നടിയെ ആക്രമിച്ച കേസ്: ദിലീപ് ജയിലില്‍

dileep under police custody

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ദിലീപിന്‍റെ ജാമ്യാപേക്ഷയും പോലീസിന്‍റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ചുമത്തി ഇന്നലെയാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബിലെത്തിച്ച ദിലീപിനെ രാത്രി വൈകിയും ചോദ്യം ചെയ്തു. ഇന്നലെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ദിലീപിനെ ഹാജരാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും സംഘാര്‍ഷവസ്ഥ കണക്കിലെടുത്താണ് ഇന്നത്തേക്ക് മാറ്റിയത്.

കൊച്ചിയിൽ യുവനടിയെ അക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനി ജയിലിൽ വെച്ച് നടത്തിയ ഫോൺ സംഭാഷണങ്ങളും ദിലീപിനായി എഴുതിയ കത്തും പുറത്ത് വന്നത് മുതലാണ് ആരോപണത്തിന്റെ മുന ദിലീപിലേക്ക് എത്തിയത്. ഫോൺ സംഭാഷണങ്ങളുടെ രേഖകളും ദിലീപിനെതിരായ തെളിവായി. തുടർന്ന് ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു. ഒടുവിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൾസർ സുനിയെയും കൂട്ടുപ്രതികളെയും ദിലീപിന്‍റെ സുഹൃത്തുക്കളെയും പലതവണ ചോദ്യം ചെയ്ത് ശക്തമായ തെളിവുകൾ ശേഖരിച്ചു. ഒടുവിൽ നാളുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ദിലീപിന്റെ നാടകീയ അറസ്റ്റ്. പൊലീസ് മേധാവിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി തേടിയ ശേഷമായിരുന്നു അറസ്റ്റിലേക്ക് കടന്നത്.

ക്രിമിനൽ ഗൂഢാലോചന വകുപ്പ് 120 (B) യാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ വ്യക്തി വിരോധവും സ്വത്ത് തർക്കവുമാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ്‌ പൊലീസ് നൽകുന്ന സൂചന.
പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആദ്യപ്രൊമൊ പുറത്തിറങ്ങി. ജോയ് താക്കോല്‍ക്കാരനും ടീമും ഇത്തവണ വെള്ളക്കച്ചവടവുമായാണ്...

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

റിലീസിനു മുന്നേ റെക്കോഡുമായി വില്ലന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം റിലീസിനുമുന്നേ വാര്‍ത്തകളില്‍ നിറയുന്നു. 30 കോടിരൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദിറൈറ്റ്സ് 3 കോടി...

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിന് തെറിയഭിഷേകം. ആദ്യം ഇരയ്ക്കൊപ്പമോ പ്രതിയ്ക്കൊപ്പമോ എന്നാണ് പ്രേക്ഷകര്‍...

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

ദീപാവലിയ്ക്ക് വിജയ്യുടെ മേര്‍സല്‍

മോഹന്‍ലാലിന്റെ വില്ലനോട് നേരിട്ട് ഏറ്റുമുട്ടാനായി വിജയ്യുടെ മേര്‍സല്‍ എത്തുന്നു. കേരളത്തില്‍ മാത്രം ആയിരത്തിലധികം തീയേറ്ററുകളിലാണ് മേര്‍സല്‍ റിലീസ്...

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

ഫന്റാസ്റ്റിക് ചലച്ചിത്രമേളയില്‍ ബാഷ

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫന്റാസ്റ്റിക് ചലച്ചിത്രമേളയിലേയ്ക്ക് ബാഷ. അമേരിക്കയിലെ പ്രശസ്തമായ ചലച്ചിത്രമേളയാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം. കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള കര്‍ശന...

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതി പുലിയാണ് കെട്ടാ....

പാര്‍വ്വതിയുടെ ജിംവര്‍ക്കൗട്ട് വൈറലായി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ വര്‍ക്കൗട്ട ചെയ്യുന്നത് അസാധാരണമല്ല. എന്നാല്‍ നടിമാര്‍ വര്‍ക്കൗട്ട്...

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

പാട്ടില്‍ ക്യൂട്ട് ലുക്കില്‍ ലിജോമോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ ലിജോമോള്‍ തകര്‍ത്തഭിനയിച്ച ഹണിബീ 2.5 ലെ പാട്ട് സീന്‍ വൈറലാകുന്നു. കട്ടപ്പനയിലെ ഹ്യത്വിക് റോഷനിലൂടെ സിമ്പിള്‍...

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....


1051 News Items found. Page 1 of71