ദേശീയ അവാര്‍ഡിലും വിനായകന്റെ പേര് പരിഗണനയില്‍

Vinayakan being considered for national award

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു പിറകെ ദേശീയ അവാര്‍ഡിലും വിനായകന്റെ പേര് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശിക ജൂറി ദേശീയ ജൂറിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ച പട്ടികയില്‍ മികച്ച നടനുള്ള എന്‍ട്രിയില്‍ വിനായകനും ഉണ്ട്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി 15 എന്‍ട്രികളാണ് ഉള്ളത്. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി മാര്‍ച്ച് 16 (വെള്ളിയാഴ്ച) മുതല്‍ സിനിമകള്‍ കണ്ടുതുടങ്ങി കഴിഞ്ഞതായി 'സൗത്ത് ലൈവ് മലയാളം' വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിനു വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് 2 ജൂറി പാനല്‍ ഉണ്ടായിരുന്നു. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്ന് പുരസ്കാര നിര്‍ണയം നടത്തും.

ദേശീയ അവാര്‍ഡില്‍ ഇത്തവണ കടുത്ത മല്‍സരമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള നടന്‍മാരുടെ പ്രകടനങ്ങളുമായിട്ടായിരിക്കും കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് പ്രധാനമായും മല്‍സരിക്കേണ്ടി വരുന്നത്. മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ ആയിരിക്കും ഇത്തവണത്തെ ദേശീയ പുരസ്കാര പ്രഖ്യാപനം.

മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍പ്പാത, കമ്മട്ടിപ്പാടം, ഗപ്പി, കാടു പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി എന്നിവയാണ് ദേശീയ അവാര്‍ഡ് ജൂറിയ്ക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവ കൂടാതെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി തീയ്യറ്ററുകളിലെത്താത്ത ചില ശ്രദ്ധേയ സിനിമകളും പ്രധാന കാറ്റഗറികളില്‍ ദേശീയ ജൂറിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.




പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്,...

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ പാലക്കാടന്‍മിത്തായ ഒടിയന്‍കഥ വര്‍ഷങ്ങള്‍ക്കുമുമ്പേ വെള്ളിത്തിരയിലെത്തിച്ചവരാണ് വികല്‍പം...

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്റൂട്ടട്...


1103 News Items found. Page 1 of74