ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

Touring talkies IFFK 2017

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാകേന്ദ്രങ്ങളാണ് സഞ്ചരിക്കുന്ന ചലച്ചിത്രമേളക്ക് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനപരിപാടികള്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 ഓളം ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നടന്നു.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ 76 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലായി 72 പ്രദര്‍ശനങ്ങള്‍ നടന്നു. തൃശൂര്‍ മേഖലാ കേന്ദ്രത്തിനു കീഴില്‍ വരുന്ന തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ 69 പ്രദര്‍ശനങ്ങളും കോഴിക്കോട് മേഖലാകേന്ദ്രത്തിനുകീഴില്‍ 27 പ്രദര്‍ശനങ്ങളുമാണ് നടന്നത്. കോട്ടയം മേഖലാകേന്ദ്രം വിവിധയിടങ്ങളിലായി 30 പ്രദര്‍ശനങ്ങള്‍ നടത്തി.

മുന്‍വര്‍ഷങ്ങളിലെ മേളകളില്‍ ശ്രദ്ധേയമായ 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഉള്‍ഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും പ്രദര്‍ശനങ്ങള്‍ നടത്തി. സാക്ഷരതാമിഷന്‍, ലൈബ്രറി കൗണ്‍സില്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഫിലിംസൊസൈറ്റികള്‍, ക്ളബുകള്‍, വായനശാലകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കലാമൂല്യമുള്ള ചിത്രങ്ങളെ കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര അക്കാദമി തുടക്കമിട്ട പദ്ധതിയാണ് 'ടൂറിങ് ടാക്കീസ്'. അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി അക്കാദമി കഴിഞ്ഞ ജൂലൈയില്‍ അഞ്ച് മേഖലാകേന്ദ്രങ്ങള്‍ തുറന്നിരുന്നു.




പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്,...

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ പാലക്കാടന്‍മിത്തായ ഒടിയന്‍കഥ വര്‍ഷങ്ങള്‍ക്കുമുമ്പേ വെള്ളിത്തിരയിലെത്തിച്ചവരാണ് വികല്‍പം...

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്റൂട്ടട്...


1103 News Items found. Page 1 of74