വിശ്വരൂപം 2വിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Vishwaroop 2  Hindi first look poster

ഉലകനായകൻ കമലഹാസൻ നായകനായ വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗമായ വിശ്വരൂപം 2വിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

ട്വിറ്ററിലൂടെ കമല്‍ഹാസനാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. നെഞ്ചില്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന കമല്‍ഹാസന്‍റ ചിത്രമാണ് പോസ്റ്ററില്‍. എന്‍റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ചുകൊണ്ട് എന്നാണ് പോസ്റ്ററിന്‍റെ അടിക്കുറിപ്പ്. 75 കോടി മുടക്കി നിര്‍മിക്കുന്ന വിശ്വരൂപം രണ്ടാം ഭാഗത്തിന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ താഴെയാണ്. 90 കോടി മുടക്കിയായിരുന്നു വിശ്വരൂപം നിര്‍മിച്ചത്.മുസ്‌ലിങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന തരത്തില്‍ ആദ്യ ഭാഗം നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആദ്യ ഭാഗത്തിന്‍റെ നിര്‍മാതാവ് ഓസ്കര്‍ ചന്ദ്രനുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടാം ഭാഗം നീണ്ടു പോവുകയായിരുന്നു. ഓസ്കര്‍ രവിചന്ദ്രന്‍ പിന്‍വാങ്ങിയതിനാല്‍ കമല്‍ഹാസന്‍ തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും നിര്‍മിക്കുന്നതും ആദ്യ ഭാഗത്തിലെ താരങ്ങളായ പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ, രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ വിശ്വരൂപം 2വിലും ഉണ്ട്.

ജിബ്രാന്‍ ആണ് രണ്ടാം ഭാഗത്തിന്‍റെ സംഗീതം ഒരുക്കിയത്. ശങ്കര്‍ എഹ്സാന്‍ ലോയ് ടീമായിരുന്നു ആദ്യ ഭാഗത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. ഒക്ടോബര്‍ 6 നാണ് വിശ്വരൂപം 2 തീയേറ്ററിലെത്തുക.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70