനുമതി നിഷേധത്തിന് കാരണമായിരിക്കുന്നത്.

സ്ത്രീകള്‍ക്ക്നേരെയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങളുള്ളതിനാല്‍ ശനിയാഴ്ച സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മുഴുവനായി കാണാന്‍ അധികൃതര്‍ തയ്യാറായില്ല. മോശം വാക്കുകള്‍ തുടർച്ചയായി ഉപയോഗിച്ചെന്നും ശരിയായ രീതിയില്‍ അവ ബീപ് ചെയ്തില്ലെന്നുമാണ് ബോര്‍ഡിന്റെ നിരീക്ഷണം. നേരത്തെ സമര്‍പ്പിച്ച തിരക്കഥയില്‍ നിന്ന് സിനിമ ഏറെ വ്യത്യാസം പുലര്‍ത്തുന്നു വെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ക്ക് എതിരാണ് ചിത്രം എന്നാണ് പറയപ്പെട്ടതെങ്കിലും വിവാദമാവുന്ന രീതിയിലാണ് ബലാത്സംഗ ദൃശ്യങ്ങള്‍ പോലും ചിത്രീകരിച്ചിട്ടുള്ളതെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ലെന്ന വാര്‍ത്ത നിര്‍മാതാവ് അന്‍ജും റിസ്വി നിഷേധിച്ചു. സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ഇന്ന് ബോര്‍ഡ് അംഗങ്ങള്‍ സിനിമ വീണ്ടും കാണുമെന്നും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഇതേ വരെ നിരോധിച്ചിട്ടില്ലെങ്കിലും കൃത്യസമയത്തുള്ള പ്രദര്‍ശനത്തെ നിലവിലുള്ള പ്രശ്നങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത പക്ഷം സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല. എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തിലെ കുറേയേറെ ഭാഗങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകർ കണക്കാക്കുന്നത്. 
പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം ബീലാത്തി കഥ

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം ബീലാത്തി കഥ

മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത രഞ്ജിത്ത് ചിത്രമാണ് ബീലാത്തി കഥ. ചിത്രത്തിന്റെ കഥയും തിരക്കഥയും സേതുവിന്റേതാണ്. കലാഭവന്‍ ഷാജോണ്‍ ദിലീഷ് പോത്തന്‍ അനുസിത്താര...

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...


1108 News Items found. Page 1 of74