'പദ്മാവതി'ക്കെതിരെ വീണ്ടും ആക്രമണം; കൂറ്റന്‍ സെറ്റ് ബോംബെറിഞ്ഞ് തകര്‍ത്തു

Sanjay Leela Bhansalis 'Padmavati film set burnt in Maharashtra

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ സെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്റെ സെറ്റും ഷൂട്ടിംഗ് സാമഗ്രികളും അഗ്നിക്കിരയാക്കി. 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂര്‍ണമായും തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.

രജപുത്ര സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ വച്ച് ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പൂരിലെ സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സംഭവവും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായംഗങ്ങളെ ചൊടിപ്പിച്ചത്. എന്നാല്‍, ചിത്രത്തില്‍ അത്തരത്തിലുള്ള ഒരു സീനുമില്ലെന്ന് വിശദീകരിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി വിനോദ് താവ്ഡെ സംഭവത്തെ ശക്തമായി അപലപിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും താവ്ഡെ വ്യക്തമാക്കി.

ദീപികാ പദുക്കോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റാണി പദ്മിനിയെ അവതരിപ്പിക്കുന്നത്. റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, അതിഥാ റാവു ഹൈദാരി, വിവേക് ഒബ്റോയ് എന്നിവരാണ് മറ്റു താരങ്ങള്‍.




പുതിയ വാര്‍ത്തകള്‍

രാജലക്ഷ്മിയുടെ ആത്മഹത്യ എന്തിന്?

രാജലക്ഷ്മിയുടെ ആത്മഹത്യ എന്തിന്?

എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യ പ്രമേയമാക്കുന്ന ചിത്രമാണ് മീനാക്ഷി. പി. മുരളിമോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. തമിഴ് സിനിമയില്‍ ശ്രദ്ദേയയായ...

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറലില്‍ അനു സിത്താര നായികയാവുന്നു.നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു....

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

ഭാസ്ക്കര്‍ ദ റാസ്ക്കൽ; തമിഴ് പതിപ്പില്‍ അരവിന്ദ് സാമിയും അമല പോളും

മെഗാസ്റ്റാർമമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഭാസ്ക്കര്‍ ദ റാസ്ക്കലിന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി....

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

തൊണ്ടിമുതലും ദൃസാക്ഷിയും; ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ വൈറൽ

ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണ വീഡിയോ വൈറലാകുന്നു. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ...

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. സംവിധായകന്‍ ശ്രീവരുണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മധ്യ പ്രദേശിലും കേരളത്തിലുമായാണ്...

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ 'ടിക് ടിക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള്ള ആദ്യ...

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്

യുവനടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്‍റെ ഡ്രൈവറായിരുന്ന സാഹചര്യത്തിലാണ് മുകേഷിന്‍റെ...

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

അഭിമാന പോരാട്ടം: വിമന്‍ ഇന്‍ കളക്ടീവ്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ കളക്ടീവ് രംഗത്ത്. അന്വേഷണം പുരോഗമിക്കട്ടെ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ദിലീപിന്‍റെ...

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ഗൂഢാലോചന തുടങ്ങിയത് 2013ല്‍

ആക്രമിക്കപ്പെട്ട നടിക്കെതിരെ സമാനമായ അക്രമണം നടത്താൻ മുമ്പ് പ്രതികള്‍ രണ്ട് തവണ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ പള്‍സര്‍...

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസ്: ദിലീപും നാദിര്‍ഷയും അറസ്റ്റില്‍

കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നടന്‍ ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിലെ...

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

എന്റെ പ്രിയപ്പെട്ട അപ്പുവിന്, പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് ആശംസയുമായി മറ്റൊരു മെഗാതാരപുത്രന്‍ ദുല്‍ഖര്‍...


1002 News Items found. Page 1 of67